For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുവന്ന പരിപ്പ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം

|

ഇന്ത്യന്‍ വീടുകളിലെ അടുക്കളകളില്‍ എപ്പോഴും കാണാവുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചുവന്ന പരിപ്പ്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, പരിപ്പ് കറി വളരെ പ്രസിദ്ധമാണ്. കേരളത്തിലും മറിച്ചല്ല. മിക്ക ദിവസങ്ങളിലും കറികളായി പരിപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ ഇവ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. വളരെയധികം പോഷകഗുണമുള്ള ഒന്നാണ് ചുവന്ന പരിപ്പ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണമായി നിങ്ങള്‍ക്കിത് പാചകം ചെയ്ത് ഉപയോഗിക്കാം.

Most read: മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്Most read: മലബന്ധം ഇനി പ്രശ്‌നമാകില്ല; ഉടന്‍ മാറ്റും ഈ ജ്യൂസ്

സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടം

സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടം

സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നത് അല്‍പം കഷ്ടമാണ്. കാരണം മാംസാംഹാരങ്ങളിലാണ് ഇത് അധികമായി കാണപ്പെടുന്നത്. എന്നാല്‍ ചുവന്ന പരിപ്പ് സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ആകര്‍ഷണീയമായ ഉറവിടമാണ്. ഏകദേശം 50 ഗ്രാം വേവിച്ച ചുവന്ന പരിപ്പില്‍ 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് അടിസ്ഥാനപരമായി നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന പ്രോട്ടീന്‍ ഉപഭോഗത്തിന്റെ 30 ശതമാനം വരും.

ഫൈബര്‍ അടങ്ങിയത്

ഫൈബര്‍ അടങ്ങിയത്

നാരുകളുടെ മികച്ച ഉറവിടമാണ് ചുവന്ന പരിപ്പ്. ഒരു കപ്പ് വേവിച്ച ചുവന്ന പരിപ്പില്‍ 15 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ദൈനംദിന ഫൈബര്‍ ഉപഭോഗത്തിന്റെ 45 ശതമാനത്തോളം വരും.

Most read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാംMost read:നിസ്സാരമാക്കല്ലേ നെഞ്ചെരിച്ചില്‍, ക്യാന്‍സറാകാം

ധാതുക്കള്‍ അടങ്ങിയത്

ധാതുക്കള്‍ അടങ്ങിയത്

ഇരുമ്പിന്റെയും മഗ്‌നീഷിയത്തിന്റെയും നല്ല ഉറവിടമാണ് ചുവന്ന പരിപ്പ്. കലോറി കുറവ് കഴിക്കുന്നവര്‍ക്ക് ചുവന്ന പരിപ്പ് അനുയോജ്യമാണ്. വേവിച്ച ഒരു പാത്രം ചുവന്ന പരിപ്പില്‍ 168 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ചുവന്ന പരിപ്പ് വിറ്റാമിനുകളുടെയും നല്ല ഉറവിടമാണ്. പ്രത്യേകിച്ച്, ഇവയില്‍ ഫോളേറ്റ് അടങ്ങിയിരിക്കുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഫൈബര്‍, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ചുവന്ന പരിപ്പ്. നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ചുവന്ന പരിപ്പ് സഹായിക്കുന്നു. ഇവയിലെ മഗ്‌നീഷ്യം നിങ്ങളുടെ ശരീരത്തിലുടനീളം രക്തം, ഓക്‌സിജന്‍, പോഷകങ്ങള്‍ എന്നിവയുടെ ഒഴുക്ക് മെച്ചപ്പെടുത്തുന്നു. ധമനികളുടെ കേടുപാടുകള്‍ തടയാന്‍ ഫോളേറ്റ് സഹായിക്കുകയും അതുവഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇവയിലെ നാരുകള്‍ ശരീരത്തിലെ ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Most read:ശരീരം പ്രതികരിക്കും ഈ പോഷകങ്ങള്‍ ഇല്ലെങ്കില്‍Most read:ശരീരം പ്രതികരിക്കും ഈ പോഷകങ്ങള്‍ ഇല്ലെങ്കില്‍

ശരീരഭാരം നിയന്ത്രിക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ചുവന്ന പരിപ്പ് കലോറിയുടെ കാര്യത്തില്‍ കുറഞ്ഞതാണ്. കുറഞ്ഞ കലോറി ഭക്ഷണം നിങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയതിനാല്‍ പരിപ്പ് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. അതുവഴി അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രവണത തടയുന്നു.

ഗര്‍ഭിണികള്‍ക്ക് നല്ലത്

ഗര്‍ഭിണികള്‍ക്ക് നല്ലത്

ചുവന്ന പരിപ്പ് ഗര്‍ഭിണികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമാണ്. കാരണം, ചുവന്ന പരിപ്പ് ഫോളേറ്റിന്റെ നല്ല ഉറവിടമാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക വികാസത്തിനും അപായ വൈകല്യങ്ങള്‍ തടയുന്നതിനും വളരെയേറെ ഗുണം ചെയ്യുന്നു.

Most read:തടി കുറയ്ക്കും ലിക്വിഡ് ഡയറ്റ്; ശ്രദ്ധിക്കണംMost read:തടി കുറയ്ക്കും ലിക്വിഡ് ഡയറ്റ്; ശ്രദ്ധിക്കണം

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ചുവന്ന പരിപ്പില്‍ അവശ്യ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാനും കോശങ്ങള്‍ക്കും ടിഷ്യൂകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന ആന്റിഏജിംഗ് ഗുണങ്ങളും ചുവന്ന പരിപ്പില്‍ അടങ്ങിയിരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു

ചുവന്ന പരിപ്പ് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമാണ്. നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഈ രണ്ട് ഘടകങ്ങളും പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ക്രമപ്പെടുത്താന്‍ ചുവന്ന പരിപ്പ് കഴിക്കുന്നതിലൂടെ ഗുണം ചെയ്യും.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ചുവന്ന പരിപ്പ് ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ നല്‍കുന്നു. ഇതിലൂടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. കൂടാതെ, ചുവന്ന പരിപ്പ് ഇരുമ്പിന്റെ നല്ല ഉറവിടം കൂടിയാണ്. ഇത് രക്തത്തിലെ ഓക്‌സിജന്റെ പ്രവാഹത്തിനും ഊര്‍ജ്ജ ഉല്‍പാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ചുവന്ന പരിപ്പ് ഈ കുറവ് പരിഹരിക്കും. പ്രത്യേകിച്ച് ആര്‍ത്തവ സമയത്തും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മികച്ച ഭക്ഷണമാണിത്.

English summary

Health Benefits Of Eating Red Lentils

Masoor dal, also known as red lentil is a popular dal widely used in Indian cuisine. Lets see the health benefits of eating red lentils.
X
Desktop Bottom Promotion