Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ദിനവും 2പപ്പടത്തിൽ കൂടുതലോ,ബിപി പിടിച്ചാൽകിട്ടില്ല
സദ്യക്ക് പപ്പടം കഴിക്കുന്നവരാണ് എല്ലാവരും. എന്നാൽ പപ്പടം ദിവസവും രണ്ടെണ്ണത്തിൽ കൂടുതലാണെങ്കിൽ അത് നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കൂടെ നൽകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ദിവസവും രണ്ട് പപ്പടം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. പപ്പടം ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ അതിന് എന്തൊക്കെ തരത്തിലുള്ള ദോഷവശങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്.
പപ്പടം സദ്യക്ക് മാത്രമല്ല നമ്മുടെയെല്ലാം വീടുകളിൽ സാധാരണ ഉള്ള ഒരു വിഭവം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇത് അളവിൽ കൂടുതലാവുമ്പോൾ അത് ആരോഗ്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പപ്പടം എണ്ണത്തിൽ കൂടുതലായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാമാണ്.

ഉപ്പിന്റെ അളവ്
പപ്പടത്തിൽ ഉപ്പിന്റെ അളവ് പലപ്പോഴും കൂടുതലാണ്. എന്നാൽ ഒന്നോ രണ്ടോ പപ്പടം കഴിക്കുന്നതിലൂടെ ഇത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്നില്ല. എന്നാൽ പപ്പടത്തിന്റെ അളവ് അല്ലെങ്കിൽ എണ്ണം വർദ്ധിക്കുന്നത് പലപ്പോഴും നിങ്ങളുടെ രോഗാവസ്ഥയെ പുറത്തേക്ക് കൊണ്ട് വരുകയാണ് ചെയ്യുന്നത്. പപ്പടത്തിലെ ഉപ്പ് നിങ്ങളിലെ രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എണ്ണം വർദ്ധിപ്പിച്ചാൽ അത് നിങ്ങളുടെ രക്തസമ്മർദ്ദത്തെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിച്ച് ഉപയോഗിച്ചാൽ രോഗങ്ങൾ ഇല്ലാതെ നിങ്ങൾക്ക് മുന്നോട്ട് പോകാവുന്നതാണ്.

മലബന്ധത്തിന് കാരണം
മലബന്ധം പോലുള്ള അസ്വസ്ഥതക്ക് പലപ്പോഴും പപ്പടം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ പപ്പടം തീറ്റ അൽപം കുറച്ചാൽ മതി. പപ്പടം ഇത്തരത്തിലുള്ള അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പപ്പട പ്രേമികൾ അൽപം ശ്രദ്ധിച്ചും കണ്ടും പപ്പടം തിന്നാൽ മതി. ഇത് നിങ്ങളുടെ ആയുസ്സിന് കടിഞ്ഞാണിടുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു
കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് പപ്പടം. കാരണം പപ്പടത്തിലെ എണ്ണ കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകളെ വർദ്ധിപ്പിക്കുന്നുണ്ട്. ഈ അവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പപ്പടം കഴിപ്പ് നിർത്തുകയല്ലാതെ മാർഗ്ഗമില്ല. കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തന്നെയാണ് പപ്പടം. അതുകൊണ്ട് രണ്ട് പപ്പടത്തിൽ കൂടുതൽ കഴിക്കുമ്പോൾ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

റോസ്റ്റഡ് പപ്പടം
ചിലർ അൽപം വ്യത്യസ്തമാക്കുന്നതിന് വേണ്ടി റോസ്റ്റഡ് പപ്പടം ഉപയോഗിക്കുന്നവരുണ്ട്. ഇതാകട്ടെ അസുഖങ്ങളുടെ കലവറയാണ് നിങ്ങൾക്ക് നൽകുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം റോസ്റ്റഡ് പപ്പടത്തിൽ ചേർക്കുന്ന പ്രിസര്‍വേറ്റീവുകൾ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി എന്ന് പറയുന്നത് ചില്ലറയല്ല. ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ആരോഗ്യത്തിൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സാധാരണ പപ്പടം ആണെങ്കിലും റോസ്റ്റഡ് പപ്പടം ആണെങ്കിലും വളരെയധികം പ്രശ്നം തന്നെയാണ്.

വൃത്തിയില്ലാത്ത സാഹചര്യം
പപ്പടം ഉണ്ടാക്കുന്ന അവസ്ഥയിലും പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വർദ്ധിക്കുന്നുണ്ട്. കാരണം വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഉണ്ടാക്കുന്ന പപ്പടത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് ഭക്ഷ്യവിഷബാധ പോലുള്ള പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും ഇത്തരത്തിലുള്ള പപ്പട പ്രേമികൾ.

ഹൃദ്രോഗ സാധ്യത
ഹൃദ്രോഗ സാധ്യത പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാൽ പപ്പടം പലപ്പോഴും ഇതിന് ഒരു കാരണമായി മാറുന്നുണ്ട്. കൊളസ്ട്രോൾ വർദ്ധിക്കുന്നതും രക്തസമ്മർദ്ദം വർദ്ധിക്കുന്നതും എല്ലാം പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മൾ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. പപ്പടം ഇഷ്ടമാണെങ്കിലും അത് കഴിക്കുമ്പോൾ ഉണ്ടാക്കുന്ന പ്രതിസന്ധികളേയും അനാരോഗ്യത്തെയും കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ രോഗങ്ങൾ ഒഴിഞ്ഞ സമയമുണ്ടാവില്ല എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications
