For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരത്തില്‍ മയങ്ങി ഇവ കുടിക്കല്ലേ..

|

അമിതമായാല്‍ അമൃതും വിഷം എന്നതിനു ഒരു ഉദാഹരണമാണ് എല്ലാവരുടെയും പ്രിയങ്കരനായ പഞ്ചസാരയും. ഭക്ഷണത്തില്‍ പഞ്ചസാര അമിതമായി ചേര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പഞ്ചസാരയുടെ ഉറവിടങ്ങള്‍ മാത്രമല്ല, പഞ്ചസാര പാനീയങ്ങളും ശരീരത്തിന് ദോഷം ചെയ്യുന്നതാണ്. പഞ്ചസാര പാനീയങ്ങളോ കൃത്രിമമായി മധുരമുള്ളതോ ആയ പാനീയങ്ങള്‍ അമിതമായി കുടിക്കുന്നവര്‍ക്ക് മരണ സാധ്യത കൂടുതലാണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു. സോഡ, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫ്രൂട്ട് ജ്യൂസ് എന്നിവ മധുരപാനീയങ്ങളില്‍ ഉള്‍പ്പെടുന്നു.

Most read:ചെറുതായി കാണല്ലേ ചെറുധാന്യങ്ങളുടെ ഗുണംMost read:ചെറുതായി കാണല്ലേ ചെറുധാന്യങ്ങളുടെ ഗുണം

വൃക്കരോഗം, വിഷാദം, ഡിമെന്‍ഷ്യ, ഹൃദയാഘാതം എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മധുര പാനീയങ്ങള്‍ കാരണമാകുന്നു. മധുര സോഡ മാത്രമല്ല മധുരമേറിയ ജ്യൂസ്, വളരെ മധുരമുള്ള കോഫികള്‍, ദ്രാവക പഞ്ചസാരയുടെ മറ്റ് ഉറവിടങ്ങള്‍ എന്നിവയും ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുന്നവയാണ്.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

പഴത്തില്‍ നിന്നുള്ള ഫ്രക്ടോസ് ശരീരത്തിനു നല്ലതാണെങ്കില്‍ കൃത്രിമ പഞ്ചസാരയില്‍ നിന്നുള്ള ഫ്രക്ടോസ് ശരീരത്തിനു ദോഷകരമായി ഭവിക്കുന്നു. മധുരമുള്ള പഞ്ചസാര പാനീയങ്ങള്‍ നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ദിവസവും മധുര പാനീയങ്ങള്‍ അകത്താക്കുന്നത് അമിതവണ്ണത്തിന് 60 ശതമാനം കാരണമാകുന്നുവെന്നാണ്.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

നിങ്ങള്‍ എത്ര സോഡ കുടിച്ചാലും അത് ഒരിക്കലും നിങ്ങളുടെ വിശപ്പ് അടക്കുകയില്ല. പല സോഡകളിലും ഉയര്‍ന്ന ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് ഹോര്‍മോണ്‍ ആയ ഗ്രെലിന്‍ കുറയ്ക്കുന്നില്ല. അതിനാല്‍, സോഡ നിങ്ങള്‍ക്ക് വേണ്ടതിനും മുകളില്‍ കലോറി ശരീരത്തിലെത്തിക്കുന്നു. ഫ്രക്ടോസ് വയറിലെ കൊഴുപ്പായ വിസറല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു. വിസറല്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതിനനുസരിച്ച് ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യതയും കൂടുതലാണ്.

കരളില്‍ കൊഴുപ്പായി മാറുന്നു

കരളില്‍ കൊഴുപ്പായി മാറുന്നു

നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാന്‍ കഴിയുമെങ്കിലും കരള്‍ മാത്രമേ ഫ്രക്ടോസ് പ്രോസസ്സ് ചെയ്യാന്‍ സഹായിക്കൂ. മധുര സോഡകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കരളിന് അമിതമായ സമ്മര്‍ദ്ദം നല്‍കുന്നു. നിങ്ങള്‍ അമിതമായി മധുര പാനീയങ്ങള്‍ കഴിക്കുമ്പോള്‍, നിങ്ങളുടെ കരള്‍ അമിതഭാരമാവുകയും ഫ്രക്ടോസ് കൊഴുപ്പായി മാറുകയും ചെയ്യുന്നു. ചില കൊഴുപ്പ് രക്തത്തിലെ ട്രൈഗ്ലിസറൈഡുകളായി പുറന്തള്ളപ്പെടും. അതേസമയം അതിന്റെ ഒരു ഭാഗം നിങ്ങളുടെ കരളില്‍ അവശേഷിക്കുകയും ചെയ്യും. കാലക്രമേണ ഇത് മദ്യം കാരണമല്ലാത്ത ഫാറ്റി ലിവറിന് കാരണമാകുന്നു.

വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു

വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു

മധുര സോഡയിലെ ഫ്രക്ടോസിന്റെ ഉയര്‍ന്ന ഉപഭോഗം നിങ്ങളുടെ വയറില്‍ ഉപാപചയ രോഗവുമായി ബന്ധപ്പെട്ട അപകടകരമായ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സഹായിക്കുന്നു. ഇതിനെ വിസെറല്‍ കൊഴുപ്പ് അല്ലെങ്കില്‍ വയറിലെ കൊഴുപ്പ് എന്ന് വിളിക്കുന്നു. അമിതമായ വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിവയ്ക്കുന്നു. ഫ്രക്ടോസും ഗ്ലൂക്കോസും ഉപയോഗിച്ച് മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്ന ആളുകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഗ്ലൂക്കോസ് കഴിക്കുന്നവര്‍ക്ക് ചര്‍മ്മത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. എന്നാല്‍ ഇത് ഉപാപചയ രോഗവുമായി ബന്ധപ്പെട്ടതല്ല. അതേസമയം ഫ്രക്ടോസ് കഴിക്കുന്നവര്‍ക്ക് വയറിലെ കൊഴുപ്പ് ഗണ്യമായി വര്‍ദ്ധിക്കുന്നതും കണ്ടെത്തി.

ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്നു

ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്നു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലുള്ള ഒരു സാധാരണ രോഗമാണ് ടൈപ്പ് 2 പ്രമേഹം. ഇന്‍സുലിന്റെ കുറവ് കാരണമോ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയോയാണ് ഇതിന്റെ കാരണങ്ങള്‍. അമിതമായ ഫ്രക്ടോസ് അകത്തുചെല്ലുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിച്ചേക്കാമെന്നതിനാല്‍ നിരവധി പഠനങ്ങള്‍ മധുര സോഡ ഉപഭോഗത്തെ ടൈപ്പ് 2 പ്രമേഹവുമായി ബന്ധിപ്പിക്കുന്നു.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

അമിതമായ ഫ്രക്ടോസ് കഴിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോമിലെ പ്രധാന കാരണമായ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ രക്തത്തില്‍ നിന്ന് ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇന്‍സുലിന്‍ ഹോര്‍മോണ്‍. നിങ്ങള്‍ മധുര സോഡ കുടിക്കുമ്പോള്‍ നിങ്ങളുടെ സെല്ലുകള്‍ ഇന്‍സുലിന്‍ ഫലങ്ങളെ പ്രതിരോധിക്കുന്നു. അതിനാല്‍ രക്തപ്രവാഹത്തില്‍ നിന്ന് ഗ്ലൂക്കോസിനെ നീക്കംചെയ്യുന്നതിന് നിങ്ങളുടെ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കേണ്ടതായി വരുന്നു.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ അമിതമായി ഫ്രക്ടോസ് അകത്തെത്തുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിനും കാലാനുസൃതമായി ഉയര്‍ന്ന ഇന്‍സുലിന്‍ അളവിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ നടത്തിയ ഒരു പഠനത്തില്‍, ഫ്രക്ടോസ് മിതമായ അളവില്‍ കഴിക്കുന്നത് കരളില്‍ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതായും കണ്ടെത്തി.

ലെപ്റ്റിന്‍ പ്രതിരോധത്തിന് കാരണം

ലെപ്റ്റിന്‍ പ്രതിരോധത്തിന് കാരണം

നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ് ലെപ്റ്റിന്‍. നിങ്ങള്‍ കഴിക്കുന്നതും നഷ്ടപ്പെടുത്തുന്നതുമായ കലോറികളുടെ എണ്ണത്തെ ഇത് നിയന്ത്രിക്കുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയത് ഫ്രക്ടോസ് കഴിക്കുന്നത് ലെപ്റ്റിന്‍ പ്രതിരോധവുമായി ബന്ധിപ്പിക്കുന്നുവെന്നാണ്. മനുഷ്യരിലേക്കുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അവശ്യ പോഷകങ്ങളില്ല

അവശ്യ പോഷകങ്ങളില്ല

യഥാര്‍ത്ഥത്തില്‍ മധുര സോഡയില്‍ അവശ്യ പോഷകങ്ങളൊന്നുംതന്നെ അടങ്ങിയിട്ടില്ല. ഇതില്‍ വിറ്റാമിനുകളോ ധാതുക്കളോ നാരുകളോ ഇല്ല. അമിതമായ അളവില്‍ പഞ്ചസാരയും അനാവശ്യ കലോറിയും മാത്രമാണ് പഞ്ചസായ സോഡയിലുള്ളത്.

മധുര സോഡ ഒരു ലഹരിയാകുന്നു

മധുര സോഡ ഒരു ലഹരിയാകുന്നു

മധുര പാനീയങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു, ഇത് ആസക്തിയിലേക്ക് നയിച്ചേക്കാവുന്നതാണ്. മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത് കഠിനമായ മരുന്നുകള്‍ പോലെ തന്നെ പഞ്ചസാരയും സംസ്‌കരിച്ച ജങ്ക് ഫുഡുകളും നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നുവെന്നാണ്. അതിനാല്‍ പഞ്ചസാര പാനീയങ്ങളുടെ അമിതോപയോഗം നിങ്ങളെ ആസക്തിയിലേക്ക് നയിക്കുന്നു. ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത പാനീയമായി ഇതു മാറുന്നു.

ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഒന്നിലധികം പഠനങ്ങള്‍ പഞ്ചസാര പാനീയങ്ങളും ഹൃദ്രോഗ സാധ്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചിട്ടുള്ളതാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍, എല്‍.ഡി.എല്‍ കണികകള്‍ എന്നിവയുള്‍പ്പെടെ വരുത്തി മധുരമുള്ള മധുരപാനീയങ്ങള്‍ ഹൃദ്രോഗത്തിനുള്ള അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കാന്‍സര്‍ സാധ്യത കൂടുതല്‍

കാന്‍സര്‍ സാധ്യത കൂടുതല്‍

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ കാന്‍സറിനു വഴിവയ്ക്കുന്നവയാണ്. മധുര പാനീയങ്ങളുടെ ഉപയോഗത്തിലൂടെ കാന്‍സറിനു കാരണമായ അസുഖങ്ങള്‍ പിടിപെട്ടേക്കാം എന്നു സാരം. മുതിര്‍ന്നവരില്‍ നടത്തിയ ഒരു പഠനത്തില്‍, ആഴ്ചയില്‍ രണ്ടോ അതിലധികമോ മധുര സോഡകള്‍ കുടിക്കുന്നവരില്‍ സോഡ കുടിക്കാത്തവരേക്കാള്‍ 87% പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ധാരാളം മധുര സോഡ കുടിക്കുന്നത് ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ അല്ലെങ്കില്‍ ഗര്‍ഭപാത്രത്തിന്റെ ആന്തരിക പാളിയിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ദന്താരോഗ്യത്തിന് ഒരു വിപത്ത്

ദന്താരോഗ്യത്തിന് ഒരു വിപത്ത്

പഞ്ചസാര സോഡ നിങ്ങളുടെ പല്ലിന് ദോഷകരമായി ബാധിക്കുന്നു. സോഡയില്‍ ഫോസ്‌ഫോറിക് ആസിഡ്, കാര്‍ബോണിക് ആസിഡ് തുടങ്ങിയ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഈ ആസിഡുകള്‍ നിങ്ങളുടെ വായില്‍ ഉയര്‍ന്ന അസിഡിറ്റി അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ പല്ലുകള്‍ ക്ഷയിക്കാന്‍ ഇടയാക്കുന്നു.

സന്ധിവാതത്തിന്റെ അപകടസാധ്യത

സന്ധിവാതത്തിന്റെ അപകടസാധ്യത

പതിവായി മധുരം കുടിക്കുന്ന ആളുകള്‍ക്ക് സന്ധിവാതത്തിനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ക്രിസ്റ്റലൈസ് ചെയ്യപ്പെടുമ്പോള്‍ സന്ധിവാതം സംഭവിക്കുന്നു. മധുര പാനീയങ്ങളിലെ കാര്‍ബോഹൈഡ്രേറ്റായ ഫ്രക്ടോസ്, യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതാണ്. പല നിരീക്ഷണ പഠനങ്ങളും മധുരമുള്ള പഞ്ചസാര പാനീയങ്ങളും സന്ധിവാതവും തമ്മിലുള്ള ശക്തമായ ബന്ധം നിര്‍ണ്ണയിച്ചിട്ടുണ്ട്.

മറവിരോഗം മഹാരോഗം

മറവിരോഗം മഹാരോഗം

പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നതിനുള്ള മറ്റൊരു പേരാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഇതിന്റെ ഏറ്റവും സാധാരണമായ രൂപം അല്‍ഷിമേഴ്സ് രോഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് ഡിമെന്‍ഷ്യയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. മധുരമുള്ള മധുര പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവിന് കാരണമാകുമെന്നതിനാല്‍ അവ നിങ്ങളില്‍ മറവിരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സാരം.

English summary

Health Effects Of Sugary Drinks

Here we are discussing the effects of sugary drinks on your health. Read on.
Story first published: Wednesday, December 18, 2019, 12:10 [IST]
X
Desktop Bottom Promotion