Just In
- 39 min ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
- 2 hrs ago
മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം
- 3 hrs ago
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- 5 hrs ago
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
Don't Miss
- News
ഗ്യാൻവാപി വിഷയം; ഔറംഗസേബിനെ വർഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമമെന്ന് കെടി ജലീൽ
- Sports
IPL 2022: 'പാതി വഴിയില്‍ ധോണി നായകനായിട്ട് കാര്യമില്ല', സിഎസ്കെയുടെ പിഴവ് ചൂണ്ടിക്കാട്ടി ഭാജി
- Technology
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- Automobiles
കൂടുതൽ റേഞ്ചും മികച്ച അപ്പ്ഡേറ്റുകളുമായി iQube ഇലക്ട്രിക് സ്കൂട്ടറിന് പുത്തൻ വേരിയന്റ് അവതരിപ്പിക്കാൻ TVS
- Movies
അരങ്ങേറ്റം കാണാന്‍ അമ്മ ഉണ്ടായില്ല, ജീവിച്ചിരുന്നേല്‍ ഒരുപാട് സന്തോഷിച്ചേനെ! അമ്മയെക്കുറിച്ച് അര്ജുന് കപൂര്‍
- Finance
മികച്ച പാദഫലം; ഓഹരിയുടമകള്‍ക്ക് 275 രൂപ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി; കൈവശമുണ്ടോ?
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
ഭക്ഷണശേഷം അല്പം നെയ്യ് - ശര്‍ക്കര മിശ്രിതം
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ശര്‍ക്കരയും അതോടൊപ്പം തന്നെ നെയ്യും. എന്നാല്‍ പലരും മധുരം കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഏറെയുള്ളയ ശര്‍ക്കരയെ ഒഴിവാക്കി നിര്‍ത്തി യാതൊരു വിധത്തിലുള്ള ഗുണവും ഇല്ലാത്ത പഞ്ചസാര ഉപയോഗിക്കുന്നു. നമ്മളില്‍ പലരും പഞ്ചസാര നിറഞ്ഞ എന്തെങ്കിലും കഴിച്ച് മധുരപലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ലളിതമായ ഒരു കോമ്പിനേഷന്‍ ആസ്വദിക്കാനുള്ള ഓപ്ഷന് നിങ്ങള്‍ക്കുണ്ട്, അത് നിങ്ങളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല ആരോഗ്യകരവും രുചികരവും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
കുളിക്കുമ്പോള്‍
വൃത്തിയാക്കാറില്ലേ
ഈ
ഭാഗങ്ങള്‍?
എന്നാല്‍ ഇത് എന്താണ് എന്ന് അറിയുന്നതിന് താല്‍പ്പര്യമുണ്ടെങ്കില്‍ ലേഖനം വായിക്കുക. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിച്ച് ഇനിയുള്ള കാലം ജീവിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ശര്‍ക്കരയും നെയ്യും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നെയ്യും ശര്‍ക്കരയും മിക്സ് ചെയ്ത് കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാവുന്നതാണ്.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തില്‍ നെയ്യും ശര്‍ക്കരയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ, ചര്‍മ്മം, മുടി, നഖം എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഈ കോമ്പിനേഷന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ പ്രശ്നങ്ങളെ മറികടക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന് ശേഷം ഇതൊരല്‍പ്പം കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എപ്പോഴും ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഇത് ശീലമാക്കാവുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണത്തിന് മുന്‍പ് ഇത് കഴിക്കരുത് എന്നുള്ളതാണ്. ഭക്ഷണത്തിന് ശേഷം വേണം ഇത് കഴിക്കാന്‍.

അസ്ഥികള്‍ക്ക് ബലം
ആരോഗ്യത്തിന് ആദ്യം വേണ്ടത് ഇത് തന്നെയാണ്. അസ്ഥികള്‍ക്ക് ബലം നല്‍കുന്നതിന് ശര്‍ക്കര വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇതില്‍ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, സി. നെയ്യ് എന്നിവ അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകളുടെയും എ, ഇ, ഡി തുടങ്ങിയ വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണിത്. കൂടാതെ, വിറ്റാമിന്‍ കെ യും അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ഇതെല്ലാം അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് സത്യം.

രോഗപ്രതിരോധശേഷി
ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷിയാണ് ആദ്യം വേണ്ടത്. ഇതിന് വേണ്ടിയാണ് ശ്രമിക്കേണ്ടതും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇനി ശ്രദ്ധിക്കുന്നവര്‍ക്ക് ശര്‍ക്കരയും നെയ്യും നല്ലൊരു ഓപ്ഷനാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളില് പ്രവര്‍ത്തിക്കുന്നതിലൂടെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കോമ്പിനേഷന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ മിശ്രിതം നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്നുള്ള പരിഹാരമാണ് ഈ മിശ്രിതം.

ആയുര്‍വ്വേദത്തില്‍ പറയുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ആയുര്‍വ്വേദം വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ രീതി തന്നെയാണ്. ശര്‍ക്കരയും നെയ്യും ആരോഗ്യത്തിന് നല്ലതാണ്. ഇത് വര്‍ഷങ്ങളായി ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും സംയോജിപ്പിച്ച് ഉണ്ടാക്കുന്ന ഈ മിശ്രിതം വളരെയധികം മികച്ചതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സെലിനിയം, മാംഗനീസ്, സിങ്ക്, ഇരുമ്പ് എന്നിവ മികച്ചതായി കാണപ്പെടുന്നു. പലതരം വിറ്റാമിനുകളും ഫാറ്റി ആസിഡുകളും നല്ല നാടന്‍ നെയ്യില്‍ കാണപ്പെടുന്നു, ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യും.

നെയ്യിന്റെ ഗുണങ്ങള്‍
നെയ്യ് വിറ്റാമിന്‍ കെ 2 ഉണ്ട്, ഇത് അസ്ഥികളില്‍ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമാക്കുകയും ശക്തി നല്‍കുകയും ചെയ്യുന്നു. വയറിലെ പ്രശ്നങ്ങള്‍ക്ക് നെയ്യും ശര്‍ക്കരയും വളരെ നല്ല ആന്റി ഡോസാണ്. നിങ്ങള്‍ക്ക് വയറുവേദന ഉണ്ടെങ്കില്‍ പീരിയഡുകളില്‍ ഉണ്ടാവുന്ന വേദന എന്നിവക്ക് ചൂടുള്ള നെയ്യ് ഉപയോഗിച്ച് ഒരു സ്പൂണ്‍ ശര്‍ക്കര മിക്സുമായി പൊടിച്ച് കഴിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നു.

മൂഡ് ബൂസ്റ്റര്‍
ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തേയും സഹായിക്കുന്നുണ്ട് നെയ്യും ശര്‍ക്കരയും. നെയ്യും ശര്‍ക്കരയും ഒരുമിച്ച് ചേര്‍ന്നാല്‍ അത് ആരോഗ്യകരമായ ഒരു സംയോജനമാണ്, ഇത് ഒരു നല്ല മൂഡ് ബൂസ്റ്ററാണ്. മൈഗ്രെയ്ന് അവസ്ഥയിലും ഈ മിശ്രിതം സഹായിക്കുന്നു. വിളര്‍ച്ച ബാധിച്ച ആളുകള്‍ക്ക് ഇരുമ്പിന്റെ കുറവ് എന്നിവയെ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് നെയ്യും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതം.

എങ്ങനെ തയ്യാറാക്കാം
അര കപ്പ് പാല് എടുത്ത് മൂന്ന് സ്പൂണ്‍ ശര്‍ക്കര പൊടിച്ചത് ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ തിളപ്പിച്ച് ഇളക്കുക. എന്നിട്ട് ഇത് തണുപ്പിച്ച അല്പം പാല് നെയ്യ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. കുറച്ചുകൂടി പാല് ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് ചപ്പാത്തിയില്‍ പുരട്ടിയോ ദോശയില്‍ പുരട്ടിയോ കഴിക്കാവുന്നതാണ്. ഇത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം.