For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെരിപ്പിടാതെ നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം ഇതാണ്‌

|

കുട്ടിക്കാലത്ത് എല്ലാവരും തന്നെ ചെരിപ്പിടാതെ മണ്ണില്‍ പാദമുറപ്പിച്ച് നടന്നിട്ടുള്ളവരായിരിക്കും. നടക്കാന്‍ പഠിക്കുമ്പോഴും ചെറുപ്രായത്തിലും നമ്മള്‍ ചെരിപ്പിടാതെ നടക്കുന്നു. എന്നാല്‍ വലുതായിക്കഴിഞ്ഞാല്‍ ചെരിപ്പിടാതെ പുറത്തിറങ്ങുകയുമില്ല. ചെരിപ്പിടാതെ നടക്കുന്നത് ഒരു പ്രകൃതിചികിത്സാ രീതിയാണെന്ന് നിങ്ങള്‍ക്കറിയാമോ? മണ്ണിലൂടെയും മണലിലൂടെയും നടക്കുമ്പോള്‍ എന്തുകൊണ്ട് സുഖം തോന്നുന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് നിങ്ങള്‍ പ്രകൃതിയോട് അടുത്ത് നില്‍ക്കുന്നതുകൊണ്ടാണ്. പ്രകൃതിയോട് കൂടുതല്‍ അടുക്കുന്തോറും സന്തോഷവും ആരോഗ്യവും വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

Most read: നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കുംMost read: നെല്ലിക്ക ഇങ്ങനെയെങ്കില്‍ രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷിയും കൂടെനില്‍ക്കും

നഗ്‌നപാദനായി നടക്കുന്നതിനെ എര്‍ത്തിംഗ് എന്നു വിളിക്കുന്നു. പുല്ലിലോ മണ്ണിലോ മണലിലോ നഗ്‌നപാദനായി നടക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിലൂടെ ശരീരത്തില്‍ ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിക്കുക, രക്തസമ്മര്‍ദ്ദം കുറയുക തുടങ്ങിയ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ആന്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഭൂമിയുടെ ഉപരിതലത്തിലുള്ള ഇലക്ട്രോണുകളുമായി ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നത് ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു എന്നാണ്. ചെരിപ്പിടാതെ നടന്നാല്‍ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

ജേര്‍ണല്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് കോംപ്ലിമെന്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നഗ്നപാദനായി നടക്കുന്നത് രക്തത്തിലെ വിസ്‌കോസിറ്റി കുറയ്ക്കുന്നുവെന്ന് പറയുന്നു. നഗ്‌നപാദനായി നടക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉപരിതല ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയും, ഇത് രക്തത്തിന്റെ വിസ്‌കോസിറ്റി കുറയ്ക്കുന്നുവെന്നും പഠനം കണ്ടെത്തി. ഹൃദ്രോഗം തടയാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് ചെരിപ്പിടാതെ നടക്കുന്നത്. ഹൃദയ, സെറിബ്രോവാസ്‌കുലര്‍ രോഗങ്ങള്‍ ഉള്‍പ്പെടെ ജീവന് ഭീഷണിയാകുന്ന രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് രക്തത്തിലെ വിസ്‌കോസിറ്റി വര്‍ദ്ധിക്കുന്നത്.

ക്ഷീണം കുറയ്ക്കുന്നു

ക്ഷീണം കുറയ്ക്കുന്നു

ഭൂമിയുടെ ഉപരിതലത്തില്‍ വൈദ്യുത താളങ്ങളും ഭൂമിയില്‍ നിന്ന് ശരീരത്തിലേക്ക് ഒഴുകുന്ന സ്വതന്ത്ര ഇലക്ട്രോണുകളും ഉണ്ട്. ഇത് ശരീരത്തിന് ചില ഗുണങ്ങള്‍ നല്‍കുന്നു. ഭൂമിയുടെ സ്വതന്ത്ര ഇലക്ട്രോണുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. ഈ ഇലക്ട്രോണുകള്‍ സ്വാഭാവിക ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:ഒമേഗ 3 ദിനവുമെങ്കില്‍ ശരീരത്തിന് കിട്ടുന്ന മെച്ചം ഇതാണ്

നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്നു

നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്നു

പെരിഫറല്‍, സെന്‍ട്രല്‍, ഓട്ടോണമിക് നാഡീവ്യൂഹങ്ങളില്‍ വൈദ്യുതമായും രാസപരമായും ഉത്തേജിപ്പിക്കുകയും പരിഷ്‌ക്കരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ചികിത്സയാണ് ന്യൂറോമോഡുലേഷന്‍. നഗ്‌നപാദനായി നടക്കുന്നതിലൂടെ നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനം പുനസ്ഥാപിക്കപ്പെടുന്നു. ഇതിലൂടെ എന്‍ഡോക്രൈന്‍, നാഡീവ്യൂഹം എന്നിവ മെച്ചപ്പെടുന്നു.

ആന്റി ഏജിംഗ് ഗുണങ്ങള്‍

ആന്റി ഏജിംഗ് ഗുണങ്ങള്‍

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡവലപ്മെന്റല്‍ ആന്റ് സെല്‍ ബയോളജി വിഭാഗം നടത്തിയ പഠനത്തില്‍, നഗ്‌നപാദനായി നടക്കുന്നതിന് ആന്റി ഏജിംഗ് ഗുണങ്ങളുണ്ടെന്ന് കണ്ടെത്തി. ചെരിപ്പിടാതെ നടക്കുന്നത് മുഖത്ത് രക്തപ്രവാഹവും രക്തചംക്രമണവും മെച്ചപ്പെടുത്തുമെന്ന് അവര്‍ നിരീക്ഷിച്ചു. ഭൂമിയുമായുള്ള ഒരു മണിക്കൂര്‍ സമ്പര്‍ക്കം മുഖത്തെ രക്തയോട്ടത്തിന്റെ നിയന്ത്രണം പുനീസ്ഥാപിക്കുന്നു. അത് ചര്‍മ്മ കോശങ്ങളെ നന്നാക്കുകയും മുഖഭാവം മെച്ചപ്പെടുത്തുകയും ആരോഗ്യവും ഉന്മേഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു.

Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

പ്രതിരോധശേഷിയും ഉദരാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷിയും ഉദരാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു

മണ്ണില്‍ കാണപ്പെടുന്ന ശക്തമായ സൂക്ഷ്മാണുക്കള്‍ സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചെരിപ്പിടാതെ നടക്കുന്നതിന്റെ മറ്റൊരു ഗുണമാണിത്. സൂക്ഷ്മാണുക്കള്‍ നമ്മുടെ ചര്‍മ്മത്തിലൂടെ, നഖത്തിനടിയില്‍ നിന്ന് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുകയും നമ്മുടെ ഉദരത്തിലെ മൈക്രോഫ്‌ലോറയിലെ നല്ല ബാക്ടീരിയകള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നഗ്നപാദനായി നടക്കുന്നത് ചില നല്ല ബാക്ടീരിയകളെ ആഗിരണം ചെയ്യാന്‍ നമ്മെ സഹായിക്കും.

അക്യുപ്രങ്ചര്‍ ചികിത്സ

അക്യുപ്രങ്ചര്‍ ചികിത്സ

നഗ്‌നപാദനായി നടക്കുന്നത് നമ്മുടെ കാലിലെ അക്യുപ്രഷര്‍ പോയിന്റുകള്‍ അതിന്റെ അസമമായ പ്രതലത്തില്‍ സജീവമാക്കാന്‍ സഹായിക്കുന്നു. ഇത് നമ്മുടെ മുഴുവന്‍ ശരീരത്തിലും നല്ല സ്വാധീനം ചെലുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

നഗ്‌നപാദനായി നടക്കുന്നത് നമുക്ക് തല്‍ക്ഷണം വിശ്രമവും ശാന്തതയും സുരക്ഷിതത്വവും അനുഭവിക്കാന്‍ സഹായിക്കും. അതുവഴി രക്തസമ്മര്‍ദ്ദത്തില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ 10-15 മിനിറ്റ് നഗ്‌നപാദനായി നടക്കാന്‍ പ്രകൃതിചികിത്സയില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

മറ്റു ഗുണങ്ങള്‍

മറ്റു ഗുണങ്ങള്‍

* നഗ്‌നപാദനായി നടക്കുമ്പോള്‍ നിങ്ങളുടെ ശരീരം സന്തുലിതമാവുകയും നിങ്ങളുടെ പാദത്തിന്റെ സ്ഥാനം നന്നായി നിയന്ത്രിക്കാനും സാധിക്കുന്നു

* കാല്‍മുട്ടുകള്‍, ഇടുപ്പ് എന്നിവ നല്ല രീതിയില്‍ മെച്ചപ്പെടുന്നു.

* കാലുകളുടെ പേശികളിലും അസ്ഥിബന്ധങ്ങളിലും ശക്തിയും സ്ഥിരതയും വര്‍ദ്ധിക്കുന്നു.

* കാലിന്റെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു.

നടത്തം എങ്ങനെ ആരംഭിക്കാം

നടത്തം എങ്ങനെ ആരംഭിക്കാം

നിങ്ങളുടെ പാദങ്ങള്‍ക്കും കണങ്കാലിനും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുക്കുന്നതിനാല്‍ 15 മിനിറ്റ് നേരം നഗ്‌നപാദനായി സാവധാനം നടക്കുക. കാലുകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ആദ്യം പുല്‍ത്തകിടിയിലോ വീടിന്റെ പരിസരത്തിനടുത്തോ നടക്കാന്‍ തുടങ്ങുക, തുടര്‍ന്ന് പുറത്തേക്ക് നടക്കുക. മണല്‍ നിറഞ്ഞ ബീച്ചുകള്‍, പുല്ല് അല്ലെങ്കില്‍ നിങ്ങളുടെ തോട്ടത്തിലെ മണ്ണ് പോലുള്ള സുരക്ഷിതമായ പ്രതലങ്ങളാണ് നടക്കാന്‍ സുരക്ഷിതം. കല്ലുകള്‍, ചെറിയ പാറകള്‍, അസമമായ പരുക്കന്‍ പ്രതലങ്ങള്‍ എന്നിവയിലൂടെ നടക്കുന്നത് ഒഴിവാക്കുക. കാലുകളുടെ തൊലി വരണ്ടതോ പൊട്ടിയതോ ആണെങ്കില്‍, നഗ്‌നപാദനായി നടക്കുന്നത് ഒഴിവാക്കുക. കാരണം ഇത് അണുബാധയ്ക്കും പരിക്കുകള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്

English summary

Health Benefits Of Walking Barefoot On Earth in Malayalam

Here we are discussing the health benefits of walking barefoot on earth. Take a look.
X
Desktop Bottom Promotion