For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താമരത്തണ്ടില്‍ ഒതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം ഇങ്ങനെ

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ കൃത്യമായി മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ ചില അവസരങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ പലരും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇതില്‍ രോഗപ്രതിരോധ ശേഷി കുറയുന്നത് മുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്ന രോഗം വരെയുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

Health Benefits of Lotus Stem

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതില്‍ ഏറ്റവും മികച്ചത്. ഭക്ഷണ കാര്യത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ഇന്നത്തെ കാലത്ത് പുതിയ റെസിപ്പി തേടിപ്പോവുന്നവര്‍ക്ക് താമരത്തണ്ടിനെ ഒഴിവാക്കാന്‍ സാധിക്കില്ല. ഇത് ഉപയോഗിച്ച് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള റെസിപ്പി തയ്യാറാക്കാം എന്നതാണ് സത്യം. ഇത് ആവിയില്‍ വേവിച്ചതോ, വറുത്തോ നമുക്ക് ഭക്ഷണത്തോടൊപ്പം ചേര്‍ക്കാം. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ വളരെയധികം മികച്ചതുമാണ്. എന്തൊക്കെയാണ് താമരത്തണ്ട് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഗുണങ്ങളുടെ കാര്യത്തില്‍ കേമനാണ് താമരത്തണ്ട്‌
അതിലുപരി എന്തൊക്കെയാണ് ഇത് കൊണ്ട് തയ്യാാറാക്കാവുന്ന റെസിപ്പി എന്നും നോക്കാം.

 മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

താമരത്തണ്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദഹനത്തിന് സഹായിക്കുന്നതാണ്. കാരണം ഫൈബര്‍ എന്നത് ദഹനത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ താമരത്തണ്ട് കഴിക്കുന്നത് നിങ്ങളില്‍ മലബന്ധം എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്നു. വയറുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാവുന്ന ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് നമുക്ക് താമരത്തണ്ട് ഉപയോഗിക്കാം. ഇത് നിരവധി ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നത് തന്നെയാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് വിധത്തിലും ഗുണങ്ങള്‍ നല്‍കുന്നത് തന്നെയാണ് താമരത്തണ്ട്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ഇന്നത്തെ കാലത്ത് അമിതവണ്ണം എന്നത് പലരിലും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തെ ചെറുക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും താമരത്തണ്ട് ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇതിലുള്ള നാരുകളും കുറഞ്ഞ കലോറിയും പോഷകങ്ങളും അമിതവണ്ണം കൊണ്ട് വലയുന്ന നിങ്ങള്‍ക്ക് ഒരു ആശ്വാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. താമരത്തണ്ട് കൊണ്ടുണ്ടാക്കുന്ന വിഭവം എന്തുകൊണ്ടും നിങ്ങളുടെ ശരീരഭാരത്തെ കുറക്കുന്നു.

മുടിക്കും ചര്‍മ്മത്തിനും മികച്ചത്

മുടിക്കും ചര്‍മ്മത്തിനും മികച്ചത്

മുടിയും ചര്‍മ്മവും മികച്ചതാക്കുന്നതിനും താമരത്തണ്ട് മികച്ചതാണ്. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഓക്‌സിഡന്റ് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുടിയുടെ കേടുപാടുകള്‍ ചെറുക്കുന്നതിനും അതോടൊപ്പം തന്നെ ചര്‍മ്മത്തിനും ആരോഗ്യവും തിളക്കവും നല്‍കുന്നതിനും സഹായിക്കുന്നു. അതോടൊപ്പെ തന്നെ കൊളാജന്‍ പോലുള്ളവയെ സൃഷ്ടിക്കുന്നതിനും താമരത്തണ്ട് സഹായിക്കുന്നു.

 മൂത്രാശയ അണുബാധ തടയുന്നു

മൂത്രാശയ അണുബാധ തടയുന്നു

പലരിലും മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് താമരത്തണ്ട് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ മൂത്രാശയ അണുബാധ മൂലം ഉണ്ടാവുന്ന അസ്വസ്ഥതയെ പ്രതിരോധിക്കുകയും മൂത്രത്തിന്റെ ഉത്പ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും താമരത്തണ്ട് സഹായിക്കുന്നു.

 സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്തെ ജീവിതത്തിന്റെ സമ്മാനമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി താമരത്തണ്ട് സഹായിക്കുന്നു എന്നതാണ് സത്യം. താമരയുടെ തണ്ടില്‍ ധാരാളം വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്, പത്യേകിച്ച് നിയാസിന്‍. ഇത് നിങ്ങളുടെ അമിത സമ്മര്‍ദ്ദം, ദേഷ്യം, ഓര്‍മ്മക്കുറവ് എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും താമരത്തണ്ട് സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ ഇത് കഴിക്കുന്നത് നല്ലതാണ്.

റെസിപ്പി തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കാം

താമരത്തണ്ട് എടുത്ത് അതിന് പുറമേയുള്ള തൊലിയെല്ലാം നല്ലതുപോലെ കഴുകിയെടുക്കുക. താമരത്തണ്ടിനുള്ളിലെ ചെറിയ ദ്വാരങ്ങള്‍ക്കിടയില്‍ എല്ലാം നല്ലതു പോലെ കഴുകേണ്ടതാണ്. ശേഷം ഇത് വട്ടത്തില്‍ ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് വെള്ളത്തിലിട്ട് ഒരു മൂന്ന് തവണ കൂടി കഴുകിയെടുക്കണം. അതിന് ശേഷം വെള്ളം മാറ്റി നല്ല വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കണം. ശേഷം ഇത് ഓഫ് ചെയ്ത് മാറ്റി വെക്കണം. പിന്നീട് കാശ്മീരി ചില്ലി 6 എണ്ണം, ചുവന്നുള്ളി 6 എണ്ണം, വെളുത്തുള്ളി - 5 എണ്ണം, ഒരു സ്പൂണ്‍ മൈദ, അല്‍പം ഉപ്പ് എന്നിവയാണ് ചേര്‍ക്കേണ്ടത്. ശേഷം ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ അരച്ചുടുക്കുക.

റെസിപ്പി തയ്യാറാക്കാം

റെസിപ്പി തയ്യാറാക്കാം

പിന്നീട് താമരത്തണ്ട് വെള്ളത്തില്‍ നിന്ന് ഊറ്റിയെടുക്കുക. അതിന് ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ത്ത് നല്ലതുപോലെ പുരട്ടിയെടുക്കേണ്ടതാണ്. വെള്ളം നല്ലതുപോലെ ഊറ്റിക്കളയാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ മസാല അതില്‍ പിടിക്കുകയുള്ളൂ. പിന്നീട് ഒരു മണിക്കൂര്‍ എങ്കിലും ഇത് അങ്ങനെ തന്നെ വെക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് ഒരു ഫ്രൈയിംഗ് പാനില്‍ അല്‍പം എണ്ണ തടവി അതിലേക്ക് ഈ മസാല പുരട്ടി വെച്ചിരിക്കുന്ന തണ്ട് പതുക്കെ ഇട്ട് വറുത്തെടുക്കുക. എണ്ണ കുറച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വിഭവം റെഡി. ഇത് കൂടാതെ താമരത്തണ്ട് നിങ്ങള്‍ക്ക് തോരന്‍ വെക്കുന്നതിനും ഉപയോഗിക്കാം.

വെള്ളപ്പാണ്ട് നിസ്സാരമല്ല: അറിയണം ലക്ഷണവും കാരണവും പരിഹാരവുംവെള്ളപ്പാണ്ട് നിസ്സാരമല്ല: അറിയണം ലക്ഷണവും കാരണവും പരിഹാരവും

വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്

English summary

Health Benefits of Lotus Stem And Special Recipe In Malayalam

Here in this article we are sharing the health benefits of lotus stem and preparing a special recipe in malayalam. Take a look
X
Desktop Bottom Promotion