For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒതുങ്ങിയ വയറും മികച്ച ദഹനവും ഈ മിശ്രിതത്തില്‍

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്ക് ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വീട്ടു പരിഹാരങ്ങള്‍ തന്നെയാണ് എപ്പോഴും മികച്ചത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. വയര്‍ കുറക്കാന്‍ ഡയറ്റിംങ് വ്യായാമം ഭക്ഷണ നിയന്ത്രണം എന്നിവ ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവരില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നില്ലെങ്കിലും കൃത്യമായി ചെയ്തില്ലെങ്കില്‍ ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ഉണക്കത്തേങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ഉണക്കത്തേങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

വയര്‍ ചാടുന്നത് തടയുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങള്‍ കൂടി നമ്മള്‍ പരീക്ഷിക്കുന്ന മാര്‍ഗ്ഗത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഇനി കുരുമുളകിലും നാരങ്ങയിലും ചേര്‍ന്ന ഒറ്റമൂലി നമുക്ക് പരിഹാരം നല്‍കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നാരങ്ങയും കുരുമുളകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ലെമണ്‍ പെപ്പര്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നതും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ അതിലൂടെ അയമിത വണ്ണത്തെ കുറയ്ക്കാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഈ മിശ്രിതം വളരെയധികം സഹായകമാണ്. ശരീരത്തിലെ യൂറിക് ആസിഡ് പുറന്തള്ളുന്നതു വഴിയും ഇത് ലിവറിനെ സംരക്ഷിയ്ക്കുകയും ചെയ്യുന്നുണ്ട് കുരുമുളക് നാരങ്ങ മിശ്രിതം. ഇതിലെ കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്.

ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

കൃത്യമായ രീതിയില്‍ ദഹനം നടക്കാത്തതും പലപ്പോഴും അമിതവണ്ണത്തിലേക്കും കുടവയറിനും മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ദഹനം മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ ലെമണ്‍ പെപ്പര്‍. ഇത് ദഹന പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍

അമിതവണ്ണവും കുടവയറും ശരീരത്തില്‍ പ്രതിരോധ ശേഷി കുറക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ ലെമണ്‍ പെപ്പറിന് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അതിലൂടെ തന്നെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മളെ സഹായിക്കുന്ന ഒന്നാണ് കുരുമുളക് നാരങ്ങ മിശ്രിതം. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലത്. രക്തക്കുഴലികളിലെ തടസം നീക്കാന്‍ ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാനും ആരോഗ്യകരമാണ് കുരുമുളകും നാരങ്ങയും. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കുരുമുളക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇതെല്ലാം അമിതവണ്ണത്തിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. പ്രമേഹരോഗികള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് കുരുമുളക്, നാരങ്ങ എന്നിവ ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു. അതുകൊണ്ട് ഈ മിശ്രിതം കഴിക്കാവുന്നതാണ്.

ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു

ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു

ശരീരത്തിലെ അസിഡിറ്റി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും നാരങ്ങ കുരുമുളക് മിശ്രിതം കഴിക്കാവുന്നതാണ്. ശരീരത്തിലെ അസിഡിറ്റിയുടെ തോത് കുറയ്ക്കാനും ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് കൃത്യമായി നില നിര്‍ത്താനും കുരുമുളകും നാരങ്ങയും ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചെറുനാരങ്ങ

ചെറുനാരങ്ങ

രണ്ട് ചെറുനാരങ്ങ, രണ്ട് ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ലെമണ്‍ പെപ്പര്‍ ഉണ്ടാക്കാം. തയ്യാറാക്കുന്ന പാത്രം ചെറുതായി ചൂടാകുമ്പോള്‍ ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്തതും, കുരുമുളകും ഇതിലേക്ക് ചേര്‍ക്കാം. ചെറിയ ചൂടില്‍ 30 മിനിട്ട് അടുപ്പില്‍ വയ്ക്കാം. നന്നായി ഡ്രൈ ആയിക്കഴിഞ്ഞാല്‍ ഇത് നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. അങ്ങനെ ലെമണ്‍ പെപ്പര്‍ തയ്യാര്‍.

ലെമണ്‍ പെപ്പറില്‍

ലെമണ്‍ പെപ്പറില്‍

ലെമണ്‍ പെപ്പറില്‍ 0.8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് ഒട്ടും തന്നെയില്ല. 689 മില്ലി ഗ്രാം സോഡിയം, 0.4 ഗ്രാം ഫൈബര്‍, 1 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സ്, 0.2 ഗ്രാം പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം കഴിക്കുന്നതിലൂടെ ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് കഴിക്കാവുന്നതാണ്.

English summary

Health Benefits of Lemon Pepper Home Remedy

Here in this article we are discussing about the health benefits of lemon pepper home remedies. Read on.
Story first published: Wednesday, June 10, 2020, 18:46 [IST]
X
Desktop Bottom Promotion