For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യവഴുതന നിത്യവുമെങ്കിൽ ദീർഘായുസ്സ് ഫലം

|

ഇന്ന് നമ്മള്‍ പുറത്ത് നിന്ന് ലഭിക്കുന്ന ആർട്ടിഫിഷ്യൽ ആയിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ച് നല്ല സ്വാദിൽ പാചകം നടത്തുമ്പോൾ ഇതൊക്കെ ആരോഗ്യത്തിന് എത്രത്തോളം ഗുണം കൂടി നൽകുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാര്യം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ആരോഗ്യം തീരുമാനിക്കുന്നതും. അതുകൊണ്ട് തന്നെ ഇന്ന് ഒന്നിന് പുറകേ ഒന്നായി രോഗങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Most read:ഏത് ഗ്യാസും ദഹനപ്രശ്നവും നിമിഷ പരിഹാരമാണ് ഈ ചായMost read:ഏത് ഗ്യാസും ദഹനപ്രശ്നവും നിമിഷ പരിഹാരമാണ് ഈ ചായ

മാറ്റേണ്ടത് നമ്മുടെ ഭക്ഷണ ശീലം തന്നെയാണ് എന്നുള്ള കാര്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. കാരണം ചിക്കനും മീനും മുട്ടയും എല്ലാം ആരോഗ്യത്തിന് നല്ലത് തന്നെയാണ്. എന്നാൽ ഇത് കഴിക്കുമ്പോൾ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിത്യ വഴുതന എന്ന് കേട്ടിട്ടുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. കൂടുതൽ അറിയാൻ വായിക്കൂ

എന്താണ് നിത്യവഴുതന?

എന്താണ് നിത്യവഴുതന?

പലരും എന്താണ് നിത്യവഴുതന എന്ന് കേട്ടിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് എന്ന് പോലും അറിയാത്തവർ ധാരാളമുണ്ട്. വള്ളിപ്പടർപ്പ് പോലെയാണ് ഇതിന്‍റെ ചെടി വളരുന്നത്. കായകൾ അധികം വലിപ്പമില്ലാതെ ചെറുതായി പച്ച നിറത്തിലാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇത് മെഴുക്ക് പുരട്ടാൻ നമ്മുടെ നാട്ടില്‍ ധാരാളം ഉപയോഗിക്കുന്നുമുണ്ട്. നിത്യ വഴുതന അധികം മൂക്കുന്നതിന് മുൻപേ പറിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ ധാരാളം പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻസി, സൾഫർ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഇതിലും നല്ല ഗുണങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാവുന്നതാണ്. എന്താണ് നിത്യവഴുതനയുടെ ആരോഗ്യഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

Image courtesy: wikipedia

 എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് നിത്യ വഴുതന കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. കാൽസ്യം കലവറയാണ് നിത്യ വഴുതന. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും എല്ലിനും പല്ലിനും നല്ല ഉറപ്പും കരുത്തും നൽകുകയും ചെയ്യുന്നുണ്ട്.

 കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

ഇന്നത്തെ ജീവിത രീതിയുടെ സംഭാവനയാണ് കൊളസ്ട്രോളും മറ്റും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നവയാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടി മരുന്നും മറ്റും കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് നിത്യവഴുതന. കാരണം എത്ര മോശം കൊളസ്ട്രോൾ ആണെങ്കിലും നിത്യവഴുതന കഴിച്ചാൽ അത് ഇല്ലാതാവും എന്നുള്ളതാണ് സത്യം. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം

ഭക്ഷണ ശീലവും വ്യായാമമില്ലായ്മയും ആണ് രക്തസമ്മർദ്ദത്തിലേക്ക് ഇന്നത്തെ കാലത്ത് ആളുകളെ തള്ളിവിടുന്നത്. ഇതിന് രണ്ടിനും മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ദിവസവും അൽപം നിത്യവഴുതന ഭക്ഷണത്തില്‍ ഉൾപ്പെടുത്തിക്കോളൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്തുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നുണ്ട്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രമേഹ പരിഹാരമായി നിങ്ങൾക്ക് നിത്യവഴുതന നിങ്ങളുടെ ഡയറ്റിന്‍റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാല്‍ നിത്യവഴുതനയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ പ്രമേഹ നിയന്ത്രണത്തിന് നിത്യ വഴുതന ശീലമാക്കാം.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നിത്യവഴുതന. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ധമനികളിലെ ബ്ലോക്ക് നീക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും വെല്ലുവിളിയാവുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പോലും നിത്യവഴുതന സഹായിക്കുന്നുണ്ട്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം വലക്കുന്നത് ചില്ലറക്കാര്യമല്ല. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും നിങ്ങൾക്ക് നിത്യവഴുതന ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഫൈബർ മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ദഹന പ്രശ്നങ്ങൾ വയറിന്‍റെ മറ്റ് അസ്വസ്ഥതകൾ എന്നിവയെ എല്ലാം പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് നിത്യ വഴുതന. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും ഇത് കഴിക്കാവുന്നതാണ്.

English summary

health benefits of nithyavzhuthana (Ipomoea turbinata)

We have listed some of the health benefits of nithya vazhuthan. Read on.
Story first published: Saturday, January 25, 2020, 16:52 [IST]
X
Desktop Bottom Promotion