For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോട്ടതുളസി നിസ്സാരമല്ല; ആരോഗ്യത്തോടൊപ്പം കരുത്തും നല്‍കുന്നു

|

തുളസി കുടുംബത്തില്‍ നിന്നുള്ള ഒരു സസ്യം ആണ് തോട്ടതുളസി. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. നിരവധി രോഗങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്ന ചില മികച്ച ഔഷധ ഗുണങ്ങളും ഈ തോട്ടതുളസിയില്‍ ഉണ്ട്. ഇതിന്റെ എല്ലാ ആരോഗ്യഗുണങ്ങളെയും കുറിച്ച് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

കൊവിഡ് രോഗമുക്തരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ എത്ര കാലം സംരക്ഷിക്കും?കൊവിഡ് രോഗമുക്തരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ എത്ര കാലം സംരക്ഷിക്കും?

എന്നാല്‍ ആരോഗ്യ ഗുണങ്ങളോടൊപ്പം ചില പാര്‍ശ്വഫലങ്ങള്‍ കൂടി ഇതിനുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ തോട്ടതുളസി ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തേക്കാള്‍ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി, വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഈ ചെടിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ഒരു ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും ഭക്ഷണത്തോടൊപ്പം തോട്ടതുളസി ശീലമാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ജലദോഷം ഉണ്ടെങ്കില്‍, നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ഇത് ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്.

വിറ്റാമിന്‍ ഉറവിടം

വിറ്റാമിന്‍ ഉറവിടം

വിറ്റാമിന്‍ കെ, ഇരുമ്പ്, കാല്‍സ്യം, മാംഗനീസ് എന്നിവയുടെ മികച്ച ഉറവിടമാണ് തോട്ടതുളസി. അതിനാല്‍ ഇത് എല്ലുകള്‍ക്ക് നല്ലതാണ്. ഈ പോഷകങ്ങള്‍ ശക്തമായ അസ്ഥികള്‍ക്ക് അത്യന്താപേക്ഷിതമാണ് കൂടാതെ ശക്തമായ അസ്ഥികളുടെ വളര്‍ച്ചയ്ക്കും അസ്ഥി സംബന്ധമായ ഏതെങ്കിലും രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നെങ്കില്‍ ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദനില നിലനിര്‍ത്തുന്നു

രക്തസമ്മര്‍ദ്ദനില നിലനിര്‍ത്തുന്നു

ദിവസേനയുള്ള ഭക്ഷണത്തില്‍ തോട്ടതുളസിയുടെ ഒരു അംശം ചേര്‍ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതോടൊപ്പം, ഹൃദയമിടിപ്പ്, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതിനും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും ഈ ചെടിക്ക് കഴിയും. മികച്ച ഫലങ്ങള്‍ക്കായി, നിങ്ങളുടെ ഭക്ഷണത്തില്‍ തോട്ടതുളയിയുടെ പൊടികള്‍ ചേര്‍ക്കുക അല്ലെങ്കില്‍ ചായയില്‍ തോട്ടതുളസിയുടെ ഉണങ്ങിയ ഇല മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദഹനത്തെ സഹായിക്കുകയും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. കുടല്‍ പരാന്നഭോജികളെ ചെറുക്കാനും ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കാനും ഇതിന് സാധിക്കുന്നുണ്ട്. നിങ്ങളും ദഹനക്കേട് അനുഭവിക്കുന്നുണ്ടെങ്കില്‍, ദിവസവും ഒരു കപ്പ് അല്ലെങ്കില്‍ രണ്ട് ചായ കുടിക്കുക, ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഫലം കാണാന്‍ തുടങ്ങും. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ് എന്തുകൊണ്ടും തോട്ടതുളസി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഈ ചെടിക്ക് ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഇത് കണ്‍ജങ്ക്റ്റിവിറ്റിസ്, പിങ്ക് കണ്ണ് എന്നിവയുള്‍പ്പെടെ നിരവധി തരത്തിലുള്ള നേത്ര അണുബാധയെ ഇല്ലാതാക്കുന്നുണ്ട്. നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു കപ്പ് തോട്ടതുളസി ചായ ഉണ്ടാക്കി അതില്‍ ഒരു തൂവാല മുക്കി കണ്‌പോളകളില്‍ അമര്‍ത്തുക. ഏത് തരത്തിലുള്ള നേത്ര അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം

നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം

നിങ്ങളുടെ മാനസികാവസ്ഥയില്‍ മികച്ച മാറ്റം വരുത്തുന്നതിന് മികച്ചതാണ് തോട്ടതുളസി ചായ. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, കുറച്ച് ഇലകള്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. എപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് എന്തുകൊണ്ടും ഇത്തരം കാര്യങ്ങള്‍.

English summary

Health Benefits of Thyme; Uses And Side Effects

Here in this article we are discussing about the health benefits, uses and side effects of using thyme plant. Take a look.
Story first published: Tuesday, September 21, 2021, 18:31 [IST]
X
Desktop Bottom Promotion