For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്

|

കുങ്കുമപ്പൂവ് എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ളൊരു വസ്തുവാണ് എന്നാവും മിക്കവരുടെയും ധാരണ. ശരിയാണ്.. എന്നാല്‍ ഇതു മാത്രമല്ല, പലതരം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഈ സുന്ദര സുഗന്ധദ്രവ്യം. കുങ്കുമപ്പൂവിനെക്കുറിച്ച് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് മഞ്ഞുപെയ്യുന്ന കാശ്മീരിന്റെ ദൃശ്യമായിരിക്കും. കാരണം ഇന്ത്യയില്‍ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന പ്രധാന സ്ഥലം കാശ്മീരാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം കൂടിയാണിത്. ഒരു കിലോ കുങ്കുമപ്പൂവിന് വിപണിയില്‍ 2 ലക്ഷത്തോളം രൂപ വരും. ഈ വര്‍ഷം മെയ് മാസത്തില്‍ ഗ്ലോബല്‍ ഇന്‍ഡക്‌സ് പട്ടികയില്‍ ഇടം പിടിച്ച പുഷ്പം കൂടിയാണിത്.

ഒരു മൈല്‍ അകലെ നിന്ന് തന്നെ നിങ്ങള്‍ക്ക് അതിന്റെ സൗരഭ്യവാസന മണക്കാന്‍ കഴിയും. പരമ്പരാഗതമായും ഇപ്പോള്‍ ആധുനിക വൈദ്യത്തിലും ഇത് അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 സെ.മീ വരെ ഉയരത്തില്‍ ഈ ചെടി വളരും. ജനനം യൂറോപ്പിലാണെങ്കിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ആസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, ഇംഗ്ലണ്ട്, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും കുങ്കുമപ്പൂവ് വളരുന്നുണ്ട്. ഇന്ത്യയില്‍ ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലുമാണ് പ്രധാനമായും കുങ്കുമപ്പൂ പാടങ്ങളുള്ളത്.

Most read: ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

2013ല്‍ ആന്റിഓക്‌സിഡന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പുരാതന കാലം മുതല്‍ പലതരം രോഗങ്ങള്‍ ചികിത്സിക്കാന്‍ കുങ്കുമം ഉപയോഗിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ക്രോക്കസ് സാറ്റിവസ് പുഷ്പത്തില്‍ നിന്ന് എടുക്കുന്നതാണ് ഈ സുഗന്ധദ്രവ്യം. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കുങ്കുമപ്പൂവ് പ്രസിദ്ധമാണ്. ഉയര്‍ന്ന വില ഉണ്ടായിരുന്നിട്ടും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കാരണം പലരും ഇത് ഉപയോഗിക്കുന്നു. ഒരു നുള്ള് അല്ലെങ്കില്‍ രണ്ട് നുള്ള് കുങ്കുമം കൊണ്ടു തന്നെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

സോപ്പുകള്‍, മോയ്‌സ്ചുറൈസറുകള്‍, ക്രീമുകള്‍ തുടങ്ങി നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ കുങ്കുമപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ കുങ്കുമം നിങ്ങളുടെ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും പ്രകൃതിദത്തമായ തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. കുങ്കുമം ചര്‍മ്മത്തെ ശാന്തമാക്കുകയും മുഖക്കുരു പോലുള്ളവയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

കുങ്കുമത്തില്‍ ഫൈറ്റോകെമിക്കലുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത് സെറോടോണിന്റെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചില പഠനങ്ങള്‍ കാണിക്കുന്നത് കുങ്കുമപ്പൂവും കുങ്കുമപ്പൂവിന്റെ ദളങ്ങളും ഫലപ്രദവും പ്രകൃതിദത്തവുമായ ആന്റി ഡിപ്രസന്റുകളായി പ്രവര്‍ത്തിക്കുന്നു എന്നാണ്.

Most read: അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

ലൈംഗികശേഷി മെച്ചപ്പെടുത്തുന്നു

ലൈംഗികശേഷി മെച്ചപ്പെടുത്തുന്നു

ഉദ്ധാരണം, ലിബിഡോ, മൊത്തത്തിലുള്ള ലൈംഗിക സംതൃപ്തി എന്നിവ മെച്ചപ്പെടുത്താന്‍ കുങ്കുമം സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് വിഷാദമുള്ള ആളുകളില്‍ ഇത് ഫലം ചെയ്യുന്നു. ശാസ്ത്രത്തിന്റെ പിന്തുണയുള്ള ചുരുക്കം ചില പ്രകൃതിദത്ത ലൈംഗിക ഉത്തേജന വഴികളില്‍ ഒന്നാണ് കുങ്കുമം. പരമ്പരാഗതമായി ഇത് ലൈംഗിക ഗുണങ്ങള്‍ക്കായി ബദാമും പാലും ചേര്‍ത്ത് ഉപയോഗിക്കുന്നു.

കാന്‍സറിനെ അകറ്റുന്നു

കാന്‍സറിനെ അകറ്റുന്നു

കുങ്കുമത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ഇത് ഫ്രീ റാഡിക്കല്‍ നാശത്തിനെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് പഠനങ്ങളും കാണിക്കുന്നു. മിക്ക കാന്‍സറുകള്‍ക്കും അപകടകരമായ ഘടകമാണ് ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഫ്രീ റാഡിക്കലുകള്‍. അതിനാല്‍ കുങ്കുമം ഉള്‍പ്പെടെയുള്ളവ ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, കുങ്കുമം കൂടുതലായി കഴിക്കുന്നതും കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതും തമ്മിലുള്ള ഈ ബന്ധം പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല.

Most read: തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ബോഡി മാസ് സൂചിക (ബിഎംഐ), അരക്കെട്ടിലെ കൊഴുപ്പ് എന്നിവ കുറയ്ക്കുന്നതിന് കുങ്കുമപ്പൂവ് ഫലം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനായി വിശപ്പ് നിയന്ത്രിക്കാനും കുങ്കുമം സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ കുങ്കുമം ചേര്‍ക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കു വഹിക്കുകയും അതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

രോഗങ്ങള്‍ക്ക്

രോഗങ്ങള്‍ക്ക്

കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ആമാശയ പ്രശ്‌നങ്ങള്‍, ഓര്‍മ്മ തകരാറ് എന്നിങ്ങനെയുള്ള വൈകല്യങ്ങളുടെ ചികിത്സയില്‍ കുങ്കുമം ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ന്യൂറോഡെജനറേറ്റീവ് ഡിസോര്‍ഡറുകളായ അല്‍ഷിമേര്‍സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയ്ക്കും ഇത് ഗുണം ചെയ്യും.

Most read: വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക്

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക്

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കുങ്കുമപ്പൂവ് ഉപയോഗിക്കാവുന്നതാണ്. തലവേദന, ഡിസ്മനോറിയ തുടങ്ങിയ പ്രീമെന്‍സ്ട്രല്‍ (പിഎംഎസ്) ലക്ഷണങ്ങളെ ചികിത്സിക്കാന്‍ കുങ്കുമം ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

English summary

Health Benefits of Kashmiri Saffron For Skin And Health

Saffron or kesar doesn't just have a rich flavour, it also helps in treating many disorders. Read on the health benefits of kashmiri saffron for skin and health.
Story first published: Friday, January 1, 2021, 13:08 [IST]
X