Just In
Don't Miss
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Movies
സൂരജിന് പിന്നാലെ ഒരാള്‍ കൂടി പുറത്ത്, ലിവര്‍ വലിച്ചപ്പോള്‍ പുറത്ത് പോയത് ആര്....
- Finance
റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ
- Sports
സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
ഔഷധസസ്യങ്ങളിലെ പ്രധാനി അയമോദകം: വിത്തിലും ഇലയിലും ഗുണം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് പലരും. എന്നാല്‍ ചില പരീക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പക്ഷേ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നവും ഇല്ലാത്തതാണ് എന്തുകൊണ്ടും അയമോദകം. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്ന് പലയിടങ്ങളിലായി നാം വായിച്ചിട്ടുണ്ടാവും. എന്നാല്‍ ഔഷധസസ്യങ്ങളില്‍ അയമോദകത്തിന്റെ ഗുണം നിസ്സാരമല്ല. ഇതിന്റെ വിത്തുകളും ഇലകളും എല്ലാം വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.
ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് അയമോദകത്തിന്റെ ഇലയുടെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഇന്നത്തെ കാലത്ത് പെടാപാട് പെടുന്നവരാണ് പലരും. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം നമ്മളെ പ്രശ്നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതനുസരിച്ച് ജീവിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ എത്രയൊക്കെയെങ്കിലും അയമോദകത്തിന്റെ ഇല ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.

ദഹനത്തിന് മികച്ചത്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹരം കാണുന്നതിന് വേണ്ടി നമുക്ക് അയമോദകം ഉപയോഗിക്കാവുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും വയറുവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് അയമോദകത്തിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇന്‍ഫ്ലുവന്‍സയില്‍ നിന്ന് പരിഹാരം
ഇന്‍ഫ്ളുവന്‍സ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അയമോദകത്തിന്റെ ഇല ഉപയോഗിക്കാം. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജലദോഷം, ചുമ, അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് അയമോദകത്തിന്റെ ഇല ഉപയോഗിക്കാം. ഇത് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് അയമോദകത്തിന്റെ ഇല വളരെയധികം മികച്ചതാണ് എന്ന് നമുക്ക് ഉപയോഗത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

വായ്നാറ്റത്തിന് പരിഹാരം കാണാം
വായ്നാറ്റത്തിന് പരിഹാരം കാണുന്നതിന് നമുക്ക് അയമോദകം ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകള്‍ക്ക് ഫ്രഷ്നറിന്റെ ഗുണം നല്‍കുന്നതിന് സാധിക്കുന്നു. മാത്രമല്ല ദന്താരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് അയമോദകത്തിന്റെ ഇല. വായിലെ ബാക്ടീരിയ മൂലമുണ്ടാവുന്ന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല്ലിലെ പോട് പോലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷിക്ക്
ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ ശരീരം നിലനിര്‍ത്തുന്നതിനും അയമോദകം ഇലകള്‍ സഹായിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നെല്ലാം പരിഹാരം നല്കി മികച്ച ഗുണങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് അയമോദകം എപ്പോഴും മികച്ചതാണ്. പെട്ടെന്ന് തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് മികച്ച ഒന്നാണ് അയമോദകത്തിന്റെ ഇലകള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമാക്കുന്നത് നിങ്ങളുടെ അടുത്തേക്ക് രോഗങ്ങളെ അടുപ്പിക്കില്ല.

എങ്ങനെ ഉപയോഗിക്കാം
എന്നാല്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെ നമുക്ക് അയമോദകത്തിന്റെ ഇലകള്‍ ഉപയോഗിക്കാം എന്ന് നോക്കാം. അയമോദകത്തിന്റെ ഇലകള്‍ ചട്നി ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ വിഭവങ്ങളില്‍ അയമോദകത്തിന്റെ ഇലകള്‍ ചേര്‍ക്കാം. കൂടാതെ നിങ്ങളുടെ സാലഡില്‍ അയമോദകത്തിന്റെ ഇലകള്‍ ചേര്‍ക്കാം. ഒരു ഗ്ലാസ്സ് ചായയില്‍ വേണമെങ്കില്‍ ഈ ഇലയിട്ട് കുടിക്കാവുന്നതാണ്. ജ്യൂസിലും അയമോദകത്തിന്റെ ഇല അല്പം ചേര്‍ക്കാവുന്നതാണ്.
ത്രിഫല
ചേര്‍ത്ത
മോര്
വെള്ളം:
തടി
പിടിച്ചിടത്ത്
നില്ക്കും
കൊളസ്ട്രോളും
കുറക്കാം
ആര്‍ത്തവ
വേദന
സ്വിച്ചിട്ട
പോലെ
നിര്‍ത്തും
ആറ്
വ്യായാമം

കലോറി കുറക്കുന്നു
ശരീരത്തിലെ അമിത വണ്ണത്തിന് കാരണമാകുന്ന പല ഘടകങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് അയമോദകത്തിന്റെ ഇല. ഇത് കഷായം വെച്ച് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കാരണം ഇത് ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല എന്നതും ഓര്‍ത്തിരിക്കേണ്ടതാണ്. കലോറി കുറക്കുന്ന കാര്യത്തില്‍ മികച്ചത് തന്നെയാണ് അയമോദകത്തിന്റെ വിത്തും ഇലയും.

ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍
ആര്‍ത്രൈറ്റിസ് എന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് നമുക്ക് അയമോദകത്തിന്റെ ഇല ഉപയോഗിക്കാവുന്നതാണ.് ഇത് സന്ധിവേദനക്ക് പരിഹാരം കാണുന്നതിനും ശരീര വേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും അയമോദകത്തിന്റെ ഇല. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്നാണ് ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥയെ പരിഹരിക്കാന്‍ സാധിക്കുന്നത്.

മൂത്രാശയ അണുബാധ
സ്ത്രീകളേയും പുരുഷന്മാരേയും ഒരു പോലെ വലക്കുന്ന ഒന്നാണ് മൂത്രാശയ അണുബാധ. ഇത് നിങ്ങളുടെ ശാരീരികാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. അതിന് പരിഹാരം കാണുന്നതിന് അയമോദകം മികച്ചതാണ്. അയമോദകത്തിന്റെ ഇല ഉപയോഗിക്കുന്നതിലൂടെ അത് മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നതിലും അയമോദകത്തിന്റെ ഇല മികച്ചതാണ്.