For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിമണ്‍ പാത്രത്തിലെ ഒരു തുള്ളി വെള്ളം മതി ആയുസ്സിന്

|

പണ്ടുള്ളവര്‍ കളിമണ്‍ പാത്രത്തില്‍ വെള്ളം കുടിച്ചിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ സമയമില്ല എന്നതാണ് സത്യം. പക്ഷേ പലപ്പോഴും എന്തൊക്കെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പലര്‍ക്കും അറിയില്ല. പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലം തന്നെയാണ്. ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുമ്പോള്‍ പ്രത്യേകിച്ച് അത് മോശം മാറ്റമാണെങ്കില്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

Health Benefits Of Drinking Water From Clay

ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക് കുപ്പികളാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കുപ്പികള്‍ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല, മണ്‍പാത്രങ്ങളില്‍ വെള്ളം കുടിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണത്തിന്റെ നൂറില്‍ ഒരു അംശം പോലും പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുമ്പോള്‍ ലഭിക്കുന്നില്ല. എന്തൊക്കെ ഗുണങ്ങളാണ് മണ്‍പാത്രങ്ങള്‍ നമുക്ക് നല്‍കുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ആയുസ്സിനും മികച്ചത് തന്നെയാണ്.

കളിമണ്‍ പാത്രത്തിലെ വെള്ളം

കളിമണ്‍ പാത്രത്തിലെ വെള്ളം

കളിമണ്‍പാത്രത്തില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ സ്വാഭാവികമായ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട് എന്നതാണ് സത്യം. അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് വരെ കളിമണ്‍ പാത്രത്തിലെ വെള്ളം ഗുണം നല്‍കുന്നുണ്ട്.

തൊണ്ടക്കും നല്ലത്

തൊണ്ടക്കും നല്ലത്

പലരും തണുത്ത വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം പല വിധത്തിലുള്ള പ്രത്യാഘാതങ്ങളും ജലദോഷവും തൊണ്ട വേദനയും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ എല്ലാം നമുക്ക് പ്രതിരോധിക്കാന്‍ ദിനവും മണ്‍പാത്രത്തില്‍ വെച്ച് തണുപ്പിച്ച വെള്ളത്തിന് കഴിയുന്നു. ഇത് ജലത്തിന്റ സ്വാഭാവികത നിലനിര്‍ത്തുകയും ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തണുത്ത വെള്ളം ആവശ്യമുള്ളവര്‍ക്ക് ഇനി മണ്‍പാത്രത്തിലെ വെള്ളം ഉപയോഗിക്കാം.

സൂര്യാഘാതം തടയുന്നു

സൂര്യാഘാതം തടയുന്നു

മണ്‍പാത്രങ്ങളിലെ വെള്ളം കുടിക്കുന്നത് സൂര്യാഘാതം തടയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് സൂര്യാഘാതം പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മണ്‍പാത്രത്തിലെ വെള്ളം ഇനി ശീലമാക്കൂ. അതൊടൊപ്പം മണ്‍പാത്രത്തില്‍ വിഷ രാസവസ്തുക്കള്‍ ഒരു തരത്തിലും ചേര്‍ക്കുന്നില്ല. കളിമണ്‍ പാത്രത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം, അതില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ഇല്ല എന്നുള്ളത് തന്നെയാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ പലപ്പോഴും ഇത് വലിയ തോതില്‍ തന്നെ അടങ്ങിയിട്ടുണ്ട്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഇന്നത്തെ കാലത്ത് ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ പല വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കാനും ആരോഗ്യത്തിനും എല്ലാം മണ്‍പാത്രത്തിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ അസിഡിറ്റി അത് മൂലം ഉണ്ടാവുന്ന വയറു വേദന എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു. മുതിര്‍ന്നവര്‍ നിര്‍ബന്ധമായും ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ആരോഗ്യത്തിനും ആയുസ്സിനും യാതൊരു വിധത്തിലുള്ള കോട്ടവും തട്ടില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം.

വിഷാംശം മായ്ക്കുന്നു

വിഷാംശം മായ്ക്കുന്നു

പലപ്പോഴും വെള്ളത്തില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ പിന്നീട് വിഷാംശമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കളിമണ്‍ പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം ഒരു കാരണവശാലും വിഷാംശമുള്ളതായി മാറുന്നില്ല. വെള്ളത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള വിഷ രാസവസ്തുക്കള്‍ ഒരു മണ്‍പാത്രത്തില്‍ വെള്ളം സംഭരിക്കുമ്പോള്‍ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>മണ്‍ചട്ടിയിലുണ്ട് ആരോഗ്യം, പക്ഷേ സൂക്ഷിക്കണം</strong>മണ്‍ചട്ടിയിലുണ്ട് ആരോഗ്യം, പക്ഷേ സൂക്ഷിക്കണം

വാസ്തുപറയുന്നു സ്‌നേക്ക് പ്ലാന്റിന്റെ സ്ഥാനം: പടികയറും നേട്ടങ്ങള്‍വാസ്തുപറയുന്നു സ്‌നേക്ക് പ്ലാന്റിന്റെ സ്ഥാനം: പടികയറും നേട്ടങ്ങള്‍

English summary

Health Benefits Of Drinking Water From Clay Pot In Malayalam

Here in this article we are sharing some health benefits of drinking water from clay pot in malayalam. Take a look.
Story first published: Wednesday, May 25, 2022, 15:10 [IST]
X
Desktop Bottom Promotion