For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പാടുകള്‍ അല്‍പം ശ്രദ്ധിക്കണം; അപകടലക്ഷണങ്ങള്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിനും വളരെയധികം ശ്രദ്ധിക്കണം. കാലിലും കൈയ്യിലും ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സോക്‌സ് ഉപയോഗിക്കുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം സോക്‌സ് ഇട്ട് കഴിഞ്ഞ് പിന്നീട് അഴിച്ച് മാറ്റുമ്പോള്‍ നിങ്ങളുടെ കാലില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും മാറാതെ നില്‍ക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒന്നോ രണ്ടോ തവണ സംഭവിക്കുകയാണെങ്കില്‍, സോക്‌സുകള്‍ താഴേക്ക് വീഴാതിരിക്കുന്ന ഇലാസ്റ്റിക് വളരെ ശക്തമാണെന്നതിന്റെ സൂചനയാണിത്.

കര്‍ക്കിടകത്തിലെ പത്തിലത്തോരന്‍ രോഗപ്രതിരോധത്തിന്കര്‍ക്കിടകത്തിലെ പത്തിലത്തോരന്‍ രോഗപ്രതിരോധത്തിന്

നിങ്ങളുടെ സോക്‌സ്് അടയാളങ്ങള്‍ സാധാരണമാണെങ്കില്‍ പോലും ശരീരത്തില്‍ അനാരോഗ്യകരമായി ചിലത് സംഭപവിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പാടുകള്‍ ഉണ്ടാവുന്നത്. സോക്‌സ് മാര്‍ക്ക് നിങ്ങളെ അലേര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ഈ ലേഖനം വായിക്കാവുന്നതാണ്. ഇതിന് പിന്നില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പലപ്പോഴും അതോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നറിയുന്നതിന് വേണ്ടി വായിക്കൂ.

രക്തസമ്മര്‍ദ്ദം കൂടുതല്‍

രക്തസമ്മര്‍ദ്ദം കൂടുതല്‍

നിങ്ങള്‍ക്ക് ഇത്തരം പാടുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കാലുകളില്‍ നീര് വന്നിരിക്കുന്ന അവസ്ഥ നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ പലപ്പോഴും കാലില്‍ നീര് കെട്ടിക്കിടക്കുന്നത് ആയിരിക്കാം. സാധാരണയായി, ഇത് വേദന ഉണ്ടാക്കുന്നതല്ല. ഈ അവസ്ഥയില്‍ സോക്‌സ് ധരിക്കുന്നത് അസ്വസ്ഥത അനുഭവപ്പെടുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നത് തന്നെയാണ്. ഇത് ശരീരത്തിലുടനീളം രക്തം എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം പാടുകള്‍ മാറാതെ നില്‍ക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

നിങ്ങളുടെ കാലുകളിലെ ഞരമ്പുകള്‍ ദുര്‍ബലമാകുമ്പോള്‍, അവയ്ക്ക് നിങ്ങളുടെ ഹൃദയത്തിലേക്ക് വേഗത്തില്‍ രക്തം പമ്പ് ചെയ്യാന്‍ കഴിയില്ല. രക്തം നിങ്ങളുടെ കാലിലെ ഞരമ്പുകളില്‍ ബാക്കപ്പ് ചെയ്യുകയും വേദനയേറിയ വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വെരിക്കോസ് സിരകള്‍ക്ക് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ് ഈ അവസ്ഥ. നിങ്ങള്‍ക്ക് പതിവായി ഇത്തരം സോക്‌സ് മാര്‍ക്കുകള്‍ ഉണ്ടെങ്കില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍, നിങ്ങളുടെ വെയിന്‍സ് വഴി ഹൃദയത്തിലേക്ക് രക്തം പ്രവഹിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കാം. ഇത് പലപ്പോഴും സിരകള്‍ക്ക് ചുറ്റുമുള്ള ടിഷ്യുകളില്‍ ദ്രാവകം കെട്ടിനിര്‍ത്തുന്നതിന് കാരണമാവുന്നുണ്ട്. ഇത്തരത്തിലുള്ള ഈ ദ്രാവകം ശേഖരിക്കുന്നതിനുള്ള സാധാരണ സ്ഥലങ്ങള്‍ കണങ്കാലിനും കാലിനും ചുറ്റുമാണ്. നിങ്ങളുടെ കണങ്കാലിന് ചുറ്റും ദൃശ്യമാകുന്ന ഇത്തരത്തിലുള്ള സോക്‌സ് അടയാളങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടന്നതായി കാണിക്കുന്നുണ്ട്.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ചില മരുന്നുകള്‍ കാലിന്റെ വീക്കം കുറയ്ക്കും. ചിലതരം ആന്റീഡിപ്രസന്റുകളും രക്തസമ്മര്‍ദ്ദ മരുന്നുകളും കാലുകള്‍ കാലില്‍ ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നുണ്ട്. ചിലതരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ (പ്രത്യേകിച്ച് ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്ന ജനന നിയന്ത്രണ ഗുളികകള്‍) ഒരു സ്ത്രീയുടെ ശരീരത്തിലെ ഹോര്‍മോണ്‍ അളവ് മാറ്റുകയും വെള്ളം നിലനിര്‍ത്തുന്നതിനും കാലിലെ വീക്കത്തിനും കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

സോക്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

സോക്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

നിങ്ങളുടെ കാലുകളില്‍ സോക്‌സ് അടയാളങ്ങള്‍ പതിവായി പ്രത്യക്ഷപ്പെടുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. എന്നാല്‍ നീര് വന്ന കാലുകളുടെ അസുഖകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, കംപ്രഷന്‍ സോക്‌സും സ്റ്റോക്കിംഗും ധരിക്കുക, ഇടയ്ക്കിടെ ഇരിക്കുന്ന സ്ഥാനം മാറ്റുക, ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും ഒഴിവാക്കുക. സുഖപ്രദമായ ഷൂസ് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

English summary

Health Issues That Sock Marks May Signal

Here in this article we are discussing about Health Issues That Sock Marks May Signal. Read on.
Story first published: Saturday, August 1, 2020, 15:59 [IST]
X
Desktop Bottom Promotion