For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കിളില്‍ ദിവസവും എണ്ണ പുരട്ടൂ, ഉറങ്ങുന്നതിന് മുന്‍പ്; ഫലം അതിശയകരം

|

മുടിയില്‍ എണ്ണ പുരട്ടുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല തലക്ക് മൊത്തത്തില്‍ ഗുണം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി എണ്ണ തേക്കുന്നത് പോലെ തന്നെ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും എണ്ണ തേക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൃത്യമായി പറഞ്ഞാല്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് പൊക്കിളില്‍ എണ്ണ പുരട്ടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

പൊക്കിളില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍പൊക്കിളില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍

പൊക്കിള്‍ എന്ന് പറഞ്ഞാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു അറയാണ്. പൊക്കിള്‍ ശരീരത്തിലെ ഒന്നിലധികം സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് എണ്ണ ഉപയോഗിച്ച് പോഷിപ്പിക്കുമ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഇത് കൂടാതെ നിങ്ങളുടെ പൊക്കിളില്‍ എണ്ണ തേക്കുന്നതിലൂടെ ശരീരത്തിലെ നാഡീ ബന്ധങ്ങളെ ശരിയാക്കാനും സുഖപ്പെടുത്താനും സന്തുലിതമാക്കാനും കഴിയും. ഇതിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ക്ലിനിക്കല്‍ തെളിവുകളൊന്നും ഇല്ലെങ്കിലും, പരമ്പരാഗതമായി, ചികിത്സാ മസാജുകള്‍ ശരീരത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. എന്തൊക്കെയാണ് പൊക്കിളില്‍ എണ്ണ തേക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

അഴുക്ക് നീക്കംചെയ്യുന്നു

അഴുക്ക് നീക്കംചെയ്യുന്നു

നിങ്ങള്‍ എല്ലായ്‌പ്പോഴും പൊക്കിളിനെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. പൊക്കിള്‍ വൃത്തിയാക്കാതിരിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ എണ്ണ തേക്കുന്നതിലൂടെ അത് അണുക്കളെയും അഴുക്കും ശേഖരിക്കുന്നതിനെ അകറ്റുകയും ആമാശയത്തെയും നാഭി പ്രദേശത്തെയും ക്ലീന്‍ ആക്കി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

അണുബാധ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികെ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ദിവസേനയുള്ള അണുബാധകളില്‍ നിന്ന് മുക്തി നേടുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ എണ്ണ തേക്കുന്നത്. നിങ്ങള്‍ പൊക്കിള്‍ വൃത്തിയാക്കാത്തപ്പോള്‍, അകത്തും പുറത്തും ഉണ്ടാകുന്ന അണുബാധകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അണുബാധയെ ചികിത്സിക്കുന്നതിനും അണുക്കളെ സ്വാഭാവികമായി ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഈ എണ്ണകള്‍. കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

വയറുവേദനയെ ചികിത്സിക്കുന്നു

വയറുവേദനയെ ചികിത്സിക്കുന്നു

വയറുവേദന, ശരീരവണ്ണം അല്ലെങ്കില്‍ ഓക്കാനം എന്നിവയാല്‍ നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍, കടുക് എണ്ണയും ഇഞ്ചിയും ചേര്‍ത്ത് നിങ്ങളുടെ പൊക്കിളില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന അസ്വസ്ഥതകളും ദഹന പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

ആര്‍ത്തവ വേദന കുറയ്ക്കുന്നു

ആര്‍ത്തവ വേദന കുറയ്ക്കുന്നു

ആര്‍ത്തവ മലബന്ധം ഒഴിവാക്കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണ് പലപ്പോഴും പൊക്കിളില്‍ എണ്ണ തേക്കുന്നത്. അല്‍പം എണ്ണ എടുത്ത് ഇത് പൊക്കിളില്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് വേദന കുറയ്ക്കുകയും ചെയ്യും. ഇത് ചെയ്യുന്നത് നിങ്ങളുടെ ഗര്‍ഭാശയത്തിന്റെ ചുറ്റുമുള്ള സിരകളെ വിശ്രമിക്കുക മാത്രമല്ല ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആര്‍ത്തവ വേദനയെ തടയുന്നതിന് മികച്ചതാണ് ഈ ഓയിലിംങ്.

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു

പൊക്കിള്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണെന്ന് പറയപ്പെടുന്നു. എണ്ണകള്‍ ചേര്‍ത്ത് പൊക്കിള്‍ മസാജ് ചെയ്യുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കും. എണ്ണ ഉപയോഗിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് സഹായിക്കുകയും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് പൊക്കിളിലെ ഓയില്‍ മസ്സാജ്.

നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ കണ്ണിലേക്ക് പോകുന്ന സിരകളുമായി പൊക്കിള്‍ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കാഴ്ചശക്തി കുറവാണെങ്കില്‍, കടുക് എണ്ണ നേര്‍പ്പിച്ച ഇത് പൊക്കിളില്‍ പുരട്ടുന്നത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് വളരെയധികം കാഴ്ചശക്തിയെ സഹായിക്കുകയും ആരോഗ്യമുള്ള കാഴ്ചക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ മസ്സാജ് നല്ലതാണ്.

സന്ധി വേദനയും വേദനയും കുറയ്ക്കുന്നു

സന്ധി വേദനയും വേദനയും കുറയ്ക്കുന്നു

പ്രായമാകുമ്പോള്‍ സന്ധി വേദനയും ശരീരവേദനയും സാധാരണമാവുകയും ഇത് നിങ്ങളുടെ പതിവ് ജീവിതത്തെ ബാധിക്കുകയും ചെയ്യും. കാസ്റ്റര്‍ ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവ ഉപയോഗിച്ച് പൊക്കിള്‍ പതിവായി മസാജ് ചെയ്യുന്നത് രോഗലക്ഷണങ്ങളെ ലഘൂകരിക്കുകയും നിങ്ങളുടെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് പൊക്കിളില്‍ എണ്ണ പുരട്ടാവുന്നതാണ്.

English summary

Health Benefits of Oiling Belly Button Every Night Before Going To Bed

Here in this article we are discussing about the benefits of applying oil in your belly button every night before going to bed. Take a look.
X
Desktop Bottom Promotion