For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല പുളിച്ച മോരിൽ ഒരു നുള്ള് മ‍ഞ്ഞൾ ചേർത്ത്

|

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ട്. ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹോസ്പിറ്റലിൽ പോവും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് പുളിച്ച മോര് കുടിക്കാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മോര് നിങ്ങൾക്ക് നൽകുന്നത് എന്ന് നോക്കാവുന്നതാണ്.

Most read: ഒരു കഷ്ണം പാഷൻഫ്രൂട്ടിൽ ഒതുങ്ങാത്ത രോഗങ്ങളില്ലMost read: ഒരു കഷ്ണം പാഷൻഫ്രൂട്ടിൽ ഒതുങ്ങാത്ത രോഗങ്ങളില്ല

എന്നാൽ മോരിൽ ഒരു നുള്ള് മഞ്ഞൾ ചേർത്താൽ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അസിഡിറ്റി, കൊളസ്ട്രോൾ, ഹൃദയത്തിന്‍റെ ആരോഗ്യം, ശരീരത്തിലെ കൊഴുപ്പ് എന്നീ പ്രതിസന്ധികൾക്ക് എല്ലാം മികച്ച പരിഹാരമാണ് മഞ്ഞളിട്ട മോര്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന മുകളിൽ പറഞ്ഞ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പുളിച്ച മോരിൽ മഞ്ഞൾ ചേർത്ത് ഇത് കഴിച്ചാൽ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റിക്ക് പരിഹാരം

അസിഡിറ്റി പോലുള്ള അസ്വസ്ഥതകൾ കൊണ്ട് പ്രതിസന്ധിയിൽ ആവുന്നവർക്ക് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് മ‍ഞ്ഞളിട്ട മോര് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വയറിനെ ഇറിറ്റേഷനിൽ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് അസിഡിറ്റി പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഇനി ഈ ശീലം തുടരാവുന്നതാണ്.

വയറിന്‍റെ അസ്വസ്ഥതക്ക്

വയറിന്‍റെ അസ്വസ്ഥതക്ക്

വയറിന്‍റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണം കഴിഞ്ഞ ശേഷം അൽപം മഞ്ഞളിട്ട മോര് കഴിക്കാവുന്നതാണ്. ഇത് വയറ്റിലെ എരിവിനെ ഇല്ലാതാക്കി നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീനും കാൽസ്യവും ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എല്ലാ ദിവസവും ഇത് സ്ഥിരമായി കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഭക്ഷണത്തിൽ അധികം എരിവും മറ്റും ഉൾപ്പെടുത്തുന്ന ദിവസങ്ങളിൽ.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞളും മോരും കഴിക്കാവുന്നതാണ്. ഇത് എത്ര വലിയ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് മഞ്ഞളിട്ട മോര് കഴിക്കാം. ഇത് ഭക്ഷണ ശേഷമോ അല്ലെങ്കിൽ കിടക്കാൻ പോവുന്നതിന് മുൻപോ ഇത് കഴിക്കാവുന്നതാണ്. വയറിന്‍റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കഴിക്കാവുന്നതാണ്.

 കാൽസ്യം കലവറ

കാൽസ്യം കലവറ

പല്ലിനും എല്ലിനും കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് മോര്. കാരണം അത്രക്കും കാൽസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ല് കേടു വരുന്നതും എല്ല് പൊട്ടുന്നതും പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മോര്. മോര് മ‍ഞ്ഞളിട്ട് കഴിക്കുന്നതിലൂടെ അതിലുള്ള കാൽസ്യം നിങ്ങൾക്ക് നല്‍കുന്ന ആരോഗ്യം ചില്ലറയല്ല.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മ‌‍ഞ്ഞളും മോരും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. മ‍ഞ്ഞൾ സർവ്വ രോഗ നിവാരിണിയാണ്. അടിവയറ്റിലെ എല്ലാ വിധത്തിലുള്ള ഇളകാത്ത കൊഴുപ്പും ഇല്ലാതാക്കാൻ ഈ മിശ്രിതം സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികൾ വയറ്റിലെ കൊഴുപ്പ് കൂടുന്നത് അനുസരിച്ച് ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്.

 കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കുറക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി നമുക്ക് ഒരു നുള്ള് മഞ്ഞളിട്ട മോര് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിലുള്ള ബയോ ആക്ടീവ് പ്രോട്ടീൻ ആണ് കൊളസ്ട്രോളിനെ കുറക്കുന്നതിന് സഹായിക്കുന്നത്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ഒരു നല്ല ഓപ്ഷൻ ആണ് മോര്.

രക്തസമ്മർദ്ദം കുറക്കുന്നതിന്

രക്തസമ്മർദ്ദം കുറക്കുന്നതിന്

ശരീരത്തിലെ രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും അപകടകരമാണ്. എന്നാൽ കൃത്യമായി ഇതിനെ കൊണ്ട് പോവുക എന്നത് വളരെയധികം പ്രതിസന്ധി നിറഞ്ഞ ഒന്നാണ്. എന്നാല്‍ രക്തസമ്മർദ്ദം അഥവാ ബിപി കൃത്യമാക്കുന്നതിന് നമുക്ക് മോര് മഞ്ഞളിട്ട് കുടിക്കുന്നത് നല്ലതാണ്. ഇത് കൃത്യമായ രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത് ശീലമാക്കാവുന്നതാണ്.

English summary

Health benefits of Turmeric Buttermilk

We have listed some of the health benefits of Turmeric Buttermilk.Read on.
Story first published: Wednesday, October 30, 2019, 15:06 [IST]
X
Desktop Bottom Promotion