Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉണക്കമുന്തിരി ഒരു കപ്പ് തൈരില്‍ കുതിര്‍ത്ത് ദിനവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ സമയത്ത് ഇത്തരത്തിലുള്ള അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാല നര, മലബന്ധം, ദഹനക്കുറവ്, വയറിന്റെ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ദൈനംദിന ഭക്ഷണക്രമം നിയന്ത്രിക്കാനും ശരീരത്തിന് തികച്ച ബാലന്‍സ് കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഭക്ഷണശീലത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. തൈര്, ഉണക്കമുന്തിരി എന്നിവയുടെ സംയോജനമാണ് ഇതിനെല്ലാം പ്രതിവിധി. ഉണക്കമുന്തിരി മിക്സ് ചെയ്തിട്ടുള്ള തൈര് എന്തുകൊണ്ടും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.....

എങ്ങനെ തയ്യാറാക്കാം
ഇളം ചൂടുള്ള ഒരു പാത്രം പാല് എടുക്കുക, ഇതിലേക്ക് 4-5 ഉണക്കമുന്തിരി ചേര്‍ക്കുക. ഒരു ചെറിയ തുള്ളി തൈര് ചേര്‍ക്കുക. ഇത് നല്ലതുപോലെ ഇളക്കേണ്ടതാണ്. ഒരു അടപ്പ് കൊണ്ട് മൂടി 8-12 മണിക്കൂര്‍ വരെ മാറ്റിവയ്ക്കുക. ശേഷം ഇത് രാവിലേയോ വൈകുന്നേരമോ കഴിക്കാവുന്നതാണ്. ഇതിലൂടെ അത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും തൈര് മുന്തിരി പരിഹാരം നല്കുന്നു. ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

മോശം ബാക്ടീരിയകളെ നശിപ്പിക്കുന്നു
തൈരിനൊപ്പം ഉണക്കമുന്തിരി കഴിക്കുമ്പോള്‍, ദഹനനാളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മോശം ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നു. മോശം ബാക്ടീരിയകളും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് മികച്ച ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ വൈകുന്നേരം അത്താഴത്തിന് ശേഷമോ ഇത് കഴിക്കാവുന്നതാണ്.

നല്ല ബാക്ടീരിയയുടെ വളര്‍ച്ച
നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തൈരില്‍ ഉണക്കമുന്തിരി ചേര്‍ക്കുമ്പോള്‍, ഇത് കുടല് ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും അവയവങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഈ മിശ്രിതം ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്.

കുടല് വീക്കം പരിഹരിക്കുന്നു
കുടല് വീക്കം കുറയ്ക്കുന്ന ഉയര്‍ന്ന കൊഴുപ്പും മസാലയും ഉള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും കുടല് മതിലിന്റെ വീക്കം ഉണ്ടാക്കുന്നു. തൈരിനൊപ്പം ഉണക്കമുന്തിരി കഴിക്കുമ്പോള്‍, കുടലിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലുള്ള കാല്‍സ്യം ആരോഗ്യത്തിന് മികച്ചതാണ്. തൈരിനൊപ്പം ഉണക്കമുന്തിരി കൂടി ചേരുന്നതിലൂടെ അത് നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്നുള്ളതാണ് സത്യം.

എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകള്‍ക്കും സന്ധികള്‍ക്കും നല്ലതാണ് ഉണക്കമുന്തിരി, തൈര് എന്നിവയില്‍ കാല്‍സ്യം കൂടുതലാണ്. ഈ പോഷകങ്ങള്‍ അസ്ഥികളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കാല്‍സ്യം നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലും എല്ലുകളുടെ ആരോഗ്യത്തിന് തൈരും ഉണക്കമുന്തിരിയും കഴിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ നിയന്ത്രണത്തിന്
മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമേ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നു. മലബന്ധം അനുഭവിക്കുന്നവര്‍ക്ക് തൈര് ഉപയോഗിച്ച് ഉണക്കമുന്തിരി കഴിക്കുന്നതാണ് നല്ലത്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ശീലമാക്കാവുന്നതാണ്. ദിനവും ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണത്തേയും പ്രതിസന്ധികളേയും നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം.



Click it and Unblock the Notifications