For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്‌നങ്ങള്‍

|

പാചകം ചെയ്യുന്നവര്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ അടുക്കളയില്‍ ഉണ്ട്. ഇതില്‍ തന്നെ എണ്ണയില്‍ പാകം ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം എണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നത് പലര്‍ക്കും ഇഷ്ടമായിരിക്കും, എന്നാല്‍ ഒരു തവണ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിന് പലരും ശ്രമിക്കുന്നു. പ്രത്യേകിച്ച് ഹോട്ടലുകളിലും മറ്റും പാകം ചെയ്യുമ്പോള്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നവര്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ രോഗവും നമ്മുടെ കൂടെ തന്നെ ഉണ്ടാവുന്നു. പലപ്പോഴും പപ്പടം വറുത്തതും പൂരി തയ്യാറാക്കിയതും മീന്‍ വറുത്തതുമായ എണ്ണകള്‍ പലരും രണ്ടും മൂന്നും നാലും വട്ടം ഉപയോഗിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്രയും അപകടകരമായ ഒരു ശീലം ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

Health Risk Of Reusing Cooking Oil

വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് ഇത് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള മോശം ശീലങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് വളരെയധികം അപകടമാണ് എന്ന് ഇനി എടുത്ത് പറയേണ്ടതില്ലല്ലോ. എന്തൊക്കെയാണ് ആ അപകടങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ക്യാന്‍സര്‍ അകലെയല്ല

ക്യാന്‍സര്‍ അകലെയല്ല

ക്യാന്‍സര്‍ എന്നത് വളരെയധികം സങ്കീര്‍ണമായ ഒന്നാണ്. വളരെയധികം അപകടകരമായ അവസ്ഥയാണ് ക്യാന്‍സര്‍ വഴി ഉണ്ടാക്കുന്നത്. പാചക എണ്ണകള്‍ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAH), ആല്‍ഡിഹൈഡുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് വിഷഘടകങ്ങള്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ക്യാന്‍സര്‍ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാചക എണ്ണ വീണ്ടും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം എന്നിവ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകുന്നുണ്ട്.

ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു

കൊളസ്‌ട്രോള്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലങ്ങള്‍ പലപ്പോഴും അപകടകരമായി മാറുന്നതിന്റെ ഫലമായാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത്. എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, നെഞ്ചുവേദന എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും. ഇതിലൂടെ ഹൃദയാഘാത സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും മരണത്തിന് വാതില്‍ തുറക്കുകയും ചെയ്യുന്നു.

അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു

അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു

സാധാരണ ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ അസിഡിറ്റിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത്. നിങ്ങള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അതിന് ശേഷം നിങ്ങള്‍ക്ക് അസിഡിറ്റി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ എണ്ണയില്‍ പ്രശ്‌നമുണ്ട് എന്ന്. പാചക എണ്ണ ഉപയോഗിച്ചതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

രക്തസമ്മര്‍ദ്ദത്തിന് കാരണം

രക്തസമ്മര്‍ദ്ദത്തിന് കാരണം

ഭക്ഷണരീതി തന്നെയാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് വളരെ അപകടകരമായ അളവിലേക്ക് രക്തസമ്മര്‍ദ്ദം എത്തുന്നതിന് കാരണമാകുന്നുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ പലപ്പോഴും അതിന്റെ രാസഘടന മാറുകയും ഫാറ്റി ആസിഡുകള്‍ പുറത്ത് വിടുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളില്‍ അമിത രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

വീണ്ടും ചൂടാക്കിയ പാചകത്തിന് ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടാതെ മറ്റ് ചില പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. അമിതവണ്ണം, കുടവയര്‍, പ്രമേഹം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയെല്ലാം അപകടമുണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി വിടരുത്. പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഈ എണ്ണയില്‍ പാചകം ചെയ്ത് നല്‍കുന്നത് സൂക്ഷിച്ച് വേണം.

ആര്‍ത്തവ വിരാമം 40-ന് മുന്‍പെങ്കില്‍ അപകടം: കാരണവും ലക്ഷണങ്ങളുംആര്‍ത്തവ വിരാമം 40-ന് മുന്‍പെങ്കില്‍ അപകടം: കാരണവും ലക്ഷണങ്ങളും

കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍

എണ്ണയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കേണ്ടത്

എണ്ണയുടെ ഉപയോഗം കുറക്കാന്‍ ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കഴിവതും വീട്ടില്‍ തന്നെ പാകം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പലപ്പോഴും ഇവര്‍ പാചകത്തിന് വേണ്ടി ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ പരമാവധി ഫ്രെഷ് ആയി ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലും നിങ്ങള്‍ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചെറിയ അളവില്‍ ഭക്ഷണം പാകം ചെയ്യുക

ചെറിയ അളവില്‍ ഭക്ഷണം പാകം ചെയ്യുക

നിങ്ങള്‍ അമിതമായി പാചക എണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും എണ്ണ ബാക്കി വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് കുറച്ച് മാത്രം എണ്ണ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ അളവ് അനുസരിച്ച് മാത്രം എണ്ണ ഉപയോഗിക്കണം. ചെറിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നത് എന്തുകൊണ്ടും ആരോഗ്യത്തിനും കൂടി മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എണ്ണ ബാക്കി വരാതെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

English summary

Health Risk Of Reusing Cooking Oil In Malayalam

Here in this article we are sharing the health risk of reusing cooking oil in malayalam. Take a look.
X
Desktop Bottom Promotion