For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാബുദാന കിച്ചടിയില്‍ നവരാത്രി കാലം ആരോഗ്യം സംരക്ഷിക്കാം

|

ആരോഗ്യ സംരക്ഷണത്തിന് നവരാത്രി കാലം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വ്രതാനുഷ്ഠാനങ്ങള്‍ പലപ്പോഴും നിങ്ങളെ തളര്‍ത്തുന്ന ഒരു കാലം കൂടിയാണ് നവരാത്രി കാലം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനും ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില പാചക പരീക്ഷണങ്ങള്‍ വീട്ടില്‍ ചെയ്യാവുന്നതാണ്. നവരാത്രി ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ എടുക്കുന്നവര്‍ക്ക് പലപ്പോഴും ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവുന്നുണ്ട്. ആരോഗ്യത്തിന് പല വിധത്തിലുള്ള തളര്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ നവരാത്രിയില്‍ എടുക്കുന്ന വ്രതത്തിന് ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് സാബുദാന കിച്ചടി തയ്യാറാക്കാവുന്നതാണ്.

Eating Sabudana Khichdi

ദഹിപ്പിക്കാന്‍ എളുപ്പമുള്ളതും ദ്രുതഗതിയിലുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതും ആണ് സാബുദാന അരി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ദഹനാരോഗ്യത്തിന് സഹായിക്കുകയും പിത്തരസം അമിതമായി ഉണ്ടാവുന്നവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാബുദാനയില്‍ കുറഞ്ഞ അളവിലാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്. ഇത് കൂടാതെ ഇവയില്‍ ഗ്ലൂട്ടണ്‍ കൂടുതല്‍ ഇല്ലഎന്നതാണ് സത്യം. ആരോഗ്യം കുറവുള്ളവര്‍ക്ക് ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ് സാബുദാന അരി. നവരാത്രിയിലെ വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യവും ഊര്‍ജ്ജവും കരുത്തും നിലനിര്‍ത്തുന്നതിന് വേണ്ടി സാബുദാന കിച്ചടി കഴിക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും വ്രത സമയത്ത് ഉണ്ടാവുന്ന പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രതിരോധിക്കുന്നതിനും സാബുദാന കിച്ചടി സഹായിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാബുദാന കിച്ചടി ഉപയോഗിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍ എല്ലാ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

വ്രത സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം, വയറു വേദന തുടങ്ങിയ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സാബുദാന കിച്ചടി തയ്യാറാക്കി വ്രത സമയത്ത് കഴിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള അന്നജം വന്‍കുടല്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു

രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നു

രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇത് പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. സാബുദാനയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലും മികച്ച ഗുണങ്ങള്‍ നല്‍കുന്നതിന് സാബുദാന കിച്ചടി സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

നവരാത്രി വ്രതത്തിന് ശേഷം പലരിലും പലപ്പോഴും തളര്‍ച്ചയും ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സാബുദാനയില്‍ ഉള്ള ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതോടൊപ്പം തന്നെ പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എല്ലുകളുമായി ബന്ധപ്പെട്ടുണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സാബുദാന സഹായിക്കുന്നു.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാബുദാന കിച്ചടി ഭക്ഷണത്തിന്റെ ഭാഗമാക്കാം. കാരണം ഇതില്‍ കലോറി അളവ് വളരെയധികം കുറവാണ്. ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണം എന്ന പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണത്തില്‍ നിങ്ങള്‍ക്ക് സാബുദാന ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുന്നതും നവരാത്രി ഫാസ്റ്റിംഗില്‍ സാബുദാന കിച്ചടി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

പുരുഷന്‍മാരിലെ സമ്മര്‍ദ്ദം കുറക്കാന്‍ ഈ പൊടിക്കൈകള്‍പുരുഷന്‍മാരിലെ സമ്മര്‍ദ്ദം കുറക്കാന്‍ ഈ പൊടിക്കൈകള്‍

വ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണംവ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണം

English summary

Health Benefits Of Eating Sabudana Khichdi During Navratri In Malayalam

Here in this article we are sharing some health benefits of eating sabudana khichdi during navratri in malayalam. Take a look.
Story first published: Tuesday, September 27, 2022, 19:56 [IST]
X
Desktop Bottom Promotion