For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

|

പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ നിങ്ങളുടെ മക്കളെ വിടാതെ പിന്തുടരുന്നുണ്ട്.

ജനിതക ശാസ്ത്രത്തിന്‍റെ കാര്യത്തിൽ ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല. നമ്മുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ജനിതക ശാസ്ത്രം വളരെയധികം പ്രാധാന്യം വഹിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് കൊണ്ടുണ്ടാവുന്ന രോഗങ്ങളും ചില്ലറയല്ല.

Most read: മൂത്രത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടംMost read: മൂത്രത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

ആര്‍ത്തവ സമയം വരെ അമ്മയുടേതുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. ആരോഗ്യത്തിൽ ജീനുകൾ വഹിക്കുന്ന പങ്ക് തന്നെ ചില്ലറയല്ല. അമ്മയിൽ നിന്ന് പാരമ്പര്യമായി മക്കൾക്ക് ഉണ്ടാവുന്ന ചില രോഗ‌ങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പെൺമക്കൾക്ക്. ഇത് നിങ്ങളു‌ടെ മകൾക്ക് ലഭിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ഹൃദയ സംബന്ധമായ രോഗങ്ങൾ

ഹൃദയ സംബന്ധമായ രോഗങ്ങൾ

അമ്മമാർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അതുണ്ടാവുന്നതിനുള്ള സാധ്യത 20%ത്തിൽ അധികമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പാരമ്പര്യമായാണ് ഇത് ലഭിക്കുന്നത്. ഇത് മക്കളുടെ ഹൃദയത്തേയും തലച്ചോറിലെ സെറിബ്രല്‍ ധമനിയേയും കൂടി ബാധിക്കുന്നുണ്ട് എന്നത് കൊണ്ടാണ് ഇത്തരം രോഗാവസ്ഥ നിങ്ങളു‌ടെ മക്കൾക്ക് പകർന്ന് കിട്ടുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദ്രോഗമുണ്ടായിട്ടുള്ളവരിൽ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും അൽപം ശ്രദ്ധിച്ചാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാം.

ബ്രെസ്റ്റ് ക്യാന്‍സർ

ബ്രെസ്റ്റ് ക്യാന്‍സർ

ബ്രെസ്റ്റ് ക്യാന്‍സര്‍ ഇത്തരത്തിൽ പാരമ്പര്യമായി വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. 40 വയസ്സിന് ശേഷം സ്ത്രീകൾ എന്തായാലും മാമോഗ്രാം ചെയ്യേണ്ടത് അത്യാവശ്യമാണ്. അമ്മക്ക് മാത്രമല്ല രക്ത ബന്ധത്തിൽ പെട്ട മറ്റുള്ളവർക്ക് ആര്‍ക്കെങ്കിലും ഇത്തരം ഒരു അനാരോഗ്യകരമായ അവസ്ഥ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. ഇതൊന്നും ഒരിക്കലും ഒഴിവാക്കി വിടരുത്. കാരണം അത്രക്കും അനാരോഗ്യകരമായ അവസ്ഥയിലൂടെയായിരിക്കും പിന്നീട് നിങ്ങൾ പോകേണ്ടി വരുന്നത്.

മറവി രോഗം

മറവി രോഗം

അൽഷിമേഴ്സ് അഥവാ മറവി രോഗവും പാരമ്പര്യമായി നിങ്ങളെ തേടിയെത്തുന്ന ഒന്നാണ്. അതിൽ നിന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മക്കൾക്ക് അൽഷിമേഴ്സ് വരുന്നതിനുള്ള സാധ്യത 30%ത്തോളമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി. ചിലരില്‍ 50% വരെ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം, ഡിപ്രഷൻ എന്നിവയെല്ലാം അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്‍റെ പിന്നിലെല്ലാം പാരമ്പര്യം ഒരു വലിയ പ്രതിസന്ധി തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20%വരെ സാധ്യതയാണ് ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പരമാവധി സ്ട്രെസ് കുറക്കുന്നതിന് ശ്രദ്ധിക്കണം. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പ്രതിസന്ധി ഉണ്ടാവുന്നതിന് ശ്രദ്ധ വേണം.

മൈഗ്രേയ്ൻ

മൈഗ്രേയ്ൻ

മൈഗ്രേയ്ൻ പലപ്പോഴും ഏത് പെൺകുട്ടികൾക്കും പാരമ്പര്യമായി ലഭിക്കുന്ന ഒന്നാണ്. 70-80% പേരിലും ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പാരമ്പര്യമായി ഉണ്ടാവുന്നുണ്ട് എന്നതിന് സംശയമേ വേണ്ട. ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. ആർത്തവ സമയത്താണ് സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ കൂടുതല്‍ കാണേണ്ടി വരുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആർത്തവ വിരാമം

ആർത്തവ വിരാമം

ആര്‍ത്തവ വിരാമ സ മയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് അമ്മക്ക് നേരത്തേയാണ് സംഭവിക്കുന്നതെങ്കിൽ മക്കൾക്കും ഉണ്ടാവുന്നതിനുള്ള, സാധ്യത 50-80% വരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. 50 വയസ്സാണ് ആർത്തവ വിരാമം സംഭവിക്കേണ്ട പ്രായം. എന്നാൽ ചിലരിൽ 45 വയസ്സിന് മുൻപും ആർത്തവ വിരാമം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകളെല്ലാം പാരമ്പര്യമായി ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Health Conditions You Can Inherit From Your Mother

Here are six health conditions that you can inherit from your mother. Take a look.
X
Desktop Bottom Promotion