For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതം

|

നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രകൃതിയുടെ പവിത്രമായ നിധിയാണ് ഈന്തപ്പഴം. പ്രധാനമായും ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇത് വളരുന്നു. വൈവിധ്യത്തെ ആശ്രയിച്ച്, ഈന്തപ്പഴങ്ങള്‍ വലുപ്പത്തില്‍ വളരെ ചെറുതും തിളക്കമുള്ള ചുവപ്പ് മുതല്‍ തിളങ്ങുന്ന മഞ്ഞ വരെ നിറത്തിലുള്ളതുമാണ്. എന്നാല്‍ ഈ രുചികരമായ ഡ്രൈ ഫ്രൂട്ട് നിങ്ങള്‍ക്ക് നല്‍കുന്ന അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിവുള്ളൂ.

Most read: കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍Most read: കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍

ആരോഗ്യകരമായ ജീവിതശൈലി, നല്ല ഭക്ഷണക്രമം, കൃത്യമായ വ്യായാമം എന്നിവയുടെ ഭാഗമായി കഴിക്കുമ്പോള്‍, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈന്തപ്പഴത്തിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

പോഷകമൂല്യം

പോഷകമൂല്യം

നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകഗുണമുള്ളതാണ് ഈന്തപ്പഴം. മറ്റേതൊരു ഡ്രൈ ഫ്രൂട്ടിനേക്കാളും മികച്ചതാണിത്. ഡ്രൈ ഫ്രൂട്‌സ് ആയ ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയ്ക്ക് സമാനമാണ് ഈന്തപ്പഴത്തിലെ കലോറി ഉള്ളടക്കം. 100 ഗ്രാം ഈന്തപ്പഴം ഇനിപ്പറയുന്ന പോഷകങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു:

* കലോറി: 277

* കാര്‍ബോഹൈഡ്രേറ്റ്: 75 ഗ്രാം

* ഫൈബര്‍: 7 ഗ്രാം

* പ്രോട്ടീന്‍: 2 ഗ്രാം

* പൊട്ടാസ്യം: ആര്‍.ഡി.ഐയുടെ 20%

* മഗ്‌നീഷ്യം: ആര്‍ഡിഐയുടെ 14%

* കോപ്പര്‍: ആര്‍ഡിഐയുടെ 18%

* മാംഗനീസ്: ആര്‍ഡിഐയുടെ 15%

* ഇരുമ്പ്: ആര്‍ഡിഐയുടെ 5%

* വിറ്റാമിന്‍ ബി 6: ആര്‍ഡിഐയുടെ 12%

വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നു

ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. വിളര്‍ച്ച തടയുന്നതിനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നതിനും ഇരുമ്പ് കഴിക്കുന്നത് പ്രധാനമാണ്. ശരീരത്തിലുടനീളം രക്തത്തിന്റെയും ഓക്‌സിജന്റെയും നല്ല പ്രവാഹം നിങ്ങളെ കൂടുതല്‍ സജീവവും ഊര്‍ജ്ജസ്വലവുമാക്കുന്നു. രാവിലെ ഈന്തപ്പഴം കഴിച്ച് ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നേടാവുന്നതാണ്.

Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്

രക്തസമ്മര്‍ദ്ദം ചെറുക്കുന്നു

രക്തസമ്മര്‍ദ്ദം ചെറുക്കുന്നു

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഈന്തപ്പഴം. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഇത് ഗുണം ചെയ്യും. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കാന്‍ ഈന്തപ്പഴങ്ങള്‍ക്ക് കഴിവുണ്ട്. ഇത് ധമനികളിലും ഹൃദയത്തിലും ഉണ്ടാകുന്ന തടസ്സങ്ങള്‍ കുറയ്ക്കുന്നു.

Most read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണംMost read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണം

എല്ലുകള്‍ ബലപ്പെടുത്തുന്നു

എല്ലുകള്‍ ബലപ്പെടുത്തുന്നു

ഈന്തപ്പഴം പതിവായി കഴിക്കുന്നത് എല്ലുകള്‍ക്ക് ഗുണം ചെയ്യും. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ യും ഈന്തപ്പഴത്തിലുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്താം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് അവരുടെ വ്യായാമത്തിന് മുമ്പ് ഈന്തപ്പഴം കഴിക്കുന്നതിലൂടെ എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ സാധിക്കുന്നു. രാവിലെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ കൂടുതല്‍ നേരം വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കുന്നു.

Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

ഹോര്‍മോണ്‍ ബാലന്‍സ്

ഹോര്‍മോണ്‍ ബാലന്‍സ്

ക്രമരഹിതമായ ആര്‍ത്തവ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഈന്തപ്പഴത്തിലെ ഇരുമ്പിന്റെ അളവ് ഗുണംചെയ്യും. ആര്‍ത്തവം ക്രമമാക്കാന്‍ അത്യാവശ്യമാണ് ഹോര്‍മോണ്‍ ബാലന്‍സ്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഈന്തപ്പഴം കഴിക്കാവുന്നതാണ്. പതിവായി രാവിലെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ പ്രായവുമായി ബന്ധപ്പെട്ട ഓര്‍മ്മതകരാറും പാര്‍ക്കിസണ്‍സ്, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയവയുടെ വികാസവും തടയാന്‍ കഴിയും.

Most read:മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌Most read:മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌

മെച്ചപ്പെട്ട ചര്‍മ്മം

മെച്ചപ്പെട്ട ചര്‍മ്മം

രാവിലെ ഈന്തപ്പഴം കഴിക്കുന്നത് പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കും, കാരണം ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും ചെയ്യും.

English summary

Health Benefits of Eating Dates in Every Morning in Malayalam

Dates are one of the healthiest, most nutritious fruits on this planet. Read on the health benefits of eating dates in every morning.
Story first published: Friday, May 14, 2021, 13:04 [IST]
X
Desktop Bottom Promotion