For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

|

ദുരിയാന്‍ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? തെക്കുകിഴക്കന്‍ ഏഷ്യയില്‍ 'പഴങ്ങളുടെ രാജാവ്' എന്ന നിലയില്‍ വളരെ പ്രചാരമുള്ള ഒരു പഴമാണ് ഇത്. മലേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇത് സമൃദ്ധമായി വളരുന്നു. ലോകത്ത് 9 തരം മാത്രമേ ഭക്ഷ്യയോഗ്യമായ ദുരിയാന്‍ പഴമുള്ളൂ. ഇവയില്‍, ഒരു ദുരിയാന്‍ പഴത്തിന്റെ തരം മാത്രമേ വാണിജ്യപരമായി ലോകമെമ്പാടും വിപണിയിലെത്തുന്നുള്ളൂ. 'ഡ്യൂറിയോ സിബെതിനസ്' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

Most read: നേരായ രീതിയില്‍ തടി കൂട്ടണമെങ്കില്‍ ദിവസവും കഴിക്കണം ഈ പഴങ്ങള്‍Most read: നേരായ രീതിയില്‍ തടി കൂട്ടണമെങ്കില്‍ ദിവസവും കഴിക്കണം ഈ പഴങ്ങള്‍

ഈ വലിയ പഴത്തിന് കട്ടിയുള്ള പുറംപാളി ഉണ്ട്. പുറം ഭാഗങ്ങള്‍ ഇളം പച്ച അല്ലെങ്കില്‍ തവിട്ട് നിറമായിരിക്കും. പഴത്തിന് സാധാരണയായി 1-3 കിലോഗ്രാം ഭാരം വരും. ഇതിന്റെ ഉള്ളിലെ പള്‍പ്പ് ആണ് ഭക്ഷ്യയോഗ്യം. നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ് ഈ പഴം. മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ലൈംഗികാരോഗ്യം, മെച്ചപ്പെട്ട ചര്‍മ്മം, മുടിയുടെ ഘടന എന്നിവ പോലുള്ള അനേകം ആരോഗ്യ ഗുണങ്ങള്‍ ഇത് നല്‍കുന്നു. ദുരിയാന്‍ പഴം മനുഷ്യ ശരീരത്തിന് ഏങ്ങനെ ഗുണം ചെയ്യുന്നു എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ദുരിയാന്‍ പഴത്തിന്റെ പോഷകമൂല്യം

ദുരിയാന്‍ പഴത്തിന്റെ പോഷകമൂല്യം

പ്രധാനപ്പെട്ട പല പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ദുരിയാന്‍ പഴം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രകൃതിദത്ത ആന്റിഓക്സിഡന്റ്, ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളായ ഫോളിക് ആസിഡ്, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി 6 എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. പ്രകൃതിദത്തമായ മള്‍ട്ടിവിറ്റാമിനും മള്‍ട്ടി-മിനറല്‍ സപ്ലിമെന്റുമാണ് ദുരിയാന്‍ പഴം. കൊഴുപ്പിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണിവ. ദുര്യന്‍ പഴം രുചിയില്‍ കേമനാണെങ്കിലും മണത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നക്കാരനാണ്. ചീഞ്ഞ മുട്ടകളോട് സാമ്യമുള്ളതാണ് ഇതിന്റെ വാസന. ഈ ദുര്‍ഗന്ധം കാരണം പല വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ദുരിയാന്‍ പഴം നിരോധിച്ചിരിട്ടുണ്ട്.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദുരിയാന്‍ പഴത്തിലെ ഡയറ്ററി ഫൈബര്‍ വയറിനെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത് മലബന്ധം തടയാനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു. ഈ പഴത്തിലെ തയാമിന്‍ പ്രായമായവരുടെ വിശപ്പില്ലായ്മയും പൊതുവായ ആരോഗ്യവും വര്‍ദ്ധിപ്പിക്കും. ഇതിലെ ഫൈബര്‍ കുടലിലെ ദഹന പ്രക്രിയയെ ലഘൂകരിക്കുന്ന പെരിസ്റ്റാല്‍റ്റിക് ചലനത്തെ ഉത്തേജിപ്പിക്കുന്നു. ഗ്യാസ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനും ഇത് സഹായിക്കുന്നു.

Most read:മഴക്കാലം പ്രമേഹ രോഗികള്‍ക്ക് കഷ്ടകാലം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലMost read:മഴക്കാലം പ്രമേഹ രോഗികള്‍ക്ക് കഷ്ടകാലം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

ഹൃദ്രോഗങ്ങള്‍ തടയുന്നു

ഹൃദ്രോഗങ്ങള്‍ തടയുന്നു

ദുരിയാന്‍ പഴത്തിലെ ഓര്‍ഗാനോസള്‍ഫര്‍ കോശജ്വലന എന്‍സൈമുകളെ നിയന്ത്രിക്കുകയും ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ കഴിക്കുന്നത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഹൃദയ സൗഹൃദ ഭക്ഷണമാണ് ദുരിയാന്‍ പഴം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ ദുരിയാന്‍ പഴത്തിലെ മാംഗനീസ് സഹായിക്കും. ഇത് കഴിക്കുന്നത് പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ പ്രതികരണത്തെ മെച്ചപ്പെടുത്തുന്നു. ദുരിയാനിലെ ആന്റിഓക്സിഡന്റുകള്‍, പ്രമേഹ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഒരു അത്ഭുതകരമായ പഴമാണ് ഇത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയും വര്‍ദ്ധിക്കില്ല.

Most read:രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്Most read:രാവിലെ രണ്ട് പുതിന ഇല കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് ദുരിയാന്‍ പഴം. പൊട്ടാസ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഈ പഴത്തിലെ പൊട്ടാസ്യം വാസോഡിലേറ്ററായി പ്രവര്‍ത്തിക്കുകയും ശരീര കോശങ്ങളിലെ ദ്രാവകവും ഉപ്പും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഈ ധാതു സഹായിക്കും.

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു

തെറ്റായ കലോറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെ തടി കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി മിതമായ തോതില്‍ ദുരിയാന്‍ പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഈ പഴത്തിന്റെ ഗുണം പ്രധാനമായും അവയിലെ ഉയര്‍ന്ന കലോറിയാണ്. 100 ഗ്രാം ദുറിയന്‍ കഴിക്കുന്നത് ഏകദേശം 147 കലോറി ഊര്‍ജ്ജം നല്‍കുന്നു. കാര്‍ബോഹൈഡ്രേറ്റുകളുടെ ഒരു നല്ല ഉറവിടം കൂടിയാണ് ഇത്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമായ ദുരിയാന്‍ പഴം ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:ശ്വസനം സുഗമമാക്കും, ആരോഗ്യം മെച്ചപ്പെടും; ആന്റിഓക്സിഡന്റ് ഭക്ഷണം നല്‍കും ഗുണംMost read:ശ്വസനം സുഗമമാക്കും, ആരോഗ്യം മെച്ചപ്പെടും; ആന്റിഓക്സിഡന്റ് ഭക്ഷണം നല്‍കും ഗുണം

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് നമ്മുടെ രോഗപ്രതിരോധ ശേഷി. രോഗമുണ്ടാക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുകയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ്. നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ദുരിയാന്‍ പഴം സ്ഥിരവും മിതമായ അളവിലും കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിലെ വിറ്റാമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ദുരിയാന്‍ പഴത്തിലുണ്ട്. കാന്‍സര്‍ വളര്‍ച്ചയെ തടയുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോളുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സര്‍ പടരാന്‍ കാരണമാവുകയും ചെയ്യും. ദുരിയാന്‍ പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുത്ത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Most read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരുംMost read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നു

എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നു

ദുരിയാന്‍ പഴത്തില്‍ കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും എല്ലുകളുടെ വഴക്കം മെച്ചപ്പെടുത്തുന്നതിലൂടെയും ഈ ധാതുക്കള്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മിതമായ അളവില്‍ അളവില്‍ ദുരിയാന്‍ പഴം പതിവായി കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും അസ്ഥി ധാതുക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നു.

വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നു

ഇരുമ്പിന്റെയും ഫോളേറ്റിന്റെയും കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ശരീരത്തില്‍ ഫോളേറ്റ് വേണ്ടത്ര അളവില്‍ ഇല്ലെങ്കില്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയും. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെയും ഫോളേറ്റിന്റെയും സമ്പന്നമായ ഉറവിടമാണ് ദുരിയാന്‍ പഴം. ദുരിയാന്‍ പഴത്തിലെ മറ്റ് ധാതുക്കളും ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അങ്ങനെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും പോഷകങ്ങളും ദ്രാവകങ്ങളും എത്തിക്കാനാവുന്നു.

Most read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധിMost read:ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ദുരിയാന്‍ പഴം കഴിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കുന്നു. ട്രിപ്‌റ്റോഫാന്‍ അടങ്ങിയിരിക്കുന്നതിനാലാണ് ഈ ഗുണം ലഭിക്കുന്നത്. നമ്മുടെ തലച്ചോറിലെ സെറോട്ടോണിനിലേക്ക് പരിവര്‍ത്തനം ചെയ്യുകയും വിശ്രമവും സന്തോഷവും നല്‍കുകയും ചെയ്യുന്ന ഒരു അവശ്യ അമിനോ ആസിഡാണ് ട്രിപ്‌റ്റോഫാന്‍. രക്തപ്രവാഹത്തില്‍ നിന്ന് മെലാറ്റോണിന്‍ പുറന്തള്ളാനും ഇത് സഹായിക്കുന്നു. മെലറ്റോണിന്‍ ഒരു ഹോര്‍മോണാണ്, അത് നമ്മെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ദുരിയാന്‍ പഴത്തിലെ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ സംയുക്തങ്ങളും നല്ല ഉറക്കത്തിന് പ്രധാന പങ്ക് വഹിക്കുന്നു.

ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു

ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നു

ദുരിയാന്‍ പഴം ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ലൈംഗിക ജീവിതത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയ പോഷക സംയുക്തങ്ങളാണ് ഇതിന് കാരണം. ഇവ രക്തക്കുഴലുകളെ ശാന്തമാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതിദത്ത വാസോഡിലേറ്ററാണ്. ഉദ്ധാരണക്കുറവ് പരിഹരിക്കാനും ഈ പഴം സഹായിക്കുന്നു.

Most read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാംMost read:മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

വിഷാദം അകറ്റുന്നു

വിഷാദം അകറ്റുന്നു

പതിവായി ദുരിയാന്‍ പഴം മിതമായ അളവില്‍ കഴിക്കുന്നത് വിഷാദം നീക്കുന്നതിന് സഹായിക്കും. ഇതിലെ വിറ്റാമിന്‍ ബി 6 നമ്മുടെ സിസ്റ്റത്തിലെ സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഒരു അവശ്യ പോഷകമാണ്. നാഡീകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍, ഇത് ദഹനവ്യവസ്ഥയിലും പ്ലേറ്റ്ലെറ്റുകളിലും കേന്ദ്ര നാഡീവ്യവസ്ഥയിലുടനീളവും കാണപ്പെടുന്നു. സെറാടോണിനാണ് വിഷാദം, ഉത്കണ്ഠ, മാനസികാവസ്ഥ, മെമ്മറി, ഏകാഗ്രത തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നത്.

English summary

Health Benefits of Durian Fruit in Malayalam

Here we are discussing the health benefits of durian fruit. Take a look.
X
Desktop Bottom Promotion