For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസ് ഗുരുതരമായാല്‍ മാരക രോഗങ്ങള്‍ പുറകേയുണ്ട്

|

നമ്മളില്‍ പലരും ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ഒരു ത്വക്ക് രോഗമാണ് സോറിയാസിസ്. എന്നാല്‍ ഇതിന് പിന്നില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സോറിയാസിസ് ചര്‍മ്മത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് നിങ്ങളുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചില ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സോറിയാസിസ് മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിന്റെ കാരണം വീക്കമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഈ അവസ്ഥയുമായി ബന്ധപ്പെട്ട് ആരോഗ്യത്തെ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. സോറിയാസിസ് ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി സോറിയാസിസ് എങ്ങനെയെല്ലാം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. എന്തെങ്കിലും അസാധാരണ മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ കണ്ടാല്‍ നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

 സോറിയാറ്റിക് ആര്‍ത്രൈറ്റിസ്

സോറിയാറ്റിക് ആര്‍ത്രൈറ്റിസ്

സോറിയാസിസ് ഉള്ള പലരും സോറിയാറ്റിക് ആര്‍ത്രൈറ്റിസ് അവസ്ഥയിലേക്ക് എത്തുന്നുണ്ട്. നിങ്ങളുടെ സോറിയാസിസ് കൂടുതല്‍ കഠിനമാകുമ്പോള്‍, നിങ്ങള്‍ക്ക് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. ഈ സോറിയാസിസ് സങ്കീര്‍ണത നേരത്തേ തിരിച്ചറിയുക, സന്ധികളെ നശിപ്പിക്കുകയോ സ്ഥിരമായ വൈകല്യം ഉണ്ടാക്കുകയോ ചെയ്യുന്നതിനുമുമ്പ് ആര്‍ത്രൈറ്റിസിനെ നിയന്ത്രിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. 10 ല്‍ 1 സോറിയാസിസ് രോഗിക്ക് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭകാല സങ്കീര്‍ണതകള്‍

ഗര്‍ഭകാല സങ്കീര്‍ണതകള്‍

സോറിയാസിസ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് മാസം തികയാതെയുള്ള പ്രസവവും കുറഞ്ഞ ജനന ഭാരവും പോലുള്ള പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് 2012 ജനുവരിയില്‍ ജേര്‍ണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇവയും മറ്റ് സങ്കീര്‍ണതകളും സോറിയാസിസ് ചികിത്സകളുടെ തുടര്‍ച്ചയായി ഉണ്ടാവുന്നതായിരിക്കാം.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന ഒരു അവസ്ഥയാണ്, ഇത് അണ്ഡാശയത്തില്‍ ചെറിയ സിസറ്റുകളോ ദ്രാവകത്തിന്റെ ചെറിയ സഞ്ചികളോ ഉണ്ടാകുന്നു. PCOS എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ വരാനുള്ള ഒരു സ്ത്രീയുടെ സാധ്യത ഇത് വര്‍ദ്ധിപ്പിക്കുന്നു. പിസിഒഎസ് വന്ധ്യതയ്ക്ക് കാരണമാവുകയും ചര്‍മ്മത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

സാധാരണ ചർമ്മരോഗമല്ല, ഭയക്കേണ്ടതാണ് ഈ പാടുകൾസാധാരണ ചർമ്മരോഗമല്ല, ഭയക്കേണ്ടതാണ് ഈ പാടുകൾ

വിഷാദം

വിഷാദം

ഒരു സോറിയാസിസ് സങ്കീര്‍ണത എന്ന നിലയില്‍ വിഷാദരോഗം ശരീരത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് വളരെയധികം വൈകാരികമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. വിഷാദരോഗം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത ഒന്നര ഇരട്ടി കൂടുതലാണെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അരക്കെട്ടിന്റെ ചുറ്റളവ്, ഇന്‍സുലിന്‍ പ്രതിരോധം കാരണം ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ കൊഴുപ്പ് എന്നിവ വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇത് സോറിയാസിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഹൃദ്രോഗം

ഹൃദ്രോഗം

2013 ഒക്ടോബറില്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തില്‍ സോറിയാസിസ് ഉള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ചര്‍മ്മത്തില്‍ വളരെക്കാലമായി ഉണ്ടാവുന്ന പ്രശ്‌നം പലപ്പോഴും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് സോറിയാസിസ് ഉണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്വാസകോശ സംബന്ധമായ രോഗം

ശ്വാസകോശ സംബന്ധമായ രോഗം

സോറിയാസിസുമായി ബന്ധപ്പെട്ട വീക്കം ശ്വാസകോശത്തെ ബാധിക്കുകയും വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന് (സിഒപിഡി) സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സോറിയാസിസ് ഉള്ളവര്‍ പുകവലി, വായു മലിനീകരണം, രാസ പുക, പൊടി തുടങ്ങിയ ശ്വാസകോശ അസ്വസ്ഥതകള്‍ പോലുള്ള സിഒപിഡി അപകട ഘടകങ്ങള്‍ ഒഴിവാക്കണം.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ചര്‍മ്മത്തിലെ വീക്കം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മാറ്റുന്ന ഒരു അവസ്ഥയാണ് സോറിയാസിസ്, ഇത് നിങ്ങളുടെ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ത്വക്ക് കാന്‍സര്‍, ലിംഫോമ എന്നിവയുള്‍പ്പെടെ ചിലതരം അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സോറിയാസിസ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ അതുകൊണ്ട് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സോറിയാസിസ് ഗുരുതരമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മൂത്രപ്പഴുപ്പ് നിസ്സാരമല്ല,കിഡ്‌നിരോഗ തുടക്കമാവാംമൂത്രപ്പഴുപ്പ് നിസ്സാരമല്ല,കിഡ്‌നിരോഗ തുടക്കമാവാം

സോറിയാസിസ് ലക്ഷണങ്ങള്‍

സോറിയാസിസ് ലക്ഷണങ്ങള്‍

ശരീരത്തില്‍ സോറിയാസിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. സോറിയാസിസ് ആണെങ്കിലും സാധാരണ സോറിയാസിസ് ആണെങ്കിലും അത് ചര്‍മ്മത്തില്‍ കാണിക്കുന്ന അസ്വഭാവികതകള്‍ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ അതിന് വേണ്ട പ്രതിരോധം ഉണ്ടാക്കണം. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

സോറിയാസിസ് ലക്ഷണങ്ങള്‍

സോറിയാസിസ് ലക്ഷണങ്ങള്‍

ചര്‍മ്മത്തിലെ തൊലിയടര്‍ന്ന് പോവുന്നത്, ചുവന്ന നിറത്തിലോ മഞ്ഞ നിറത്തിലോ ചര്‍മ്മത്തില്‍ തടിപ്പുകള്‍ കാണുന്നത് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ചര്‍മ്മത്തിലെ എല്ലാ ഭാഗത്തും ഇതേ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല. എന്നാല്‍ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ സോറിയാസിസ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. പ്രധാനമായും വയറ്, നെഞ്ച്, പുറംഭാഗം, കൈകള്‍, തുട എന്നീ ഭാഗങ്ങളിലാണ് ഈ പ്രതിസന്ധികളും ചര്‍മ്മത്തിലെ നിറം മാറ്റവും കാണപ്പെടുന്നത്.

English summary

Health Conditions Linked to Psoriasis in Malayalam

Here in this article we are discussing about some health conditions linked to psoriasis. Take a look.
X
Desktop Bottom Promotion