For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

|

കൊറോണ വൈറസ് ലോകത്തെ പിടികൂടിയപ്പോള്‍ ശക്തമായ രോഗപ്രതിരോധ ശേഷിയുടെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കി. ശക്തമായ രോഗപ്രതിരോധ സംവിധാനം നിങ്ങളെ രോഗകാരികളായ ബാക്ടീരിയകളില്‍ നിന്നും വൈറസില്‍ നിന്നും സംരക്ഷിക്കുകയും ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. ശരീരത്തിന്റെ ആരോഗ്യം സൂക്ഷിക്കാനുള്ള ഒരു വഴിയാണ് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ ചില ഔഷധ ചായകള്‍ നിങ്ങളെ സഹായിക്കും. അതിലൊന്നാണ് ത്രഫല ചായ.

Most read: കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

പരമ്പരാഗത ഇന്ത്യന്‍ ആയുര്‍വേദ സമ്പദായത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ത്രിഫല. ആയിരം വര്‍ഷത്തിലേറെയായി വിവിധ ചികിത്സയ്ക്കായി ആയുര്‍വേദത്തില്‍ ഈ ഔഷധക്കൂട്ട് ഉപയോഗിക്കുന്നു. ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. ആമാശയ പ്രശ്‌നങ്ങള്‍ മുതല്‍ ദന്തപ്രശ്‌നങ്ങള്‍ വരെ പല രോഗങ്ങള്‍ക്കും ചികിത്സയായി ഇത് പൊടിച്ചോ അനുബന്ധമായോ കഴിക്കാം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്യും. ത്രിഫല ചായ തയാറാക്കേണ്ടത് എങ്ങനെയെന്നും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ത്രിഫല?

എന്താണ് ത്രിഫല?

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയാണ് ത്രിഫലങ്ങള്‍. ആയുര്‍വേദത്തിലെ മിക്ക മരുന്നുകളിലെയും പ്രധാന ചേരുവകളാണിത്. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ത്രിഫലയെ ഒരു പോളിഹെര്‍ബല്‍ മരുന്നായി കണക്കാക്കുന്നു. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍, ഫിനോള്‍സ്, ടാന്നിന്‍സ്, ഫൈലെംബെലിക് ആസിഡ്, റൂട്ടിന്‍, കുര്‍ക്കുമിനോയിഡുകള്‍, എംബികോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് നെല്ലിക്ക. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പാന്‍ക്രിയാസിന്റെ ആരോഗ്യം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും എല്ലുകളെ ശക്തമായി നിലനിര്‍ത്താനും ഇത് സഹായിക്കും. താന്നിക്ക കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും പേശികളെയും എല്ലുകളെയും ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു. ടാന്നിന്‍, എല്ലാജിക് ആസിഡ്, ഗാലിക് ആസിഡ്, ലിഗ്‌നന്‍, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും അടങ്ങിയതാണ് കടുക്ക.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ത്രിഫല ഒരു ശക്തമായ ഡിടോക്‌സിഫയറാണ്. ആമാശയം, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. ഈ മിശ്രിതം ഒരു കോളന്‍ ടോണറായി പ്രവര്‍ത്തിക്കുകയും വന്‍കുടലിലെ ടിഷ്യുകളെ ശക്തിപ്പെടുത്താനും ടോണിംഗ് ചെയ്യാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ ദഹന പ്രക്രിയയെ വേഗത്തിലാക്കുകയും മലബന്ധത്തിനെതിരെ പോരാടാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Most read:കോവിഡും ഡെങ്കിപ്പനിയും ഒന്നിച്ച് ബാധിക്കുമോ? മഴക്കാലത്തെ അപകടം

കാന്‍സര്‍ ചെറുക്കുന്നു

കാന്‍സര്‍ ചെറുക്കുന്നു

ഒരു ലാബ് പഠനത്തില്‍, ഈ ആയുര്‍വേദ മിശ്രിതം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എലികളില്‍ നടത്തിയ പഠനത്തില്‍ ലിംഫോമയുടെ വളര്‍ച്ചയെയും പാന്‍ക്രിയാറ്റിക് കാന്‍സറിനെയും തടയുന്നുവെന്ന് നിരീക്ഷിച്ചിട്ടുണ്ട്. കാന്‍സറിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് കരുതുന്ന ഗാലിക് ആസിഡ്, പോളിഫെനോള്‍സ് തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ത്രിഫലയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ വിഷാംശം നീക്കുന്നു

ശരീരത്തിലെ വിഷാംശം നീക്കുന്നു

ത്രിഫലയില്‍ നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിനെതിരെ പോരാടാനും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനും സഹായിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍, പോളിഫെനോള്‍സ്, ടാന്നിന്‍, സാപ്പോണിന്‍സ് തുടങ്ങിയ സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ത്രിഫലയുടെ പതിവ് ഉപഭോഗം ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍, പ്രമേഹം, സന്ധിവാതം, അകാല വാര്‍ദ്ധക്യം എന്നിവ കുറയ്ക്കും. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു.

Most read:ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂ

ദന്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം

ദന്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം

ത്രിഫലയില്‍ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. നിരവധി ദന്ത പ്രശ്നങ്ങളില്‍ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കും. പ്ലേക്ക് രൂപീകരണം, കാവിറ്റി, മോണരോഗം എന്നിവ തടയാനും ഇത് സഹായിക്കുന്നു. ത്രിഫല മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് പ്ലേക്കും ഫംഗസ് അണുബാധയും തടയും. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വായയിലെ വ്രണങ്ങളെ സുഖപ്പെടുത്തും.

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

ത്രിഫല കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ഫലപ്രദമാണ്. ഇത് നിങ്ങളെ സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും അതിനെ നേരിടാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുമെന്നും നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ചില പെരുമാറ്റ പ്രശ്‌നങ്ങള്‍ മാറ്റാനും ത്രിഫല സഹായിക്കും.

Most read:കോവിഡിന് സമാനമായ ലക്ഷണങ്ങള്‍; ഈ രോഗങ്ങള്‍ വന്നാല്‍ തെറ്റിദ്ധരിക്കേണ്ട

ഉദരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഉദരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പണ്ടുകാലം മുതല്‍ ത്രിഫല ഉപയോഗിക്കുന്നു. ഇത് മലബന്ധം, വയറുവേദന, ഗ്യാസ് ലക്ഷണങ്ങള്‍ എന്നിവ പരിഹരിക്കാനും സഹായിക്കും. ഇത് ശരീരത്തിലെ കോളിസിസ്റ്റോക്കിനിന്‍ സ്രവിക്കാന്‍ സഹായിക്കുകയും അമിത ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.

മെച്ചപ്പെട്ട ചര്‍മ്മം

മെച്ചപ്പെട്ട ചര്‍മ്മം

കഴിക്കുന്നതിനു പുറമേ, ചില ആളുകള്‍ ത്രിഫലയെ ചര്‍മ്മത്തിലും പ്രയോഗിക്കുന്നു. ചര്‍മ്മത്തിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍മ്മകോശങ്ങളെ സംരക്ഷിക്കാനും ഇതിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റിഓക്സിഡന്റ് ഗുണങ്ങളും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ത്രിഫല പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ പ്രോട്ടീന്‍ പുനര്‍നിര്‍മ്മിക്കാനും ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കൊളാജന്‍ രൂപീകരണം വര്‍ദ്ധിപ്പിക്കാനും വേഗത്തില്‍ മുറിവുണക്കാന്‍ സഹായിക്കുമെന്നും ഒരു പഠനം പറയുന്നു.

Most read:കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതം

ത്രിഫല ചായ തയാറാക്കുന്ന വിധം

ത്രിഫല ചായ തയാറാക്കുന്ന വിധം

ഒരു കപ്പ് ചൂടുവെള്ളം എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ത്രിഫല പൊടി കലര്‍ത്തുക. ഇത് രണ്ട് മിനിറ്റ് തിളയ്ക്കാന്‍ അനുവദിക്കുക. ശേഷം, ആവശ്യമായ ചൂടില്‍ കുടിക്കുക. വെറും വയറ്റില്‍ ത്രിഫല ചായ കഴിക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പും നിങ്ങള്‍ക്ക് ഇത് കഴിക്കാം.

English summary

Health Benefits of Drinking Triphala Tea Daily in Malayalam

Here we are discussing the health benefits of drinking triphala tea daily. Take a look.
Story first published: Tuesday, July 27, 2021, 9:30 [IST]
X
Desktop Bottom Promotion