For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം പാഷൻഫ്രൂട്ടിൽ ഒതുങ്ങാത്ത രോഗങ്ങളില്ല

|

പാഷൻഫ്രൂട്ട് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഫലമാണ്. ഇത് പ്രമേഹത്തിനും ക്യാൻസറിനും ഉൾപ്പടെയാണ് പരിഹാരം കാണുന്നത്. പർപ്പിൾ നിറത്തിലും മഞ്ഞ നിറത്തിലും പാഷൻഫ്രൂട്ട് കാണപ്പെടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന പഴങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്നത് തന്നെയാണ് പാഷൻഫ്രൂട്ട്. ഇന്നത്തെ കാലത്ത് രോഗങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ വന്നും പോയും ഇരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടതും.

എന്നാൽ നല്ല പ്രകൃതിദത്തമായ പരിഹാരമായി രോഗങ്ങളെയെല്ലാം ഒരു പരിധി വരെ തടഞ്ഞ് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പാഷൻ ഫ്രൂട്ട് സഹായിക്കുന്നുണ്ട്. ഇതിന്‍റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരുകയില്ല. അത്രക്കും ഗുണങ്ങളാണ് ഇതില്‍ ഉള്ളത്. പുളി നിറഞ്ഞ മധുരമാണ് ഇതിന്‍റെ രുചി.

Most read: സ്വാദെങ്കിലും ഒരുമിച്ചാല്‍ ജീവനെടുക്കും കോംമ്പോMost read: സ്വാദെങ്കിലും ഒരുമിച്ചാല്‍ ജീവനെടുക്കും കോംമ്പോ

പഞ്ചസാര ആവശ്യമുള്ളവർക്ക് അത് ചേർത്തും ഈ പഴം കഴിക്കാവുന്നതാണ്. എന്നാൽ നല്ലതു പോലെ പഴുത്ത് കഴിഞ്ഞാൽ പഞ്ചസാര ചേർക്കാതെ തന്നെ നമുക്ക് കഴിക്കാവുന്നതാണ്. പഞ്ചസാര ചേർത്ത് അതിന്‍റെ ഗുണം കളയുന്നതിനേക്കാൾ നല്ലത് ആരോഗ്യത്തിന് വേണ്ടി യാതൊന്നും ചേർക്കാതെ ഒരു പഴം വെച്ച് ദിവസവും കഴിക്കുന്നതാണ്. ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ കാലത്ത് സ്ഥിരമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥ തന്നെയാണ്. എന്തൊക്കെ ചെയ്തിട്ടും പ്രമേഹം കുറ‍ഞ്ഞില്ലെങ്കിൽ ഇനി ദിവസവും ഒരു പാഷൻ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായതു കൊണ്ട് തന്നെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ജ്യൂസ് ആക്കിയോ അല്ലെങ്കിൽ പഴത്തിനുള്ളിലെ സത്ത് അങ്ങനെ തന്നെയോ കഴിക്കാവുന്നതാണ്. സ്ഥിരമാക്കാൻ ശ്രദ്ധിക്കണം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ

രോഗപ്രതിരോധ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഉള്ളത്. പല തരത്തിലുള്ള രോഗങ്ങൾ തന്നെയാണ് അതിന്‍റെ പ്രധാന കാരണം. എന്നാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പാഷൻഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇതിലുള്ള അയേണിന്‍റെ അളവ് നിങ്ങളുടെ ശരീരത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചുവന്ന രക്ത കോശങ്ങളെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും ഒരു പാഷൻഫ്രൂട്ട് കഴിക്കാവുന്നതാണ്.

 ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യത്തിനും പാഷൻഫ്രൂട്ട് മികച്ചതാണ്. വിറ്റാമിന്‍ ബി 6, വിറ്റാമിൻ ബി 3 എന്നിവയെല്ലാം പാഷൻഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഉത്കണ്ഠ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും ഇൻസോമ്നിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളും പാഷൻഫ്രൂട്ട് ദിവസവും കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്.

അമിതവണ്ണം കുറക്കാൻ

അമിതവണ്ണം കുറക്കാൻ

പലപ്പോഴും അമിതവണ്ണം പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. ഓരോ ദിവസം കഴിയുന്തോറും വണ്ണം കൂടുന്ന അവസ്ഥ നിങ്ങളെ വലക്കുമ്പോഴാണ് അത് കുറക്കണം എന്ന ചിന്ത നിങ്ങളിൽ ഉണ്ടാവുന്നത്. അതിന് വേണ്ടി ദിവസവും നിങ്ങൾക്ക് പാഷൻഫ്രൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കുന്നതിന്

കൊളസ്ട്രോൾ കുറക്കുന്നതിന്

കൊളസ്ട്രോൾ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വില്ലനായി മാറുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് നമുക്ക് പാഷൻഫ്രൂട്ട് ദിവസവും കഴിക്കാവുന്നതാണ്. ദിവസവും കിടക്കും മുൻപോ അല്ലെങ്കിൽ രാവിലെ വെറും വയറ്റിലോ ഒരു പാഷൻ ഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് പ്രധാനപ്പെട്ടത്.

 ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ പല വിധത്തിലും നിങ്ങളെ ബാധിക്കുന്നുണ്ട്. പലപ്പോഴും സ്ട്രെസ്സ്, ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് ഈ ഉറക്കമില്ലായ്മ കാരണമാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും പാഷൻഫ്രൂട്ട് കഴിക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും കഴിച്ചാൽ എല്ലാ ദിവസവും രാത്രി നല്ലതു പോലെ ഉറക്കം ലഭിക്കുന്നു.

 ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹന പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാണ് പാഷൻഫ്രൂട്ട്. ഇത് എത്ര വലിയ ദഹന സംബന്ധമായ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഒരു കഷ്ണം പാഷൻഫ്രൂട്ട്. ഭക്ഷണത്തിന് മുൻപോ ഭക്ഷണത്തിന് ശേഷമോ ഇത് സ്ഥിരമാക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കി മലബന്ധവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Health benefits of passion fruit daily

We have listed some of the health benefits of passion fruit daily. Read on.
Story first published: Tuesday, October 29, 2019, 15:57 [IST]
X
Desktop Bottom Promotion