Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ആര്‍ത്തവ വിരാമം സ്ത്രീകള്‍ക്ക് നല്‍കും രോഗാവസ്ഥകള്‍ ഇതെല്ലാം
ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തിലേക്ക് സ്ത്രീ ആയാലും പുരുഷനായാലും എത്തുമ്പോള്‍ അത് ചില ലക്ഷണങ്ങളേയും ശരീരത്തില്‍ കാണിക്കുന്നു. സ്ത്രീകളില്‍ പ്രായമാവുന്നു എന്ന് കാണിക്കുന്നതാണ് പലപ്പോഴും ആര്‍ത്തവ വിരാമം. ആര്‍ത്തവ വിരാമം എന്നത് മാനസികമായും ശാരീരികമായും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. സ്ത്രീകളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ എങ്ങനെ തരണം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ചിലരില്‍ മാനസികാരോഗ്യം വളരെയധികം പ്രശ്നത്തിലാവുന്ന ഒരു സമയമാണ് ആര്‍ത്തവ വിരാമം. എന്നാല്‍ ഈ അവസ്ഥയില്‍ നാം അല്പം ശ്രദ്ധയോടെ വേണം നമ്മളെ തന്നെ കൈകാര്യം ചെയ്യുന്നതിന്.

ആര്‍ത്തവവിരാമം എന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ്. ചിലപ്പോള്‍ ഈ അവസ്ഥക്ക് ശേഷം പലപ്പോഴും സ്ത്രീകളില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. ചിലരില്‍ ഇത് ആര്‍ത്തവ സമയത്ത് തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് തൊട്ട് മുന്‍പായി പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകളും കൂടിയ ആര്‍ത്തവവും കൂടുതല്‍ രക്തസ്രാവവും എല്ലാം ഉണ്ടാവുന്നു. ആരോഗ്യാവസ്ഥകള്‍ എന്തൊക്കെയാണ് ആര്‍ത്തവ വിരാമത്തിന് ശേഷം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ശാരീരിക മാനസിക മാറ്റങ്ങള്‍
ശാരീരികമായും മാനസികമായും സ്ത്രീകളില്‍ ആര്‍ത്തവ വിരാമം പല ആഘാതങ്ങളും നല്കുന്നു. ജീവിതത്തില്‍ ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ വളരെ ദുര്‍ഘടമായി മാറുന്നു. ഈസ്ട്രജന്റെ കുറവ് മാത്രമല്ല ആരോഗ്യത്തിന് ഹാനീകരമാവുന്ന തരത്തിലുള്ള മറ്റ് ചില മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കുന്നു. കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള അവസ്ഥകള്‍ ശരീരത്തില്‍ സംഭവിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ ആര്‍ത്തവ വിരാമത്തിന് ശേഷം എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ സ്ത്രീകളെ കാത്തിരിക്കുന്നു എന്ന് നോക്കാം.

ഹൃദ്രോഗം
ചെറുപ്പക്കാരിലും ഹൃദ്രോഗം ഉണ്ടെങ്കിലും പ്രായമാകുന്നതോടെയാണ് ഇതിന്റെ അപകടാവസ്ഥ അല്പം കൂടുന്നതാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദം പോലെ തന്നെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒന്നാണ് ഹൃദ്രോഹം. ഇത് ആര്‍ത്തവ വിരാമത്തിന് ശേഷം അല്പം കൂടുതലായിരിക്കും. സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഹൃദ്രോഗം. ഇതിന് കാരണം പലപ്പോഴും നിങ്ങളുടെ രക്തക്കുഴലുകള്‍ അയവുള്ളതാക്കാന്‍ ഈസ്ട്രജന് സഹായിക്കുന്നു എന്നതാണ്. പലപ്പോഴും ഇത് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തില്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ഈ പ്രക്രിയയില്‍ മാറ്റം വരുന്നു. അതിന് കാരണം ഈസ്ട്രജന് കുറയുന്നതാണ്. അതുകൊണ്ട് ആര്‍ത്തവ വിരാമം അല്പം ശ്രദ്ധിക്കണം.

ഓസ്റ്റിയോപൊറോസിസ്
സ്ത്രീകളില്‍ അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും. എന്നാല്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള് നാലിരട്ടിയാണ് സ്ത്രീകളിലുണ്ടാവുന്നത്. ആര്‍ത്തവവിരാമത്തിന് മുമ്പ്, സ്ത്രീകളുടെ അസ്ഥികള്‍ ഈസ്ട്രജന്റെ അളവ് കൊണ്ട് സംരക്ഷിക്കപ്പെടുന്നു. പലപ്പോഴും ആര്‍ത്തവ വിരാമത്തിന് ശേഷം ഇത് സംഭവിക്കാതെ വരുന്നു. അതിനും കാരണം ഈസ്ട്രജന് കുറയുന്നതാണ്. അതുകൊണ്ട് തന്നെ മുപ്പതിന് ശേഷം അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങളുടെ ഡോക്ടറെ കണ്ട് അതിനുള്ള പ്രതിവിധികള്‍ തേടേണ്ടതാണ്.

ശരീരഭാരം വര്‍ദ്ധിക്കുന്നു
ആര്‍ത്തവ വിരാമം സ്ത്രീകളെ അമിതവണ്ണത്തിലേക്ക് എത്തിക്കുന്നു. കാരണം ഒരു സ്ത്രീയുടെ മെറ്റബോളിസത്തില്‍ ആര്‍ത്തവം എന്നത് സ്വാധീനം ചെലുത്തുന്നതാണ്. ആര്‍ത്തവവിരാമം നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും മെലിഞ്ഞ ടിഷ്യു പിണ്ഡം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ വിരാമത്തിന്റെ രണ്ട് വര്‍ഷം മുന്‍പ് തന്നെ സംഭവിക്കുന്നു. പലപ്പോഴും ആര്‍ത്തവ വിരാമ സമയത്ത് വയറ്റിലെ കൊഴുപ്പ് കൂടുതലാവുന്നതിനും ഇത് അടിവയറ്റില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇവരില്‍ ഹൃദ്രോഗ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

മൂത്രനാളിയിലെ അണുബാധ
സ്ത്രീകളില്‍ മൂത്രനാളിയില്‍ അണുബാധ വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് നിങ്ങളുടെ സ്വകാര്യഭാഗത്ത് ടിഷ്യൂ കനം കുറഞ്ഞതാകുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഈ അവസ്ഥയില്‍ അപകടകരമായ രീതിയില്‍ മൂത്രാശയയ അണുബാധയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ മൂത്രാശയ അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മൂത്രശങ്ക കൂടുതല്‍
സ്ത്രീകളില്‍ പല കാരണങ്ങള്‍ കൊണ്ടും മൂത്രശങ്ക ഇടക്കിടെ ഉണ്ടാവുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും മൂത്രസഞ്ചി നിയന്ത്രിക്കുന്നതിന് സാധിക്കാതെ വരുന്നുണ്ട്. ഇത് ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ വളരെ കൂടുതലായിരിക്കും. ഏറ്റവും സാധാരണമായ തരം സ്ട്രെസ് മൂത്രാശയ അജിതേന്ദ്രിയത്വം ആണ്. ഇവരില്‍ പലപ്പോഴും ചുമ, തുമ്മല്‍ അല്ലെങ്കില്‍ എന്തെങ്കിലും തരത്തതിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇടക്കിടെ മൂത്രം പോവുന്നതിന് കാരണമാകുന്നു. ഇവയെല്ലാമാണ് പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഉണ്ടാവുന്ന പ്രശ്നങ്ങളാണ്.



Click it and Unblock the Notifications
