For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഫോണ്‍ ഉപയോഗം അതിരുകടക്കരുത്; പതിയിരിക്കുന്നത് ഈ അപകടം

|

ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായായും പഠനത്തിനായാലും ഇത് കൂടിയേ തീരൂ. കൂട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായാലും വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്നവര്‍ക്കും വീടുകളില്‍ നിന്ന് സുഗമമായി പ്രവര്‍ത്തിക്കാന്‍ ലാപ്‌ടോപ്പുകളും ഫോണുകളും അത്യാവശ്യമാണ്. സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതം കൂടുതല്‍ എളുപ്പവും സൗകര്യപ്രദമാക്കിയിരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ലോകത്തിന്റെ ഒരു മൂലയില്‍ നിന്ന് മറ്റേ മൂലയില്‍ ഇരിക്കുന്ന ഒരു വ്യക്തിയുമായി ഒറ്റ ബട്ടണ്‍ സ്പര്‍ശിക്കുന്നതിലൂടെ നമുക്ക് ബന്ധപ്പെടാനും വിവരങ്ങള്‍ തിരക്കാനും സാധിക്കും.

Most read: വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് വേണ്ടത് വെറുതേയല്ല; ഇതാണ് ഗുണം

എന്നാല്‍ മറ്റൊരു യാഥാര്‍ത്ഥ്യം എന്തെന്നാല്‍ സെല്‍ ഫോണുകള്‍ ചില ഗുരുതരമായ രോഗങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള അപകടസാധ്യതയിലേക്കാണ് നമ്മളെ എത്തിക്കുന്നത് എന്നാണ്. ദീര്‍ഘനേരം മൊബൈല്‍ ഫോണുകളില്‍ കളിക്കുന്നത് പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസികമായും നിങ്ങളെ അപകടത്തിലാക്കുന്നു. ഓണ്‍ലൈനില്‍ വളരെയേറെ നേരം ചിലവഴിക്കുന്നത് നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദവും അരക്ഷിതാവസ്ഥയും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സെല്‍ ഫോണ്‍ ഉപയോഗം കൂടിയാല്‍ സംഭവിച്ചേക്കാവുന്ന ചില അപകടാവസ്ഥകള്‍ ഇതാ.

കണ്ണുകള്‍ക്ക് ദോഷം

കണ്ണുകള്‍ക്ക് ദോഷം

മനുഷ്യന്റെ കണ്ണുകള്‍ വളരെ സൂക്ഷ്മമാണ്, സെല്‍ ഫോണിന്റെ നീല സ്‌ക്രീന്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കണ്ണിന് എളുപ്പത്തില്‍ കേടുവരുത്തും. സെല്‍ ഫോണ്‍ സ്‌ക്രീനിലെ പ്രകാശം നിങ്ങളില്‍ ഫോട്ടോറിസെപ്റ്റര്‍ തകരാറുകള്‍, തലവേദന, കാഴ്ച മങ്ങല്‍, വരണ്ട കണ്ണുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ സെല്‍ഫോണ്‍ ഇതിന് ഉത്തരവാദിയായിരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. കുറച്ച് നേരത്തെ ഉപയോഗത്തിനുശേഷം 20 മീറ്റര്‍ അകലെയുള്ള എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണിന് പതിവായി പ്രശ്‌നമുണ്ടെങ്കില്‍ ഒരു നേത്ര പരിശോധന നടത്തുകയും ചെയ്യുക.

കൈത്തണ്ടയ്ക്ക് പ്രശ്‌നം

കൈത്തണ്ടയ്ക്ക് പ്രശ്‌നം

നിങ്ങള്‍ ഒരു ദിവസം 5-6 മണിക്കൂര്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍, ഭാവിയില്‍ നിങ്ങളുടെ കൈത്തണ്ടകള്‍ക്ക് പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഇത് കൈത്തണ്ട വേദന, മരവിപ്പ്, ഇക്കിളി, സൂചി കുത്തുന്ന പോലെ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറെ കാണുക. അതുപോലെ, നടുവേദനയും കഴുത്ത് വേദനയും അമിതമായ സെല്‍ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് പ്രശ്‌നങ്ങളാണ്.

Most read:പോസ്റ്റ് കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ആയുര്‍വേദം പറയും വഴി

ചര്‍മരോഗത്തിന് കാരണമായേക്കാം

ചര്‍മരോഗത്തിന് കാരണമായേക്കാം

വിവിധതരം രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും ആവാസകേന്ദ്രമാണ് സെല്‍ഫോണുകള്‍ എന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ഈ രോഗകാരികള്‍ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് നീങ്ങുകയും ചര്‍മ്മത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. നിങ്ങള്‍ ചെവിയിലോ കവിളിലോ ഫോണ്‍ പിടിക്കുമ്പോള്‍ സൂക്ഷ്മാണുക്കള്‍ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചര്‍മ്മത്തിലെ പാടുകള്‍ക്കും മുഖക്കുരുവിനും കാരണമാകുകയും ചെയ്യും. അകാല വാര്‍ദ്ധക്യം പോലും അമിതമായ സെല്‍ഫോണ്‍ ഉപയോഗത്തിന്റെ സൂചനയാണ്. അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ ഫോണ്‍ പതിവായി വൃത്തിയാക്കുക.

നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുന്നു

നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുന്നു

നിങ്ങളുടെ ശരീരം സാധാരണ രീതിയിലും ആരോഗ്യകരമായും പ്രവര്‍ത്തിക്കാന്‍, പതിവായി 7-8 മണിക്കൂര്‍ ഉറങ്ങേണ്ടതുണ്ട്. എന്നാല്‍ രാത്രി വൈകി അമിതമായി സെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ പലരും ഉറക്കമില്ലായ്മയുടെ പ്രശ്‌നം നേരിടുന്നു. പലരും അവരുടെ സെല്‍ ഫോണ്‍ സ്‌ക്രീനിലേക്ക് നോക്കി ഉറങ്ങുന്നു അല്ലെങ്കില്‍ അവര്‍ ഉറങ്ങാന്‍ പോകുന്ന സമയം മുഴുവന്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നു. ക്രമരഹിതമായ ഉറക്ക രീതി നിങ്ങളെ ഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നു.

Most read:ജോലി ചെയ്യുന്ന സ്ത്രീകളാണോ? ഹൃദയാഘാതവും സ്‌ട്രോക്കും കൂടെയുണ്ട് !!

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു

സെല്‍ ഫോണുകള്‍ നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യം ഉറക്കമില്ലായ്മയും രണ്ടാമതായി ഇന്റര്‍നെറ്റ് ഉപയോഗവും. നിങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയോ ഇന്റര്‍നെറ്റ് ഉപയോഗിക്കുകകയോ ചെയ്യുകയാണെങ്കില്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില വാര്‍ത്തകളോ മറ്റോ നിങ്ങള്‍ക്ക് കാണേണ്ടിവന്നേക്കാം. ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ നിങ്ങളില്‍ ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും കാരണമാകും.

ഇവ ശ്രദ്ധിക്കുക

ഇവ ശ്രദ്ധിക്കുക

ദിവസം മുഴുവന്‍ നിങ്ങളുടെ സെല്‍ ഫോണുകള്‍ മാറ്റിവയ്ക്കുന്നത് നടക്കുന്ന കാര്യമല്ല. അതിനാല്‍, നിങ്ങളുടെ ഫോണ്‍ ഉപയോഗ സമയം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ വളര്‍ത്തുക:

* ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കരുത്

* രാവിലെ ഉറക്കം തെളിഞ്ഞ ഉടന്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കരുത്

* ഉറങ്ങുന്നതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കരുത്

* ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക

English summary

Health Reasons To Take Break From Your Cell Phones in Malayalam

Cell phones have also put us at the risk of developing some serious health ailments. Read on to know more.
Story first published: Thursday, September 9, 2021, 16:23 [IST]
X
Desktop Bottom Promotion