For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി വെറും ചായ വേണ്ട; മള്‍ബറി ചായ കുടിക്കൂ

|

ചായയുടെ ഗുണങ്ങള്‍ അറിഞ്ഞ് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നവരാണ് ഇപ്പോള്‍ മിക്കവരും. ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ, ലെമണ്‍ ടീ, അശ്വഗന്ധ ചായ, ചെമ്പരത്തി ചായ, ചമോമൈല്‍ ടീ, കറുവപ്പട്ട ചായ എന്നിങ്ങനെ നിരവധി ചായകള്‍ ആരോഗ്യം നല്‍കുന്നവയില്‍പ്പെടുന്നു. എന്നാല്‍ നിങ്ങള്‍ മള്‍ബറി ചായ കുടിച്ചിട്ടുണ്ടോ? ആശ്ചര്യപ്പെടേണ്ട, മള്‍ബറി ഇലകള്‍ വേര്‍തിരിച്ചെടുത്ത് തയാറാക്കുന്ന ചായയാണ് മള്‍ബറി ടീ. ഇപ്പോള്‍ ഇത് ലോകമെമ്പാടും കൃഷി ചെയ്തുവരുന്നു. കറുപ്പും വെളുപ്പും മള്‍ബറികളാണ് 10 ഇനങ്ങളില്‍ ഏറ്റവും അറിയപ്പെടുന്ന ഇനം. ഇലകള്‍ ശരത്കാലത്തിലാണ് വിളവെടുക്കുകയും ചായ ഉണ്ടാക്കുന്നതിനായി ഉണക്കുകയും ചെയ്യുന്നത്. ചൈനയാണ് ഈ ചായയെ ലോകത്തിന് പരിചയപ്പെടുത്തിയത്. 3000 വര്‍ഷം മുന്‍പ് വരെ ചൈനയില്‍ മള്‍ബറി കൃഷി ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഭക്ഷണങ്ങളിലും, പേപ്പര്‍ നിര്‍മ്മാണത്തിലും, പട്ടുനൂലുകള്‍ക്കുമായി ചൈനക്കാര്‍ മള്‍ബറി ചെടികള്‍ ഉപയോഗിച്ചിരുന്നു.

Most read: പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌Most read: പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

ആയിരക്കണക്കിന് വര്‍ഷങ്ങളായി മള്‍ബറിയെ ഒരു ഔഷധ സസ്യമായി ചൈനക്കാര്‍ ഉപയോഗിച്ചു പോരുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ മള്‍ബറി ഇലകള്‍ കാഴ്ച മെച്ചപ്പെടുത്തുന്നതിനും കരള്‍ വൃത്തിയാക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഇത് തലകറക്കം, ഛര്‍ദ്ദി എന്നിവയെ അകറ്റുകയും, കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യുവത്വമുള്ള ചര്‍മ്മം നേടാനും, ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും വയറുവേദനയെ ചികിത്സിക്കാനും കാഴ്ച മെച്ചപ്പെടുത്താനുമൊക്കെയായി മള്‍ബറി ഗുണം ചെയ്യുന്നു. അനേകം രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ധാതുക്കളും വിറ്റാമിനുകളും മള്‍ബറി ചായയില്‍ അടങ്ങിയിട്ടുണ്ട്. പാലിനെ അപേക്ഷിച്ച് മള്‍ബറി ഇലകള്‍ക്ക് 25 മടങ്ങ് കാല്‍സ്യം കൂടുതലാണ്. ഗ്രീന്‍ ടീയുടെ നാരുകളുടെ പത്തിരട്ടിയും ചീരയേക്കാള്‍ ഇരുമ്പും ഇതിലുണ്ട്. മള്‍ബറി ടീ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയത്

ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയത്

മള്‍ബറി ഇലകളില്‍ ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, അസ്‌കോര്‍ബിക് ആസിഡ് എന്നിവയും മള്‍ബറിയില്‍ കാണപ്പെടുന്നു. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ആന്റിഓക്‌സിഡന്റ് സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു

മള്‍ബറിയിലെ ഗാലിക് ആസിഡിന്റെ സാന്നിധ്യം രക്തത്തിലെ ഗ്ലൂക്കോസിനെ കുറയ്ക്കുന്നുവെന്ന് 2012ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ജേണല്‍ ഓഫ് ചൈനീസ് മെഡിസിന്‍ അഭിപ്രായപ്പെടുന്നു. മള്‍ബറി പ്രമേഹത്തെ തടയുന്നതായും ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ബയോമെഡ് റിസര്‍ച്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മള്‍ബറി ചായ ട്രൈഗ്ലിസറൈഡിന്റെയും എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പറയുന്നു. കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് മൂന്ന് മാസത്തേക്ക് ദിവസവും മൂന്ന് നേരം ഈ ചായ നല്‍കിയപ്പോള്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലങ്ങള്‍

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലങ്ങള്‍

ജേണല്‍ ഓഫ് ഫങ്ഷണല്‍ ഫുഡുകളില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുണ്ടാകുന്ന വീക്കം ചികിത്സിക്കാന്‍ മള്‍ബറി ഇലകള്‍ സഹായിക്കുന്നുവെന്നാണ്. മള്‍ബറി ഇല വീക്കം കുറയ്ക്കാനും വേദന ലഘൂകരിക്കാനും സഹായിക്കുന്നു.

ജലദോഷ ലക്ഷണങ്ങള്‍ നീക്കുന്നു

ജലദോഷ ലക്ഷണങ്ങള്‍ നീക്കുന്നു

കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മള്‍ബറി ചായ സഹായിക്കുന്നു. ഇത് തലവേദന, ചുമ, കണ്ണ് വേദന, പനി, തൊണ്ടവേദന എന്നിവയ്ക്ക് ഫലപ്രദമായ വൈദ്യമായി ഉപയോഗിക്കുന്നു. ബാക്ടീരിയകളെ തടയുന്നതിലൂടെ തൊണ്ടവേദന തടയാനും ഇത് സഹായിക്കുന്നു. മള്‍ബറി ചായ കുടിക്കുന്നതിലൂടെ ജലദോഷ ലക്ഷണങ്ങളെ നീക്കാനും സാധിക്കും.

Most read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റംMost read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

രക്തം ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു

മള്‍ബറി ടീ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തം ശുദ്ധീകരിക്കുകയും സിസ്റ്റത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഞരമ്പുകളെ ശാന്തമാക്കുകയും രക്തത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. കരളിനെ ശുദ്ധീകരിക്കുകയും വൃക്കകളെ ശക്തിപ്പെടുത്തുകയും ചെയ്യാനും ഇത് ഗുണം ചെയ്യുന്നു. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കാഴ്ച മെച്ചപ്പെടുത്തുന്നു

കാഴ്ച മെച്ചപ്പെടുത്തുന്നു

മള്‍ബറി ചായയില്‍ മികച്ച നിലയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും കണ്ണിന്റെ ബുദ്ധിമുട്ടുകള്‍ നീക്കാനും സഹായിക്കുന്നു. റെറ്റിന തകരാറുകള്‍ തടയാനും ഇത് ഫലപ്രദമാണ്. ചര്‍മ്മത്തിലെ കളങ്കങ്ങളും കറുത്ത പാടുകളും ഒഴിവാക്കാനും മള്‍ബറി ഇലകള്‍ സഹായിക്കുന്നു. മള്‍ബറി ഇലകള്‍ മുപ്പത് മിനുട്ട് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും ഇതിന് കഴിവുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

Most read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രംMost read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

മഗ്‌നീഷ്യം

മഗ്‌നീഷ്യം

ഞരമ്പുകളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് മഗ്‌നീഷ്യം അത്യന്താപേക്ഷിതമാണ്, മാത്രമല്ല ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. ഇത് ഊര്‍ജ്ജ രാസവിനിമയം, ശക്തമായ അസ്ഥികള്‍, രോഗപ്രതിരോധ സംവിധാനം എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനും ഗുണം ചെയ്യുന്നു.

രക്തക്കുഴലുകളുടെ ആരോഗ്യം

രക്തക്കുഴലുകളുടെ ആരോഗ്യം

ആരോഗ്യകരമായ രക്തക്കുഴലുകള്‍ നിലനിര്‍ത്താന്‍ മള്‍ബറി ചായ ദിവസവും കഴിക്കുന്നതിലൂടെ സാധിക്കുന്നു. മള്‍ബറി ഇലകളില്‍ ഫ്‌ളേവനോയ്ഡുകളും ക്വെര്‍സെറ്റിനും അടങ്ങിയിരിക്കുന്നതിനാലാണിത്. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Most read:ആരോഗ്യത്തിന് വാളന്‍പുളി ജ്യൂസ് ആളൊരു കേമന്‍Most read:ആരോഗ്യത്തിന് വാളന്‍പുളി ജ്യൂസ് ആളൊരു കേമന്‍

വിറ്റാമിന്‍ ബി 2 അടങ്ങിയത്

വിറ്റാമിന്‍ ബി 2 അടങ്ങിയത്

വിറ്റാമിന്‍ ബി 2 ന്റെ സാന്നിധ്യം ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും, പ്രത്യുല്‍പാദനത്തിനും, ഊര്‍ജ്ജ ഉല്‍പാദനത്തിനും, തൈറോയ്ഡ് പ്രവര്‍ത്തനത്തിനും ഗുണം ചെയ്യുന്നു. മുഖക്കുരു ഇല്ലാതാക്കാനും നാഡീവ്യവസ്ഥയെ സംരക്ഷിക്കാനും ഇത് ഗുണകരമാണ്. ആരോഗ്യമുള്ള കണ്ണുകള്‍ക്കായും ദഹനനാളത്തെ സംരക്ഷിക്കുന്നതിനായും ആരോഗ്യകരമായ ഗര്‍ഭധാരണത്തിനായും വിറ്റാമിന്‍ ബി 2 സഹായിക്കുന്നു.

മള്‍ബറി ചായ എങ്ങനെ തയ്യാറാക്കാം

മള്‍ബറി ചായ എങ്ങനെ തയ്യാറാക്കാം

ആവശ്യത്തിന് ശുദ്ധമായ വെള്ളം തിളപ്പിക്കുക.

6-7 പച്ച മള്‍ബറി ഇലകള്‍ എടുക്കുക (ഉണക്കിപൊടിച്ചതും ഉപയോഗിക്കാം)

ഇലകള്‍ അരിഞ്ഞ് പാത്രത്തിലാക്കുക

തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിക്കുക. 6-7 മിനിറ്റ് നേരം ഇങ്ങനെയിരിക്കട്ടെ.

ശേഷം നിറം മാറിയ ഈ മഞ്ഞനിറമുള്ള വെള്ളം കപ്പിലേക്ക് മാറ്റി കുടിക്കാവുന്നതാണ്

മധുരം ആവശ്യമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാം.

Most read:പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍Most read:പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

പൊട്ടാസ്യം കൂടുതലുള്ളതിനാല്‍ വൃക്കരോഗികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാം. അതിനാല്‍ വൃക്കരോഗികള്‍ മള്‍ബറി ചായ ഒഴിവാക്കുന്നതാണ് നല്ലത്. മുലയൂട്ടുന്നവരോ ഗര്‍ഭിണികളോ രണ്ടാഴ്ചയ്ക്കിടെ ശസ്ത്രക്രിയയ്ക്ക് വിധേയരായവരോ മള്‍ബറി ചായ കുടിക്കുന്നത് ഒഴിവാക്കണം. ചിലര്‍ക്ക് എല്ലാ ചായയും ശരീരത്തിന് പിടിക്കണമെന്നില്ല. അതിനാല്‍ ഈ ചായ കഴിക്കുന്നതിനു മുമ്പായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

English summary

Health Benefits of Mulberry Tea in Malayalam

Mulberry tea is the tea which is extracted from the mulberry tree leaves. Read on the health benefits of mulberry tea.
X
Desktop Bottom Promotion