Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഓട്സില്‍ ഗുണങ്ങളില്‍ മുന്നില്‍ ഹോള്‍ഗ്രെയിന്‍ ഓട്സ്: ബിപിയും പ്രമേഹവും കൈപ്പിടിയില്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. എന്നാല്‍ ഓട്സില്‍ തന്നെ നിരവധി തരങ്ങളുണ്ട്. ഹോള്‍ ഗ്രെയിന്‍ ഓട്സ്, സ്റ്റീല്‍ കട്ട് ഓട്സ്, റോള്‍ഡ് ഓട്സ്, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവയാണ് ഇവ. ഈ ലേഖനത്തില്‍ ഹോള്‍ഗ്രെയിന്‍ ഓട്സിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും ആണ് പറയുന്നത്. ഒട്ടും തന്നെ പ്രോസസ് ചെയ്യാത്ത പ്രോട്ടീനും തവിടും ധാരാളം അടങ്ങിയിരിക്കുന്നതാണ് ഹോള്‍ ഗ്രെയിന്‍ ഓട്സ്. ഇതാകട്ടെ വളരെയധികം പോഷകസമൃദ്ധമാണ് എന്നതാണ് സത്യം. എന്നാല്‍ ഇത് പാകം ചെയ്യാന്‍ അല്പം കൂടുതല്‍ സമയമെടുക്കുന്നുണ്ട്. ധാരാളം പോഷകങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ അതിന്റെ മുഴുവന്‍ ഗുണങ്ങളും ചോര്‍ന്ന് പോവാതെ ലഭിക്കുന്നു.

പലരും ആരോഗ്യത്തിനും തടി കുറക്കുന്നതിനും എല്ലാം വേണ്ടി ഓട്സ് ശീലമാക്കുന്നു. എന്നാല്‍ ഓട്സ് കഴിക്കുന്നതിനേക്കാള്‍ ഏത് തരത്തിലുള്ള ഓട്സ് കഴിക്കണം എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. ഹോള്‍ ഗ്രെയിന്‍ ഓട്സ് ഇതിന് മികച്ച തിരഞ്ഞെടുപ്പാണ്. ഹോള്‍ ഗ്രെയിന്‍ ഓട്സിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വിശപ്പിനെ കുറക്കുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും എല്ലാം ഇത് സഹായിക്കുന്നു. തവിട് ഉള്ള ഓട്സ് കഴിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ പൂര്‍ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഓട്സ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരെങ്കില്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഓട്സ് തിരഞ്ഞെടുക്കുമ്പോള്‍ ഇനി മുതല്‍ ഹോള്‍ ഗ്രെയിന്‍ ഓട്സ് തിരഞ്ഞെടുക്കുക. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
പ്രതിരോധ ശേഷി ഓരോ ദിവസവും കുറഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് ഹോള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ അുബാധകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഓട്സ് ശീലമാക്കുന്നത് എന്തുകൊണ്ടും മികച്ച ഗുണങ്ങള്‍ നല്കുന്നു.

വിശപ്പ് കുറക്കുന്നു
വിശപ്പ് കുറക്കുന്നതിന് ഹോള്‍ ഓട്സ് സഹായിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കൊണ്ട് വലയുന്നവര്‍ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം നിയന്ത്രണം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എന്നാല്‍ വിശപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ഓട്സ് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള ഊര്‍ജ്ജം നല്കുന്നു. മാത്രമല്ല ഇതില്‍ പ്രോട്ടീന്‍, അയേണ്‍, വിറ്റാമിന്‍ ബി എന്നിവയും നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യത്തിനും ഓട്സ് സഹായിക്കുന്നുണ്ട്. ഇതിലുള്ള ബീറ്റാ ഗ്ലൂക്കന്സിന്റെ അളവാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഹോള്‍ ഓട്സ് കഴിക്കുന്നത് നമ്മുടെ കുടലിലുള്ള മൈക്രോബയോമിന്റെ വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹഹായിക്കുന്നു. നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ ഗുണങ്ങളും ഓട്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്നത്തെ ജീവിത ശൈലി ഒരു കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണാന്‍ പലരും നെട്ടോട്ടമോടുകയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ഓട്സ് ശീലമാക്കാവുന്നതാണ്. ഹോള്‍ ഓട്സ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് പോലെ തന്നെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. മുതിര്‍ന്നവര്‍ ഒരു നേരമെങ്കിലും ഓട്സ് ശീലമാക്കുന്നത് നല്ലതാണ്. പ്രമേഹത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതിന് ഓട്സ് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
ആരോഗ്യം മാത്രമല്ല ചര്‍മ്മത്തേയും സഹായിക്കുന്നുണ്ട് ഹോള്‍ ഓട്സ്. ഇത് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ എണ്ണമയത്തെ നീക്കുന്നതിനും സഹായിക്കുന്നുണ്ട് ഹോള്‍ ഓടസ്. ഇത് കൂടാതെ പല ചര്‍മ്മരോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഓട്സ് സഹായിക്കുന്നു. ഡെര്‍മറ്റൈറ്റിസ്, എക്സിമ പോലുള്ള ചര്‍മ്മ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഹോള്‍ ഓട്സ്.

കൊളസ്ട്രോള്‍ കുറക്കുന്നു
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് കൊളസ്ട്രോള്‍. ഇത് ഹൃദയാഘാതത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഹോള്‍ ഓട്സ് ശീലമാക്കാവുന്നതാണ്. ഇതില്‍ ഉള്ള നാരുകള്‍ കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത 21% കുറയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മലബന്ധത്തിന് പരിഹാരം
ഇന്നത്തെ കാലത്ത് എല്ലാവരിലും പ്രശ്നമുണ്ടാക്കുന്ന പ്രതിസന്ധികളില്‍ ഒന്നാണ് മലബന്ധം. ദഹന പ്രശ്നങ്ങളേക്കാള്‍ പലര്‍ക്കും അസ്വസ്ഥതയാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ ഹോള്‍ ഓട്സ് കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ മലബന്ധത്തെ പ്രതിരോധിക്കുകയും വയറിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും ഹോള്‍ ഓട്സ് കഴിക്കുന്നവരെങ്കില്‍ ഇതിലുള്ള നാരുകള്‍ ആരോഗ്യ സംരക്ഷണത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. ഇത്തരം ഗുണങ്ങള്‍ ആണ് ഹോള്‍ ഓട്സ് നല്‍കുന്നത്.
most read:വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്സ്പാക്ക്



Click it and Unblock the Notifications