For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം വരെ ചെറുക്കും വിറ്റാമിന്‍ ഇ; അറിയണം ഇതിന്റെ ഗുണങ്ങള്‍

|

ശരീരത്തിന് പോഷകം നല്‍കാന്‍ വിറ്റാമിനുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? അത്തരത്തില്‍ ശരീരത്തിന് പലവിധത്തിലും ഉപകാരപ്പെടുന്ന ഒരു വിറ്റാമിനാണ് 'ഇ വിറ്റാമിന്‍'. വിറ്റാമിന്‍ ഇ നിങ്ങളുടെ രക്തത്തിന്റെയും തലച്ചോറിന്റെയും ചര്‍മ്മത്തിന്റെയും കാഴ്ചയുടെയും പുരോഗതിക്ക് ആവശ്യമായൊരു പ്രധാന പോഷകമാണ്. ഇതില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളില്‍ നിന്ന് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കുന്ന വസ്തുക്കളാണ് ആന്റിഓക്സിഡന്റുകള്‍.

Most read: രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായMost read: രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായ

ശരീരത്തില്‍ വിറ്റാമിന്‍ ഇ യുടെ കുറവ് നാഡി വേദന അഥവാ ന്യൂറോപ്പതിക്ക് കാരണമാകും. മുതിര്‍ന്ന ഒരാള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന വിറ്റാമിന്‍ ഇ അളവ് 15 മില്ലിഗ്രാം ആണ്. ആരോഗ്യകരമായ ശരീരത്തിനായി വിറ്റാമിന്‍ ഇ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഹൃദയാഘാതം ചെറുക്കുന്നു

ഹൃദയാഘാതം ചെറുക്കുന്നു

ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണമായി അറിയപ്പെടുന്ന ഒന്നാണ് ഹൃദയാഘാതം. ഇത് ഹൃദയപേശികളുടെ ശാശ്വതമായ നാശത്തിന് ഇടയാക്കും. ഹൃദയാഘാതത്തിനു ശേഷമുള്ള പേശികളുടെ തകരാറുകള്‍ തടയാന്‍ വിറ്റാമിന്‍ ഇ സഹായിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍, കൊറോണറി ആര്‍ട്ടറി വീണ്ടും തുറന്നതിനുശേഷം വീക്കം വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹൃദയ തകരാറുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും ലഭ്യമല്ല. അതിനാല്‍, വിറ്റാമിന്‍ ഇ യുടെ ഒരു ഡോസ് ഹൃദയാഘാതത്തിനുശേഷം ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

ഫ്രീ റാഡിക്കലുകളെ തടയുന്നു

ഫ്രീ റാഡിക്കലുകളെ തടയുന്നു

ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ നിന്ന് ഇത് ലഭിക്കും. ആരോഗ്യമുള്ള കോശങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും തകര്‍ക്കുന്നതിനും പുറമേ, ഫ്രീ റാഡിക്കലുകള്‍ക്ക് ഹൃദ്രോഗത്തിനും മറ്റ് ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ക്കും കാരണമാകും.

Most read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

വാര്‍ദ്ധക്യം കുറയ്ക്കുന്നു

വാര്‍ദ്ധക്യം കുറയ്ക്കുന്നു

പ്രായമാകലും മറ്റ് സാധാരണ ശരീര പ്രക്രിയകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വികാസത്തിന് കാരണമാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍, വിറ്റാമിന്‍ ഇ ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് കോശങ്ങളുടെ വാര്‍ദ്ധക്യത്തെ മന്ദീഭവിപ്പിക്കുകയും ഫ്രീ റാഡിക്കല്‍ നാശത്തെ തടയുകയും ചെയ്യും.

ചൊറിച്ചില്‍ അലര്‍ജ്ജി എന്നിവ നീക്കുന്നു

ചൊറിച്ചില്‍ അലര്‍ജ്ജി എന്നിവ നീക്കുന്നു

വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ക്രീമുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം തടയാനും ഇതിന് കഴിയും. വിറ്റാമിന്‍ ഇ ക്രീമുകള്‍ ചര്‍മ്മത്തിലെ ചൊറിച്ചിലും അലര്‍ജിയും കുറയ്ക്കും. വിറ്റാമിന്‍ ഇ യുടെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ ഇതിന് സഹായിക്കും.

Most read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗംMost read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗം

എക്‌സിമയ്ക്ക് പരിഹാരം

എക്‌സിമയ്ക്ക് പരിഹാരം

വിറ്റാമിന്‍ ഇ ഓയില്‍ അല്ലെങ്കില്‍ ക്രീമുകളുടെ സഹായത്തോടെ മുറിവുകള്‍ വേഗത്തിലും ഫലപ്രദമായും സുഖപ്പെടുത്താം. ചൊറിച്ചില്‍, വരള്‍ച്ച, പുറംതൊലി പോലുള്ള എക്‌സിമ ലക്ഷണങ്ങള്‍ വിറ്റാമിന്‍ ഇ എണ്ണയോ ക്രീമുകളോ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.

സോറിയാസിസ് ചികിത്സിക്കുന്നു

സോറിയാസിസ് ചികിത്സിക്കുന്നു

ചര്‍മ്മത്തില്‍ പാടുകളോ മറ്റോ ഉണ്ടെങ്കില്‍, വിറ്റാമിന്‍ ഇ സമ്പുഷ്ടമായ മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ എണ്ണ ഉപയോഗിക്കുന്നത് സഹായിക്കും. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ പ്രയോഗിക്കുന്നതിലൂടെ സോറിയാസിസ് ലക്ഷണങ്ങള്‍ ഫലപ്രദമായി കുറയ്ക്കാനാകും. ഇത് ചൊറിച്ചില്‍, വരള്‍ച്ച, പുറംതൊലി എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

മികച്ച മുടി

മികച്ച മുടി

വിറ്റാമിന്‍ ഇ മുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്. നിങ്ങള്‍ക്ക് ഒന്നുകില്‍ വിറ്റാമിന്‍ ഇ നിറഞ്ഞ വെളിച്ചെണ്ണ, ബദാം ഓയില്‍ അല്ലെങ്കില്‍ നെല്ലിക്ക ഓയില്‍ എന്നിവ ഉപയോഗിക്കാം. അല്ലെങ്കില്‍ വിറ്റാമിന്‍ ഇ സപ്ലിമെന്റുകള്‍ ചേര്‍ക്കാം. നിങ്ങളുടെ നഖങ്ങള്‍ മഞ്ഞനിറമാവുകയും പൊട്ടുകയും എളുപ്പത്തില്‍ തൊലി പോവുകയും ചെയ്താല്‍ വിറ്റാമിന്‍ ഇ സപ്ലിമെന്റ് നിങ്ങളെ സഹായിക്കും. വിറ്റാമിന്റെ ഗുണങ്ങള്‍ നിങ്ങളുടെ നഖം പൊട്ടലും വരണ്ട ചര്‍മ്മവും തടയും.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം

നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് വിറ്റാമിന്‍ ഇ നേടാവുന്നതാണ്. സൂര്യകാന്തി എണ്ണ, കോണ്‍ ഓയില്‍, സോയാബീന്‍ ഓയില്‍ തുടങ്ങിയ സസ്യ എണ്ണകള്‍, ബദാം, നിലക്കടല, അണ്ടിപ്പരിപ്പ്, ബ്രസല്‍ നട്‌സ, പിസ്ത, കശുവണ്ടി തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ്, സൂര്യകാന്തി വിത്ത്, പച്ച ഇലക്കറികള്‍, അവോക്കാഡോ, ടേണിപ്പ് ഇലകള്‍, മാമ്പഴം, കിവി, ബ്ലാക്ക്‌ബെറി, ക്രാന്‍ബെറി, റാസ്‌ബെറി, ആപ്രിക്കോട്ട് തുടങ്ങിയവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അവശ്യം വേണ്ട വിറ്റാമിന്‍ ഇ ശരീരത്തിന് ലഭിക്കും.

English summary

Health Benefits of Vitamin E in Malayalam

Vitamin E is essentially an antioxidant that can help in protecting your cells from damage caused by free radicals in the body. Read here to know its health benefits.
Story first published: Monday, August 16, 2021, 10:03 [IST]
X
Desktop Bottom Promotion