For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിയാറിലയിലെ നാട്ടുവൈദ്യം മെരുങ്ങാത്ത രോഗങ്ങളില്ല

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതില്‍ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ഭക്ഷണം. ഭക്ഷണം നമ്മുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഗുണകരമാവുന്ന രീതിയില്‍ ആയിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പുളിയാറില ഇത്തരത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍സി, വിറ്റാമിന്‍ കെ ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെമരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ

ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനം തന്നെയാണ് പുളിയാറിലക്ക് ഉള്ളത്. നാട്ടുവൈദ്യത്തിലെ രാജാവ് എന്ന് വേണമെങ്കില്‍ പുളിയാറിലയെ പറയാവുന്നതാണ്. വയറിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് പുളിയാറില. ഇത് കൊണ്ടുള്ള മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

പുളിയാറിലയുടെ സവിശേഷതകളില്‍ ശരീരത്തിലുടനീളം വീക്കം കുറയ്ക്കുന്നതിനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഇല തോരന്‍ വെക്കുന്നത് ധമനികളിലെയും രക്തക്കുഴലുകളിലെയും പിരിമുറുക്കം ഗണ്യമായി കുറയ്ക്കുമെന്നും അതുവഴി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊറോണറി ഹൃദ്രോഗങ്ങള്‍ തടയുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. അതുകൊണ്ട് ഒഴിവാക്കാതെ കഴിക്കേണ്ട ഒന്നാണ് പുളിയാറില എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പുളിയാറിലയുടെ പച്ചിലകള്‍ നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, അത് ഒരു നെല്ലിക്കയേക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി നല്‍കുന്നുണ്ട്. വിറ്റാമിന്‍ സി ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലൂടെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയില്ലായ്മയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

അണുബാധ തടയുന്നു

അണുബാധ തടയുന്നു

ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ കഴിയും, ഇത് ഡീജനറേറ്റീവ് രോഗങ്ങള്‍ക്കും സെല്‍ മ്യൂട്ടേഷനും കാരണമാകുന്നു. അത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും വേണ്ടി പുളിയാറില തന്നെയാണ് ഏറ്റവും ബെസ്റ്റ്.

ആര്‍ത്തവത്തെ ലഘൂകരിക്കുന്നു

ആര്‍ത്തവത്തെ ലഘൂകരിക്കുന്നു

സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പുളിയാറില കഴിക്കുന്നത് നല്ലതാണ്. ഇതില്‍ കാണപ്പെടുന്ന ഐസോഫ്‌ലാവോണുകള്‍ ഈസ്ട്രജനെ അനുകരിക്കുന്നു, അതിനാല്‍ ഈസ്ട്രജന്റെ അളവ് നിലനിര്‍ത്താന്‍ പാടുപെടുന്ന സ്ത്രീകള്‍ക്ക്, ഈ ചെടി അവരുടെ ഹോര്‍മോണ്‍ സന്തുലിതമാക്കാനും മാനസികാവസ്ഥ മാറുന്നത് തടയാനും സ്തന വേദന കുറയ്ക്കാനും സഹായിക്കും. ഇത് പിഎംഎസിന് വിധേയരായ സ്ത്രീകള്‍ക്കും ആര്‍ത്തവവിരാമത്തിനും ബാധകമാണ്, കാരണം ഈ രണ്ട് അവസ്ഥകളും ഹോര്‍മോണ്‍ അളവില്‍ അപകടകരമോ പ്രവചനാതീതമോ ആയ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.

പ്രോസ്റ്റേറ്റ് കാന്‍സര്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍

ആന്റി കാന്‍സര്‍ കടകരമായ രൂപമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുളിയാറിലയില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍ക്ക് പ്രോസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് കാരണമാകുന്ന ചില എന്‍സൈമുകളെ തടയാന്‍ കഴിയും. പ്രോസ്റ്റേറ്റ് വര്‍ദ്ധനവിന്റെ ചില രൂപങ്ങള്‍ ഗുണകരമല്ലെങ്കിലും പ്രോസ്റ്റേറ്റ് വലുപ്പം കുറയ്ക്കുന്നത് എല്ലായ്‌പ്പോഴും പുരുഷന്മാരുടെ ദീര്‍ഘകാല ആരോഗ്യത്തിന് നല്ല കാര്യമാണ്. ഇതിലുള്ള ഡയറ്ററി ഐസോഫ്‌ലാവോണുകള്‍ അപ്പോപ്‌റ്റോസിസ് ഉണ്ടാക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ പുരോഗതി തടയാന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കില്‍, അത് പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പുളിയാറില എന്തുകൊണ്ടും വിലപ്പെട്ടതാണ്, കൂടാതെ ഭക്ഷണത്തില്‍ ചേര്‍ത്ത് ഇത് കഴിക്കുന്നതിലൂടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

പുളിയാറിലയില്‍ കാണപ്പെടുന്ന കൊമറിനുകള്‍ രക്തം സുഗമമായി പ്രവഹിക്കുകയും ആരോഗ്യകരമായ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെയും തടയുന്നു. അതുകൊണ്ട് സംശയിക്കാതെ തന്നെ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ശരീരത്തെ വിഷാംശം

ശരീരത്തെ വിഷാംശം

നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും നിങ്ങളുടെ വിഷവസ്തുക്കളുടെയും ലവണങ്ങളുടെയും ഇല്ലാതാക്കുന്നതിനും വളരെ മികച്ച ഒരു ഓപ്ഷനാണ് പുളിയാറില. മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ അതുവഴി ശരീരത്തില്‍ നിന്ന് അധിക ജലം, വിഷവസ്തുക്കള്‍, കൊഴുപ്പ് എന്നിവ പുറന്തള്ളാന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പുളിയാറിലയെക്കുറിച്ചുള്ള ഗുണങ്ങള്‍ പലപ്പോഴും നിരവധിയാണെങ്കിലും ചില ആളുകള്‍ക്ക് ഓക്കാനം, പേശിവേദന, തലവേദന എന്നിവ ഉള്‍പ്പെടെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നു. കൂടാതെ, നിങ്ങള്‍ ഹോര്‍മോണുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ഇത് ചേര്‍ക്കുന്നതിലൂടെ പ്രശ്‌നങ്ങളുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

English summary

Health Benefits of Wood Sorrel in Malayalam

Here in this article we are discussing about the health benefits of Wood Sorrel in malayalam. Take a look.
X
Desktop Bottom Promotion