For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണം

|

നദികള്‍, സമുദ്രങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍ വളരുന്ന പലതരം സമുദ്ര ആല്‍ഗകള്‍ക്കും സസ്യങ്ങള്‍ക്കും നല്‍കിയ പൊതുവായി പേരാണ് കടല്‍പ്പായല്‍. ചുവപ്പ്, പച്ച, തവിട്ട്, കറുപ്പ് എന്നിങ്ങനെ നിറങ്ങളിലുള്ള അവ വലിപ്പത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മൈക്രോസ്‌കോപ്പിക് മുതല്‍ വെള്ളത്തിനടിയില്‍ തഴച്ച് വളരുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള തീരങ്ങളില്‍ കാണപ്പെടുന്ന കടല്‍പ്പായല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി ഒരു പ്രധാന വിഭവമാണ്.

Most read: വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍Most read: വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

നിങ്ങള്‍ പാചകം ചെയ്ത് കഴിച്ചാലും അസംസ്‌കൃതമായി കഴിച്ചാലും പ്രശ്‌നമില്ല. ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം, റൈബോഫ്‌ളേവിന്‍, തയാമിന്‍, വിറ്റാമിന്‍ എ, ബി, സി, കെ തുടങ്ങിയ പോഷകങ്ങളുടെ ഒരു പവര്‍ പായ്ക്കാണ് കടല്‍പ്പായല്‍. കടല്‍പ്പായല്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

പോഷകമൂല്യം

പോഷകമൂല്യം

ഓരോ തരം കടല്‍പ്പായലിലും വ്യത്യസ്തമായ പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഫൈബര്‍, ധാതുക്കള്‍, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ജേര്‍ണല്‍ ഓഫ് അപ്ലൈഡ് ഫൈക്കോളജിയിലെ ഒരു പഠനം സൂചിപ്പിക്കുന്നത്, കടല്‍പ്പായലില്‍ വിറ്റാമിന്‍ സി, ബി, എ, ഈ, ഇരുമ്പ്, അയോഡിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ്. കടല്‍പ്പായലില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

കടല്‍പായലില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളുടെ അമിതമായ ഉത്പാദനം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഫ്രീ റാഡിക്കലുകളുടെ ഉല്‍പാദനവും ഫലവും പരിമിതപ്പെടുത്താന്‍ കഴിയുന്ന ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയ സസ്യ സംയുക്തങ്ങള്‍ കടല്‍പ്പായലില്‍ അടങ്ങിയിട്ടുണ്ട്.

Most read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

ഒമേഗ 3 കൊഴുപ്പും നാരുകളും കൂടുതലായതിനാല്‍ കടല്‍പായലില്‍ കലോറി കുറവാണ്. അതിനാല്‍, കടല്‍പ്പായല്‍ കഴിക്കുന്നത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തും. കൊഴുപ്പിനെ ഫലപ്രദമായി മെറ്റബോളിസമാക്കുന്ന ഒരു പ്രോട്ടീന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കടല്‍ വിഭവങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോഗ്യം

കടല്‍പ്പായല്‍ കുടലിന്റെ ആരോഗ്യത്തിന് ഒരു അനുഗ്രഹമാണ്. ദഹനനാളത്തിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ഏതെങ്കിലും അസന്തുലിതാവസ്ഥ രോഗങ്ങള്‍ക്ക് കാരണമാകും. കടല്‍പായലിലെ നാരുകള്‍ ദഹനത്തെ വൈകിപ്പിക്കുന്നതിനാല്‍, കുടലിലെ നല്ല ബാക്ടീരിയകള്‍ അത് തിന്നുകയും വളരുകയും ചെയ്യും. കടല്‍പായല്‍ 25 മുതല്‍ 75% വരെ നാരുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

തൈറോയ്ഡ് നിയന്ത്രണം

തൈറോയ്ഡ് നിയന്ത്രണം

തൈറോയ്ഡ് ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ വളര്‍ച്ചയ്ക്കും ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും കേടുവന്ന കോശങ്ങളുടെ പുനരുദ്ധാരണത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉത്പാദനത്തിന് അവ അയോഡിനെ ആശ്രയിക്കുന്നു. കടല്‍പ്പായല്‍ വെള്ളത്തിനടിയിലെ ഉപ്പിന്റെ അംശത്തില്‍ നിന്ന് വലിയ അളവില്‍ അയോഡിന്‍ ആഗിരണം ചെയ്യുന്നു. കടല്‍പായല്‍ കഴിക്കുന്നത് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന അയോഡിന്റെ 25 മുതല്‍ 1682% വരെ അയോഡിന്‍ ശരീരത്തിന് നല്‍കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി പ്രമേഹത്തെ നിയന്ത്രിക്കാന്‍ കടല്‍പായല്‍ കഴിക്കുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രൗണ്‍ കടല്‍പ്പായലില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഫ്യൂകോക്‌സാന്തിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും പഞ്ചസാര ഉയരുന്നത് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Most read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

ചില ഗവേഷണ പഠനങ്ങള്‍ കാണിക്കുന്നത്, കടല്‍പ്പായല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നാണ്. ജേര്‍ണല്‍ ഓഫ് മെഡിസിനല്‍ ഫുഡില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍, ഇത് ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു.

English summary

Health Benefits of Eating Seaweed in Malayalam

Here are some health benefits you can reap from eating seaweed. Seaweed contains a wide range of vitamins and minerals, including iodine, iron, and calcium. Take a look.
Story first published: Wednesday, April 20, 2022, 12:57 [IST]
X
Desktop Bottom Promotion