For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പ് പാത്രത്തില്‍ ഒരല്‍പ്പം വെള്ളം വെറും വയറ്റില്‍ ശീലിക്കണം

|

ആരോഗ്യ സംരക്ഷണം എപ്പോഴും മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നമ്മള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഇത്തരം ശീലങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സസഹായിക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം. നാം, കുടിക്കുന്ന വെള്ളത്തില്‍ വരെ ഇതിന് സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ട്. കുടിക്കുന്ന വെള്ളം ഉള്‍പ്പടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം വെള്ളം കുടിക്കുന്ന പാത്രം പോലും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നത് ശ്രദ്ധിക്കണം. വെറുതെ വെള്ളം കുടിക്കുന്നത് പോലും ആരോഗ്യം സംരക്ഷിക്കുന്നതാണ്. എന്നാല്‍ ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്.

വെറും വയറ്റില്‍ രാവിലെ തന്നെ ചെമ്പ് പാത്രത്തില്‍ അല്‍പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ടുള്ള ഗുണങ്ങള്‍ നമുക്ക് നോക്കാം. ആയുര്‍വ്വേദ പ്രകാരം ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് മാത്രമല്ല ഇതിന് വേണ്ടി തലേദിവസം രാത്രി മുതല്‍ വെള്ളം ചെമ്പ് പാത്രത്തില്‍ വെക്കണം. ഇത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കുംഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കും

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിന് ചെമ്പ് പാത്രത്തിലെ വെള്ളം സഹായിക്കുന്നു. ഇത് അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിന്റെ ഒലിഗോഡൈനാമിക് സ്വഭാവം വെള്ളത്തില്‍ അണുക്കളെ നശിപ്പിക്കുകയുംവെള്ളത്തില്‍ നിന്നുള്ള അണുബാധകള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക്

തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഈ വെള്ളം സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങള്‍. സ്വാഭാവികമായും ഇതിന് പരിഹാരം കാണാവുന്നതാണ്. ചെമ്പ് തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മികച്ചതാണ്. ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൊളസ്ട്രോള്‍ പരിഹാരം

കൊളസ്ട്രോള്‍ പരിഹാരം

ഇന്നത്തെ കാലത്ത് പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതില്‍ ജീവിത ശൈലിയില്‍ മാറാതെ നില്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. ഹൃദയാരോഗ്യത്തിനും ചെമ്പു പാത്രത്തില്‍ സൂക്ഷിച്ച വെള്ളം നല്ലതാണ്. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കുന്നതിനും രക്തക്കുഴലുകളിലെ തടസങ്ങള്‍ നീക്കാനും ഈ വെള്ളം സഹായിക്കുന്നു.

വേദന കുറക്കുന്നു

വേദന കുറക്കുന്നു

വേദന പല വിധത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. വാത രോഗം പലരിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ വളരെയധികം ഗുണങ്ങളും വാതരോഗം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ടോക്സിനുകള്‍ക്ക് പരിഹാരം

ടോക്സിനുകള്‍ക്ക് പരിഹാരം

ടോക്‌സിന്‍ ശരീരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചെമ്പ് പാത്രത്തിലെ വെള്ളം. ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സാധിക്കുന്നു. ഇത് വഴി ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും അകറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുക മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പരിഹരിക്കുകയും ചെയ്യുന്നു.

ബിപി പ്രശ്നങ്ങള്‍ക്ക് പരിഹാരം

ബിപി പ്രശ്നങ്ങള്‍ക്ക് പരിഹാരം

ബിപി സംബന്ധമായ പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട് എന്നതിനാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെമ്പ് പാത്രത്തിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ഉയര്‍ന്ന ബിപിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ബിപിയില്‍ വ്യതിയാനങ്ങളുള്ളവര്‍ക്കു ദിവസവും ഈ വഴി പരീക്ഷിയ്ക്കാവുന്നതതാണ്.

ലിവര്‍, കിഡ്നി ആരോഗ്യത്തിന്

ലിവര്‍, കിഡ്നി ആരോഗ്യത്തിന്

കിഡ്‌നിയുടെയും കരളിന്റേയും ആരോഗ്യത്തിന് വളരെ മികച്ചതാണ് ചെമ്പ് പാത്രത്തിലെ വെള്ളം. ആന്തരാവയവങ്ങളിലെ ടോക്‌സിനെ പുറന്തള്ളിയാണ് ഈ ഗുണം നല്‍കുന്നത്. ഇതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് നമുക്ക് ദിവസവും ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ച ശരീരത്തില്‍ വളരെ വലിയ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കാവുന്നതാണ്. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്റെ ആഗിരണത്തിനും ശരീരത്തില്‍ ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാവുന്നതാണ്.

English summary

Health Benefits of Drinking Water from a Copper Vessel Daily In Malayalam

Here in this article we are discussing about the health benefits of drinking water from a copper vessel daily. Take a look.
Story first published: Friday, July 30, 2021, 17:02 [IST]
X
Desktop Bottom Promotion