For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ തണ്ണിമത്തന്‍ ഒരു അത്ഭുത ഫലം; ഗുണങ്ങള്‍ ഇതാണ്

|

വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കാത്തവര്‍ കുറവായിരിക്കും. അതിന്റെ മധുരവും ഉന്മേഷദായകവുമായ രുചി കാരണം എല്ലാവരുടെയും ഇഷ്ടപ്പെട്ട വേനല്‍ക്കാല പഴവര്‍ഗമാണ് തണ്ണിമത്തന്‍. ചൂട് ഉയരുമ്പോള്‍ പലര്‍ക്കും വിശപ്പ് നഷ്ടപ്പെടുകയും നിര്‍ജ്ജലീകരണ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ തണ്ണിമത്തന്‍ അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. ഇതില്‍ 90-92% വെള്ളമുണ്ട്, കൂടാതെ ധാരാളം പോഷകങ്ങള്‍ നിറഞ്ഞതുമാണ്.

Most read: വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്Most read: വേനലില്‍ കൂടുതല്‍ വെള്ളം കുടിക്കണം; ശരീരം മാറുന്നത് പെട്ടെന്നാണ്

പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തന്‍. ഇതിലെ ലൈക്കോപീന്‍, അസ്‌കോര്‍ബിക് ആസിഡ്, സിട്രൂലിന്‍ എന്നിവയെല്ലാം ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

പോഷകമൂല്യം

പോഷകമൂല്യം

വിറ്റാമിനുകളും ധാതുക്കളും ഓര്‍ഗാനിക് സംയുക്തങ്ങളും ഉള്‍പ്പെടുന്ന സവിശേഷമായ പോഷകങ്ങളില്‍ നിന്നാണ് തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങള്‍ ഉരുത്തിരിഞ്ഞത്. ഗണ്യമായ അളവില്‍ ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവയും ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം, വലിയ അളവില്‍ പൊട്ടാസ്യം എന്നിവയും ഉണ്ട്. വൈവിധ്യമാര്‍ന്ന ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ ലൈക്കോപീന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീന്‍, ഫൈറ്റോ ന്യൂട്രിയന്റ് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഹൃദയത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

വൃക്കകളുടെ ആരോഗ്യം

വൃക്കകളുടെ ആരോഗ്യം

തണ്ണിമത്തനില്‍ പൊട്ടാസ്യം, കാല്‍സ്യം എന്നിവ വൃക്കയിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഫലപ്രദമാണ്. കൂടാതെ, രക്തത്തിലെ യൂറിക് ആസിഡിന്റെ സാന്ദ്രത കുറയ്ക്കുന്നതിന് അവ പ്രയോജനകരമാണ്, ഇത് വൃക്കസംബന്ധമായ കാല്‍ക്കുലി രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. ജലത്തിന്റെ അംശം പതിവായി മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കുകയും ഇത് വൃക്കകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

Most read:വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയംMost read:വേനലില്‍ ശരീരത്തിന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കും ഈ ആയുര്‍വേദ പാനീയം

ക്യാന്‍സര്‍ തടയുന്നു

ക്യാന്‍സര്‍ തടയുന്നു

തണ്ണിമത്തനിലെ ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍, കരോട്ടിനോയിഡ് ഫൈറ്റോ ന്യൂട്രിയന്റ് സംയുക്തം സമീപ വര്‍ഷങ്ങളില്‍ വളരെയധികം പ്രാധാന്യം നേടിയിട്ടുണ്ട്, ഇത് ക്യാന്‍സര്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം, വന്‍കുടല്‍, ശ്വാസകോശം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ലൈക്കോപീന്‍ അത്ഭുതകരമാണെന്ന് തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ ആന്റിഓക്സിഡന്റ് ശക്തിക്ക് പുറമേ, ലൈക്കോപീന്‍ തണ്ണിമത്തനെ ഒരു മികച്ച ആന്റി കാന്‍സര്‍ പഴമാക്കി മാറ്റുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ധമനികളുടെ ഭിത്തികളുടെയും സിരകളുടെയും കാഠിന്യം തടയുകയും അതുവഴി രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ഹൃദയം

ആരോഗ്യമുള്ള ഹൃദയം

ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമായ തണ്ണിമത്തനിലെ ലൈക്കോപീനിന്റെ ഗുണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ചെറുപ്പം നിലനിര്‍ത്തുകയും പ്രായവുമായി ബന്ധപ്പെട്ട ഹൃദയപ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കൊളസ്‌ട്രോള്‍ കുറയ്ക്കാനും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍Most read:വിയര്‍പ്പ് വില്ലനാണ്; വിയര്‍പ്പ് കലര്‍ന്ന വസ്ത്രവും ചെയ്യും ഈ ദോഷങ്ങള്‍

ജലാംശം നിയന്ത്രിക്കുന്നു

ജലാംശം നിയന്ത്രിക്കുന്നു

വേനല്‍ക്കാലം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. സണ്‍ സ്‌ട്രോക്കുകള്‍ ഒഴിവാക്കാന്‍ തണ്ണിമത്തന്‍ അനുയോജ്യമാണ്. തണ്ണിമത്തനിലെ ഉയര്‍ന്ന അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും നിങ്ങളെ ജലാംശം നിലനിര്‍ത്തുകയും വിയര്‍പ്പ് ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ഇത് ചൂടുള്ള ദിവസങ്ങളില്‍ സ്വാഭാവികമായും നിങ്ങളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിക്കുന്നു.

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാക്യുലര്‍ ഡീജനറേഷന്‍ തടയാനും കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും തണ്ണിമത്തന്‍ ധാരാളം കഴിക്കുക. തണ്ണിമത്തനിലെ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ സമൃദ്ധി നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നു. കണ്ണുകള്‍ വരളുന്നതും ഗ്ലോക്കോമയും പോലുള്ള അസുഖങ്ങളില്‍ നിന്ന് ഇത് കണ്ണുകളെ സംരക്ഷിക്കുന്നു.

Most read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവMost read:ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവ

ഗര്‍ഭാവസ്ഥയില്‍ മോണിംഗ് സിക്ക്‌നസ് കുറയ്ക്കുന്നു

ഗര്‍ഭാവസ്ഥയില്‍ മോണിംഗ് സിക്ക്‌നസ് കുറയ്ക്കുന്നു

ഗര്‍ഭാവസ്ഥയില്‍, ഈ പഴത്തില്‍ നിന്നുള്ള ഉയര്‍ന്ന ജലാംശം ആദ്യ ത്രിമാസത്തിലെ നിര്‍ജ്ജലീകരണം തടയുകയും രണ്ടാമത്തെയും മൂന്നാമത്തെയും ത്രിമാസത്തില്‍ പ്രഭാത രോഗവും നെഞ്ചെരിച്ചിലും കുറയ്ക്കുകയും ചെയ്യും. ഇതിലെ ധാതുക്കള്‍ മൂന്നാം ത്രിമാസത്തിലെ കാലിലെ പേശിവലിവ് ലഘൂകരിക്കാന്‍ സഹായിക്കും. പൊട്ടാസ്യത്തിന്റെ അംശത്തിന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കഴിയും. വെള്ളവും എളുപ്പത്തില്‍ ദഹിക്കുന്ന നാരുകളും ഗര്‍ഭാവസ്ഥയില്‍ മലബന്ധം കുറയ്ക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

മലബന്ധത്തിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് തണ്ണിമത്തന്‍. ഈ പഴത്തില്‍ നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, ഇത് ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതിനാല്‍, നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിന്, വെറും വെള്ളം കുടിക്കുന്നതിന് പകരം, തണ്ണിമത്തന്‍ കഴിക്കുകയോ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുകയോ ചെയ്യുക.

Most read:വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്Most read:വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന സാന്ദ്രത അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തന്‍ നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗവേഷണമനുസരിച്ച്, നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴോ ശരീരത്തിലെ വിറ്റാമിന്‍ സിയുടെ സാന്ദ്രത അതിവേഗം കുറയുന്നു. അതിനാല്‍, വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യും.

English summary

Health Benefits of Eating Watermelon In Summer Season in Malayalam

Watermelon not only keeps dehydration at bay in summers but also provides your body with powerful antioxidants and essential vitamins. Read on to know more.
Story first published: Saturday, March 12, 2022, 12:47 [IST]
X
Desktop Bottom Promotion