For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലര്‍വെള്ളം ഒരു ഗ്ലാസ്സ് മതി ഏത് രോഗത്തിനും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇപ്പോള്‍ കൊറോണക്കാലത്തോടൊപ്പം തന്നെ നല്ല ചൂടുകാലവും കാലാവസ്ഥാ മാറ്റങ്ങളും എല്ലാം കൊണ്ടും പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

വിശപ്പില്ലായമ ശീലമെങ്കില്‍ പിന്നില്‍ ആപത്താണ്വിശപ്പില്ലായമ ശീലമെങ്കില്‍ പിന്നില്‍ ആപത്താണ്

മലരിട്ട വെള്ളം ആരോഗ്യത്തിന് വേണ്ടി പല വിധത്തിലാണ് സഹായിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഏത് അനാരോഗ്യത്തെയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് മലരിട്ട വെള്ളം.

ഗുണങ്ങള്‍ എന്തെല്ലാം

ഗുണങ്ങള്‍ എന്തെല്ലാം

കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, അയേണ്‍, ഡയെറ്ററി ഫൈബര്‍ തുടങ്ങിയ പലതും അടങ്ങിയതാണ് മലര്‍. ദിവസവും, പ്രത്യേകിച്ചും വേനല്‍ക്കാലത്ത് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും ധാരാളം ഗുണങ്ങള്‍ നിറയുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നോക്കാം. മലര്‍ കഴിയ്ക്കുന്നത് എല്ലാം ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ശരീരം കൂളാക്കാന്‍

ശരീരം കൂളാക്കാന്‍

വേനല്‍ക്കാലം എന്ന് പറയുന്നത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടിയും ശരീരത്തിന് ആരോഗ്യം നല്‍കുന്നതിനും നമുക്ക് മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. വയറിന്റെ ആരോഗ്യം വേനല്‍ക്കാലത്തു പെട്ടെന്നു തന്നെ തകരാറിലാകാന്‍ സാധ്യതകളേറെയുണ്ട്. ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും സഹായിക്കുന്നുണ്ട്.

എക്സീമ, മുഖക്കുരു

എക്സീമ, മുഖക്കുരു

എക്സീമ, മുഖക്കുരു പോലുള്ള ചര്‍മ പ്രശനങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മലരിട്ട വെള്ളം. മലര്‍ പൊടിച്ചു മുഖത്തു പുരട്ടാം. ആവണക്കെണ്ണയുടെ ഗുണങ്ങളാണ് ഇതു ചര്‍മത്തിനു നല്‍കുന്നതെന്നു വേണം, പറയാന്‍. നല്ലൊരു ആന്റിഓക്സിഡന്റ് ആയതാണ് ചര്‍മ ഗുണങ്ങള്‍ക്കു സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. സംശയിക്കാതെ വളരെയധികം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മലരിട്ട് തിളപ്പിച്ച വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മലരിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചുക്കും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് തിളപ്പിച്ച് ചൂടാറിയ ശേഷം അല്‍പം കഴിക്കാവുന്നതാണ്. ഭക്ഷണം കഴിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഗര്‍ഭകാല ഛര്‍ദിയ്ക്കു വരെ ഇത് ഏറെ നല്ലതാണ്. അതുകൊണ്ട് സംശയിക്കാതെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് മലരിട്ട വെള്ളം കഴിക്കാവുന്നതാണ്.

ക്ഷീണത്തിന് പരിഹാരം

ക്ഷീണത്തിന് പരിഹാരം

എപ്പോഴും ക്ഷീണം നിങ്ങളെ വലക്കുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഏത് ക്ഷീണത്തേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് അല്‍പം മലരിട്ട് തിളപ്പിച്ച വെള്ളം. ദിവസവും ഇത് ശീലമാക്കിയാല്‍ ഏത് ശീലത്തേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കും. കരിക്കിന്‍ വെള്ളത്തിനു പകരമായാണ് ഇതിനെ കണക്കാക്കുന്നത്. വേനലില്‍ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയ പാനീയങ്ങളുടെ ഒപ്പം നില്‍ക്കുന്ന ഒന്നാണ് മലര്‍ വെന്ത വെള്ളം.

വയറിന്റെ ആരോഗ്യത്തിനും നല്ലത്

വയറിന്റെ ആരോഗ്യത്തിനും നല്ലത്

വയറിന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് വേനല്‍ക്കാലം. ഡയറ്റെറി ഫൈബര്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് കണക്കാക്കുന്നതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. അതുകൊണ്ട് സംശയിക്കാതെ ഇത് ശീലമാക്കാവുന്നതാണ്.

കൊളസ്ട്രോള്‍ കുറക്കാന്‍

കൊളസ്ട്രോള്‍ കുറക്കാന്‍

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ശരീരത്തിലെ കൊളസ്‌ട്രോള്‍. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മലരിട്ട വെള്ളം കുടിക്കാവുന്നതാണ്. കൊളസ്ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഈ പ്രത്യേക പാനീയം ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ഇതിലെ മഗ്‌നീഷ്യം എറെ ഗുണം നല്‍കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കുവാന്‍ മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്. അതുകൊണ്ട് ശീലമാക്കണം.

 വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മലരിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ നിങ്ങളുടെ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഇതിലുള്ള അയേണ്‍ സഹായിക്കുന്നുണ്ട്. ഇതു രക്തത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറയാണ് മലര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കകുന്നുണ്ട്. ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും അകറ്റും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് സഹായിക്കുന്നുണ്ട്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

സോഡിയം അളവു കുറഞ്ഞതു കൊണ്ടു തന്നെ ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ ഹൃദയത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതില്‍ ധാരാളമുണ്ട്. തലച്ചോറിലെ നെര്‍വുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണിത്.

English summary

Health Benefits Of Malar Water

Here in this article we are discussing about the health benefits of malar water. Read on.
X
Desktop Bottom Promotion