For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ മരണത്തെ ക്ഷണിച്ച് വരുത്തും

|

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. ഡയറ്റും വ്യായാമവും ജിമ്മും എല്ലാം തടി കുറക്കാന്‍ സഹായിക്കുന്നവ തന്നെയാണ്. എന്നാല്‍ എന്തും അമിതമായാല്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലരും ഇത് വക വെക്കാതെ അമിതമായ വ്യായാമവും തടി കുറക്കുന്നതിനുള്ള മാര്‍ഗ്ഗവും തേടുന്നു. ഈ അടുത്താണ് അമിതവണ്ണം പെട്ടെന്ന് കുറക്കുന്നതിന് വേണ്ടി ശ്രമിച്ച ഒരു സ്ത്രീ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആയത്.

Health Effects Of Rapid Weight Loss

പലരും ആഗ്രഹിക്കുന്നത് മെലിഞ്ഞ് ഒതുങ്ങിയ ശരീരം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടി നാം കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ അല്‍പം അപകടകരമായ ഒന്നാണ്. അടുത്തിടെ, രണ്ട് വര്‍ഷത്തിനുള്ളില്‍ 141 കിലോ ഭാരം കുറച്ചതിന്റെ ഫലമായി അവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയ യുഎസ് ഫിറ്റ്‌നസ് ലേഡിക്ക് സംഭവിച്ചത് അപകടകരമായ അവസ്ഥയാണ്. പലപ്പോഴും അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി നാം ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ പലപ്പോഴും അപകടാവസ്ഥയിലേക്കാണ് എത്തിക്കുന്നത്. എന്തൊക്കെയാണ് നിങ്ങളില്‍ അമിതഭാരം പെട്ടെന്ന് കുറക്കുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ എന്ന് നോക്കാം.

അമിതഭാരം അപകടം തന്നെ

അമിതഭാരം അപകടം തന്നെ

നിങ്ങളുടെ ശരീരഭാരം അമിതമായി വര്‍ദ്ധിക്കുന്നത് അപകടകരമായ അവസ്ഥ തന്നെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് നിങ്ങളില്‍ കൊളസ്‌ട്രോള്‍, ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും അപകടകരമായ അവസ്ഥയില്‍ ശരീരഭാരം കുറക്കരുത് എന്നതാണ്.

ശരിയായ മാര്‍ഗം എന്താണ്?

ശരിയായ മാര്‍ഗം എന്താണ്?

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ ഒരിക്കലും പോഷകാഹാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങളുടെ ഭക്ഷണത്തിലൂടെ മതിയായ പ്രതിദിന പ്രോട്ടീന്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ അമിതമായ മസിലുകളുടെ നഷ്ടം ഹാനികരമായേക്കാം. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ അമിത ക്ഷീണം ഉണ്ടാക്കുന്നു.

ആരോഗ്യകരമായി ശരീരഭാരം കുറക്കാന്‍

ആരോഗ്യകരമായി ശരീരഭാരം കുറക്കാന്‍

ആരോഗ്യകരമായി ശരീരഭാരം കുറക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

1. പയര്‍, ബീന്‍സ്, മുളകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, മുട്ടയുടെ വെള്ള, മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

2. വറുത്ത ഭക്ഷണങ്ങളും പഞ്ചസാരയും പൂര്‍ണ്ണമായും ഒഴിവാക്കുക.

3. ആവിയില്‍ വേവിച്ച പച്ചക്കറികളോ സലാഡുകളോ കൊഴുപ്പ് കുറഞ്ഞ ഡ്രെസ്സിംഗോ കഴിക്കുക.

4. നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക

5. ആവശ്യമെങ്കില്‍ വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റുകള്‍ കഴിക്കുക.

6. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നത് എല്ലായ്‌പ്പോഴും ഒരു യോഗ്യതയുള്ള പോഷകാഹാര വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

 പെട്ടെന്നുള്ള ശരീരഭാരം കുറഞ്ഞാല്‍ അപകടം

പെട്ടെന്നുള്ള ശരീരഭാരം കുറഞ്ഞാല്‍ അപകടം

എന്നാല്‍ പെട്ടെന്നുള്ള ശരീരഭാരം കുറക്കുന്നത് എന്തൊക്കെ അപകടങ്ങളാണ് ശരീരത്തിന് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ശരീരഭാരം കുറയുന്നതിലൂടെ അത് ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയെ ഒരു കാരണവശാലും നിസ്സാരവത്കരിക്കരുത് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് ശരീരഭാരം പെട്ടെന്ന് കുറയുമ്പോഴുള്ള അപകടം എന്ന് നോക്കാവുന്നതാണ്.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മുടി കൊഴിച്ചില്‍ സാധാരണ ഉണ്ടാവുന്ന ഒന്നാണ്. നമ്മളില്‍ മിക്കവര്‍ക്കും ദിവസവും 50-100 മുടിയിഴകള്‍ നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അമിതമായ ശരീരഭാരം കുറയുകയാണെങ്കില്‍, അത് കൂടുതല്‍ ഗുരുതരമാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍ തുടങ്ങിയ ചില അവശ്യ പോഷകങ്ങളുടെ കുറവാണ് ഇതിന് കാരണം. അതുകൊണ്ട് പെട്ടെന്ന് ശരീരഭാരം കുറക്കുന്നതിലൂടെ അത് അമിതഭാരം കുറക്കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ അസാധാരണമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു

ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു

നിങ്ങള്‍ അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങളുടെ മാനസിക നിലയിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ ഭയങ്കര അസ്വാരസ്യം ഉണ്ടാക്കുകയം അത് നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. ഇത് പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകളുടെ കടുത്ത നിയന്ത്രണം മൂലം സംഭവിക്കുന്നതായിരിക്കാം. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാതിരിക്കുന്നതും പലപ്പോഴും നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നുണ്ട്.

ഇലക്ട്രോലൈറ്റുകളിലെ അസന്തുലിതാവസ്ഥ:

ഇലക്ട്രോലൈറ്റുകളിലെ അസന്തുലിതാവസ്ഥ:

അമിതഭാരം കുറയുന്നത് നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. നിങ്ങളുടെ ശരീരത്തില്‍ എന്തെങ്കിലും തകരാറുണ്ടെങ്കില്‍, അത് ക്രമരഹിതമായ ഹൃദയമിടിപ്പ്, അപസ്മാരം, പേശി ബലഹീനത എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് കൃത്യമായ പ്രൊഫഷണലായ ഒരു വ്യക്തിയുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ആര്‍ത്തവത്തെ ബാധിച്ചേക്കാം

ആര്‍ത്തവത്തെ ബാധിച്ചേക്കാം

പെട്ടെന്ന് ശരീരഭാരം കുറയുന്നത് നിങ്ങളുടെ ഹോര്‍മോണുകളെ തകരാറിലാക്കുകയും നിങ്ങളുടെ ആര്‍ത്തവത്തെ ബാധിക്കുകയും ചെയ്യും. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും നിങ്ങളുടെ ആര്‍ത്തവചക്രം തടസ്സപ്പെടുന്നതിനും പലപ്പോഴും ആര്‍ത്തവം ഇല്ലാത്ത അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് ശരീരഭാരം കുറക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ഇതെല്ലാം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ ശരീരഭാരം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ കൃത്യമായ വ്യായാമവും കൃത്യമായ ഡയറ്റും ശീലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഡയറ്റിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ആര്‍ക്കൊക്കെ ഏതൊക്കെ തരത്തിലുള്ള വ്യായാമവും ഡയറ്റുമാണ് വേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായി അറിയാവുന്ന ഒരു പരിശീലകന്റെ അടുത്ത് നിന്ന് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കൊളസ്‌ട്രോള്‍ അപകടാവസ്ഥയിലോ: കണ്ണ് പറയുന്ന പ്രധാന ലക്ഷണംകൊളസ്‌ട്രോള്‍ അപകടാവസ്ഥയിലോ: കണ്ണ് പറയുന്ന പ്രധാന ലക്ഷണം

ശരീരത്തിന് അത്ഭുത ശക്തി നല്‍കും നാരങ്ങ എണ്ണശരീരത്തിന് അത്ഭുത ശക്തി നല്‍കും നാരങ്ങ എണ്ണ

English summary

Health Effects Of Rapid Weight Loss in Malayalam

Here in this article we are discussing about some side effects of rapid weight loss in malayalam. Take a look
Story first published: Wednesday, February 16, 2022, 15:34 [IST]
X
Desktop Bottom Promotion