For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറുനിറയെ കഴിച്ചും വജ്രാസനത്തില്‍ ഇരുന്നാല്‍ ദഹനം എളുപ്പത്തില്‍

|

വജ്രാസനം എന്ന യോഗ പോസിനെക്കുറിച്ച് നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് വജ്രാസനം, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. സാധാരണ ഗതിയില്‍ ഇരുന്നു കൊണ്ട് ചെയ്യുന്ന ഒരു യോഗ പോസ് ആണ് വജ്രാസനം. ഈ പോസ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മുട്ടുകുത്തി ഇരുന്ന് കാല്‍ മുട്ടുകളില്‍ ബലിയിടുന്നതിന് ഇരിക്കുന്നത് പോലെ ഇരിക്കുക. ഇത്തരത്തില്‍ ഇരുന്ന് കഴിഞ്ഞാല്‍ അത് വജ്രാസനം ആയി.

Health Benefits Of Vajrasana

ഇനി വജ്രാസനം ചെയ്യുന്നത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് മികച്ച ഒരു പോസ് ആണ് എന്ന് ആദ്യമേ പറയാം. ശ്വസന വ്യായാമം ചെയ്യുമ്പോള്‍ നമ്മള്‍ ഇരിക്കുന്ന പോസ്റ്ററാണ് വജ്രാസനം. ഇത് നിങ്ങളുടെ ദഹനത്തിന് മികച്ചത് തന്നെയാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ ഇരിക്കണം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

നിങ്ങളുടെ ശരീരത്തില്‍ ദഹന പ്രശ്‌നം നിസ്സാരമല്ല. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ദഹന വ്യവസ്ഥക്കും വേണ്ടി നമുക്ക് വജ്രാസനം ചെയ്യാവുന്നതാണ്. വജ്രാസനത്തില്‍ ഇരിക്കുന്നതിലൂടെ അത് നമ്മുടെ കാലുകളിലേക്കും തുടകളിലേക്കും ഉള്ള രക്തപ്രവാഹത്തെ കുറച്ച് വയറ്റിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മലബന്ധത്തിന് പരിഹാരം കാണുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് വജ്രാസനം. സാധാരണ അവസ്ഥയില്‍ യോഗയോ വ്യായാമമോ ഭക്ഷണത്തിന് ശേഷം ചെയ്യാറില്ല. എന്നാല്‍ ഭക്ഷണശേഷം ചെയ്യുന്ന മികച്ച വ്യായാമമാണ് വജ്രാസനം.

നടുവേദന പ്രതിരോധിക്കുന്നു

നടുവേദന പ്രതിരോധിക്കുന്നു

നടുവേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് വജ്രാസനം. ഇത് സയാറ്റിക്ക പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിന് താഴെയുള്ള പേശികള്‍ക്ക് ശക്തി നല്‍കുന്നു. സയാറ്റിക്ക മൂലമുണ്ടാകുന്ന വേദന പൂര്‍ണമായും ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് വജ്രാസനം ശീലമാക്കാവുന്നതാണ്. യോഗ ചെയ്യുന്നതിലൂടെ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. പാന്‍ക്രിയാസ്സ, കരള്‍ എന്നീ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നു, അതുവഴി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുകയാണ് ചെയ്യുന്നത്. പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഒരു ആസനമാണ് വജ്രാസനം.

റുമാറ്റിക് വേദന ഒഴിവാക്കുന്നു

റുമാറ്റിക് വേദന ഒഴിവാക്കുന്നു

നട്ടെല്ലിന്റെ വേദന പ്രതിരോധിക്കുന്നത് പോലെ തന്നെ റുമാറ്റിക് വേദനയെ പ്രതിരോധിക്കുന്നതിനും ഈ ആസനം സഹായിക്കുന്നു. കാലിന്റെയും പേശികളുടെയും ഇടുപ്പ്, കാല്‍മുട്ടുകള്‍, കണങ്കാല്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളുടെയും വഴക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ തുടയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഉപ്പൂറ്റി വേദനയും സന്ധിവാതം മൂലമുള്ള വേദനയും കുറയ്ക്കാനും വജ്രാസനം സഹായിക്കുന്നു.

പെല്‍വിക് ഫ്‌ലോര്‍ പേശികള്‍ക്ക് ബലം

പെല്‍വിക് ഫ്‌ലോര്‍ പേശികള്‍ക്ക് ബലം

സ്ത്രീകളില്‍ വജ്രാസനം ചെയ്യുന്നത് പെല്‍വിക് ഭാഗത്തെ രക്തംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ പെല്‍വിക് ഭാഗങ്ങളിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയം നമ്മുടെ പെല്‍വിക് കോശങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് സ്ത്രീകളില്‍ ഉണ്ടാവുന്ന മൂത്രാശയ അണുബാധയുടെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പ്രസവവേദന, ആര്‍ത്തവ വേദന എന്നിവ ഇല്ലാതാക്കാനും മികച്ചതാണ് ഈ ആസനം.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് വജ്രാസനം. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതോടൊപ്പം ആരോഗ്യത്തിന് സഹായിക്കുന്നു. ഈ പോസില്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് നമ്മുടെ മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദം കുറച്ച് മനസ്സിന് ഏകാഗ്രത നല്‍കുന്നതിനും സഹായിക്കുന്നു. വിഷാദവും ഉത്കണ്ഠയും കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും മികച്ച മാനസികാന്തരീക്ഷം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു വജ്രാസനം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പലപ്പോഴും സാധിക്കുന്നത് ആരോഗ്യത്തിന് സഹായിക്കുന്നതു കൂടിയാണ്. എന്നാല്‍ വജ്രാസനത്തിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കൃത്യമാവുന്നതിലൂടെ ഹൃദയ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കം ലഭിക്കുന്നതിനം വജ്രാസനം സഹായിക്കുന്നു. ഇത് നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ശാന്തി ലഭിക്കുന്നു. ഇത് കൂടാതെ ആരോഗ്യപ്രതിസന്ധികളില്‍ ഒന്നും തളരാതെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും വജ്രാസനത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ഗുണം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. തടി കൂടുന്നതിന് അനുസരിച്ച് രോഗങ്ങളും നിങ്ങളെ വിടാതെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വജ്രാസനം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബിഎംഐ കൃത്യമാക്കുന്നതിനും (ബോഡി മാസ് ഇന്‍ഡക്‌സ്), പൊണ്ണത്തടി എന്നിവ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തി.

വജ്രാസനം എങ്ങനെ ചെയ്യണം?

വജ്രാസനം എങ്ങനെ ചെയ്യണം?

വജ്രാസനം ചെയ്യുന്നതിന് ചില രീതികള്‍ ഉണ്ട്. അതിന് വേണ്ടി ഒരു യോഗമാറ്റില്‍ മുട്ടുകുത്തി ഇരിക്കുക. ശേഷം നിങ്ങളുടെ കാല്‍മുട്ടിലേക്ക് ഭാരം കൊടുക്കാതെ ബലിയിടുന്നതിന് ഇരിക്കുന്നത് പോലെ ഇരിക്കുക. പിന്നീട് വിരലുകള്‍ തറയില്‍ ഉറപ്പിച്ച് നിതംബം നിങ്ങളുടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി നിവര്‍ന്നു ഇരിക്കുക. രണ്ട് കാലുകളുടെയും തുടകള്‍ യഥാക്രമം രണ്ട് മുട്ടുകളിലും അമര്‍ന്നിരിക്കണം, രണ്ട് കാലുകളുടെയും പെരുവിരല്‍ പരസ്പരം സ്പര്‍ശിക്കണം എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എപ്പോഴും നിവര്‍ന്ന് നട്ടെല്ല് നേരെയാക്കി ഇരിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായി ശ്വാസോച്ഛ്വാസം എടുക്കുക. 5 മുതല്‍ 10 മിനിറ്റ് വരെ ഇത് ചെയ്യാവുന്നതാണ്. പിന്നീട് പതുക്കെ പതുക്കെ അരമണിക്കൂര്‍ വരെ ഇതേ ആസനത്തില്‍ ഇരിക്കാവുന്നതാണ്.

ആരെല്ലാം ശ്രദ്ധിക്കണം

ആരെല്ലാം ശ്രദ്ധിക്കണം

എന്നാല്‍ വജ്രാസനം ചെയ്യുമ്പോള്‍ ആരൊക്കെ അല്‍പം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ഏതെങ്കിലും രോഗാവസ്ഥ കാരണം കാല്‍മുട്ട് വേദന ഉള്ളവരോ അല്ലെങ്കില്‍ അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് നടത്തിയവരോ ചെയ്യരുത്. ഗര്‍ഭിണികള്‍ക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ അവര്‍ അടിവയറ്റില്‍ സമ്മര്‍ദ്ദം നല്‍കാതെ കാല്‍മുട്ടുകള്‍ക്കിടയില്‍ കൂടുതല്‍ ഗ്യാപ്പ് നല്‍കി ചെയ്യാം. ഹെര്‍ണിയയും കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉള്ളവര്‍ വിദഗ്ധ യോഗ പരിശീലകന്റെ നേതൃത്വത്തില്‍ മാത്രമേ വജ്രാസനം ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. ഇവരും യോഗാവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക.

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

അസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കുംഅസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കും

English summary

Health Benefits Of Vajrasana In Malayalam

Here in this article we are sharing some health benefits of vajrasana in malayalam. Take a look.
Story first published: Wednesday, July 13, 2022, 14:30 [IST]
X
Desktop Bottom Promotion