For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വാക്‌സിനെടുത്താലും മരണത്തിലേക്ക് വരെ നയിച്ചേക്കും ഈ രോഗാവസ്ഥകള്‍

|

കൊറോണ വൈറസ് അണുബാധയുടെ ആരംഭം മുതല്‍, മുന്‍കാല രോഗങ്ങളും ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളുള്ള ആളുകള്‍ക്ക് കടുത്ത കോവിഡ് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധരും ആരോഗ്യ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയില്ലാത്തവര്‍ക്കും മുന്‍കാല മെഡിക്കല്‍ അവസ്ഥയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നതിന് പിന്നിലെ കാരണം ഇതാണ്.

Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം പ്രകാരം ചില രോഗാവസ്ഥകളുള്ള ആളുകള്‍ക്ക് വാക്‌സിനെടുത്താലും അപകടം തടയാന്‍ അല്‍പം പ്രയാസമാണെന്ന് പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ (ബിഎംജെ) ഒരു പുതിയ പഠനം പ്രകാരം, വാക്‌സിനേഷനു ശേഷമുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന 18 ആരോഗ്യ അവസ്ഥകളെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വാക്‌സിനേഷന്‍ വേണം ഒപ്പം മുന്‍കരുതലും

വാക്‌സിനേഷന്‍ വേണം ഒപ്പം മുന്‍കരുതലും

ജാഗ്രത, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയാണ് മാരകമായ കോവിഡ് വൈറസിനെതിരെ സംരക്ഷണം തരുന്ന രണ്ട് പ്രധാന ആയുധങ്ങള്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പ്രകാരം ലഭ്യമായ എല്ലാ കോവിഡ് വാക്‌സിനുകളും വൈറസിനെതിരെ ഒരു പരിധിവരെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും, വാക്‌സിനേഷന് ശേഷവും അണുബാധകള്‍ സാധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും വൈറസ് ബാധിക്കുന്ന അവസ്ഥ കണ്ടുവരുന്നു. കുത്തിവയ്പ് എടുത്ത വ്യക്തി ഒന്നുകില്‍ രോഗലക്ഷണമില്ലാതെ തുടരുന്നു അല്ലെങ്കില്‍ മിതമായ ലക്ഷണങ്ങള്‍ മാത്രം വികസിപ്പിക്കുന്നു. എന്നാല്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍, പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികള്‍ പോലും കോവിഡ് വൈറസിന് കീഴടങ്ങിയേക്കാം.

പുതിയ വകഭേദങ്ങള്‍ പ്രശ്‌നക്കാര്‍

പുതിയ വകഭേദങ്ങള്‍ പ്രശ്‌നക്കാര്‍

പുതിയ ഉയര്‍ന്നുവരുന്ന വകഭേദങ്ങള്‍ കാരണം വാക്‌സിന്‍ പ്രതിരോധശേഷി സ്വാഭാവികമായി കുറയുന്നുവെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ചും പുതിയ വളര്‍ന്നുവരുന്ന വേരിയന്റുകളില്‍, ഏറ്റവും പകര്‍ച്ചവ്യാധിയും പ്രബലവുമായതായി ഡെല്‍റ്റ വേരിയന്റിനെ കണക്കാക്കുന്നു. വാക്‌സിന്‍ എടുത്തവരിലും രോഗത്തിനു കാരണമാകുന്നത് ഡെല്‍റ്റ അണുബാധയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, ഡെല്‍റ്റ് വേരിയന്റിന്റെ അപകടം തടയാന്‍ കോവിഡ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവ തടയാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണ്.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

മുന്‍കാല രോഗങ്ങളുള്ളവര്‍ക്ക് കൂടുതല്‍ അപകടം

മുന്‍കാല രോഗങ്ങളുള്ളവര്‍ക്ക് കൂടുതല്‍ അപകടം

കോവിഡിന്റെ തുടക്കകാലം തൊട്ടേ ആളുകളിലെ മുന്‍കാല മെഡിക്കല്‍ അവസ്ഥകള്‍, രോഗം വികസിപ്പിക്കുന്നതിനുള്ള വലിയ അപകടസാധ്യതയുണ്ടെന്ന് കണക്കാക്കിയിരുന്നു. ഇപ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചതിനുശേഷവും, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് വൈറസ് പിടിപെടാനും ഗുരുതരമായ രോഗങ്ങള്‍ വരാനുമുള്ള വലിയ അപകടസാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മുതലായവ കൊമോര്‍ബിഡിറ്റികള്‍ ഒരാളെ കോവിഡ് ആശുപത്രിയിലേക്കും മരണത്തിലേക്കും നയിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പഠനം പറയുന്നത്

പഠനം പറയുന്നത്

കോവിഡ് വാക്‌സിനുകള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണെങ്കിലും, വൈറസ് ബാധിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ പൂര്‍ണമായി സംരക്ഷിക്കാന്‍ ഇതിന് യാതൊരു ഉറപ്പുമില്ല. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ (ബിഎംജെ) ഒരു പുതിയ പഠനം പ്രകാരം 19-100 വയസ് പ്രായമുള്ള മുതിര്‍ന്നവര്‍ക്ക് ഒന്നോ രണ്ടോ ഡോസ് കോവിഡ് -19 വാക്‌സിനേഷന്‍ എടുത്തവരില്‍ ചിലരില്‍ ഇപ്പോഴും മരണസാധ്യത വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം കോവിഡ് തീവ്രതയുടെയും മരണത്തിന്റെയും അപകട ഘടകങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ആളുകളിലെ ചില ആരോഗ്യസ്ഥിതികളും കോവിഡ് മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

അപകടസാധ്യത കൂട്ടുന്ന രോഗാവസ്ഥകള്‍

അപകടസാധ്യത കൂട്ടുന്ന രോഗാവസ്ഥകള്‍

ബിഎംജെ പഠനമനുസരിച്ച്, കോവിഡ് ആശുപത്രി വാസത്തിലേക്കും മരണത്തിലേക്കും, വാക്‌സിനേഷനു ശേഷമുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്ന ചില ആരോഗ്യ അവസ്ഥകള്‍ ഇതാ.

* വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗം

* ഹൃദയ ധമനി ക്ഷതം

* സ്‌ട്രോക്ക്

* ഏട്രിയല്‍ ഫൈബ്രിലേഷന്‍

* ഹൃദയസ്തംഭനം

* ത്രോംബോബോളിസം

* ഡിമെന്‍ഷ്യ

* ഡൗണ്‍സ് സിന്‍ഡ്രോം

* പാര്‍ക്കിന്‍സണ്‍സ് രോഗം

* രക്താര്‍ബുദം

* ടൈപ്പ് 2 പ്രമേഹം.

* അരിവാള്‍ കോശ രോഗം

* എച്ച്‌ഐവി/എയ്ഡ്‌സ്

* ലിവര്‍ സിറോസിസ്

* ന്യൂറോളജിക്കല്‍ അവസ്ഥകള്‍

* വിട്ടുമാറാത്ത വൃക്കരോഗം

* അപസ്മാരം

* പെരിഫറല്‍ വാസ്‌കുലര്‍ രോഗം

പ്രതിരോധ കുത്തിവയ്പ്പ് പ്രധാനം

പ്രതിരോധ കുത്തിവയ്പ്പ് പ്രധാനം

എല്ലാവരും കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്. കൊറോണ വൈറസ് അണുബാധയുടെ അപകടസാധ്യത കുറയ്ക്കാന്‍ ഇവ വളരെ ഫലപ്രദമാണ്. ഡെല്‍റ്റ വേരിയന്റ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, വൈറസ് എത്രത്തോളം അപകടകരമായ അവസ്ഥയിലേക്ക് മാറിയെന്ന് പറയാനാവില്ല, അതിനാല്‍ എല്ലാവരും അവരുടെ കോവിഡ് വാക്‌സിന്‍ ഡോസ് നേടേണ്ടത് വളരെ പ്രധാനമായത്. കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണെന്നു പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഒരു നിര്‍ണായക ഉപകരണമാണെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ്പുകളൊന്നും 100% ഫലപ്രദമല്ല. വാക്‌സിനെടുത്താലും ചിലര്‍ക്ക് ആശുപത്രി വാസം വേണ്ടിവരുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് രോഗകാഠിന്യം കുറയും എന്നതിന് തെളിവുകളുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുത്തിവയ്പ് എടുത്തവരില്‍ അണുബാധ, ആശുപത്രിവാസം, മരണം എന്നിവയെല്ലാം വളരെ കുറവാണ്.

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

English summary

Health Conditions That Are More Prone to Death From Post Covid Vaccination As Per Study

According to the BMJ study, there are 18 health conditions that puts one at an increased risk of COVID-19 hospitalisation and death, post vaccination.
Story first published: Wednesday, October 6, 2021, 10:02 [IST]
X
Desktop Bottom Promotion