For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപിടി മുരിങ്ങ വിത്തിൽ ഉയർന്ന പ്രമേഹത്തെ കുറക്കാം

|

മുരിങ്ങ നമ്മുടെ നാട്ടിൽ സാധാരണ ലഭിക്കുന്ന ഒന്നാണ്. ഇത് നിറയെ ആരോഗ്യ ഗുണങ്ങൾ ആണ് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നിറയെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. മുരിങ്ങ ഇലയും മുരിങ്ങക്കായയും മുരിങ്ങ വിത്തും എന്നു വേണ്ട ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങ. ഇലക്കറികൾ എല്ലാം ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇതിന്‍റെ ഇല, പൂവ്, കായ എന്നു വേണ്ട എല്ലാ ഭാഗങ്ങളും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്.

Most read: വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയുംMost read: വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയും

പോഷക സമ്പുഷ്ടമാണ് മുരിങ്ങ. ധാരാളം പ്രോട്ടീനും, വിറ്റാമിൻ ബി, വിറ്റാമിൻ സി, അയേൺ, റൈബോഫ്ളാബിന്‍ എന്നീ ഘടകങ്ങൾ എല്ലാം മുരിങ്ങയിൽ ധാരാളമുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ശരീരത്തിൽ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. ഇതേ ഗുണങ്ങള്‍ തന്നെയാണ് മുരിങ്ങ വിത്തിനും ഉള്ളത്. ദിവസവും ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ലഭിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കമില്ലായ്മ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്യാറുണ്ട് പലരും. എന്നാൽ നല്ല ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും മുരിങ്ങ വിത്ത് സഹായിക്കുന്നുണ്ട്. ഉറങ്ങാന്‍ പോവുന്നതിന് പതിനഞ്ച് മിനിട്ട് മുൻപ് അൽപം മുരിങ്ങ വിത്ത് എടുത്ത് ഇത് വേവിച്ച് കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും ഉറക്കമില്ലായ്മയെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

 ഫൈബറിന്‍റെ കലവറ

ഫൈബറിന്‍റെ കലവറ

ഫൈബറിന്‍റെ കലവറയാണ് മുരിങ്ങ വിത്ത്. ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മലബന്ധത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് മുരിങ്ങ വിത്ത്. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ദഹന പ്രതിസന്ധിയെ നിമിഷ നേരം കൊണ്ടാണ് മുരിങ്ങ വിത്ത് ഇല്ലാതാക്കുന്നത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹോസ്പിറ്റിൽ കയറിയിറങ്ങും മുൻപ് നമുക്ക് ചുറ്റുമുള്ള ഒറ്റമൂലികളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രമേഹത്തിനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മുരിങ്ങ വിത്ത് ഭക്ഷണത്തിന്‍റെ ഭാഗമാക്കാവുന്നതാണ്. ധാരാളം സിങ്ക് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് പ്രമേഹമുള്ളവരിൽ അത് കൃത്യമാക്കുന്നതിനും പ്രമേഹം വരുന്നതിന് സാധ്യതയുള്ളവരിൽ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് മുരിങ്ങ വിത്ത്.

അയേൺ കലവറ

അയേൺ കലവറ

അയേൺ കലവറയാണ് മുരിങ്ങ. ഇതിന്‍റെ വിത്തിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം അയേൺ അടങ്ങിയത് കൊണ്ട് തന്നെ അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുരിങ്ങ വിത്ത്. ഇത് വിളർച്ചയെ പ്രതിരോധിക്കുകയും രക്തത്തില്‍ ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് സ്ഥിരമാക്കാവുന്ന ഒന്നാണ് മുരിങ്ങ വിത്ത്.

സന്ധി വേദനക്ക് പരിഹാരം

സന്ധി വേദനക്ക് പരിഹാരം

സന്ധി വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുഴമ്പും ഓയിൻമെന്‍റുമായി നടക്കുമ്പോള്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ വിത്ത്. ഇത് കഴിക്കുന്നതിലൂടെ അത് സന്ധി വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ദിവസവും ഇത് ശീലമാക്കാവുന്നതാണ്. പെട്ടെന്നാണ് അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ വിത്ത് സഹായിക്കുന്നത്.

 കൊളസ്ട്രോള്‍ കുറക്കുന്നത്

കൊളസ്ട്രോള്‍ കുറക്കുന്നത്

കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥ പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മുരിങ്ങ വിത്ത് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. പല ഡോക്ടർമാരും മുരിങ്ങ കഴിക്കാൻ പറയുന്നതും ഇത് കൊണ്ട് തന്നെയാണ്.

ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ

ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ

ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മുരിങ്ങ വിത്ത് സഹായിക്കുന്നുണ്ട്. ഇതിൽ ആന്‍റി കാർസിനോജനിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അത് ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മരണകാരണമാകുന്ന അസ്വസ്ഥതകൾക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ധാരാളം ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുള്ളതാണ് മുരിങ്ങ വിത്ത് എന്ന കാര്യത്തിൽ സംശയം വേണ്ട.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർ ഇന്ന് ധാരാളമുണ്ട്. എന്നാൽ ഇതിനെ മരുന്ന് കൊണ്ട് പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കും മുൻപ് ഭക്ഷണ കാര്യത്തിൽ അൽപം മാറ്റം വരുത്തിയാല്‍ മതി. ഇതിൽ തന്നെ അൽപം മുരിങ്ങ വിത്തിൽ ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും എന്നും മുരിങ്ങ വിത്ത് കഴിക്കാവുന്നതാണ്.

English summary

Health Benefits of Moringa Seeds

We have listed some of the health benefits of moringa seed. Read on.
X
Desktop Bottom Promotion