For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്‍ക്കും കൊളസ്‌ട്രോളും കുറക്കാം

|

അമിതവണ്ണവും നമ്മോട് ചേരുന്ന രോഗങ്ങളും പലപ്പോഴും നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇത്തരം അവസ്ഥകളില്‍ ഭക്ഷണ ശീലത്തില്‍ മാറ്റം വരുത്തുകയും അമിതവണ്ണത്തേയും അതോടനുബന്ധമായി വരുന്ന രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതില്‍ ഇന്നും സംശയമുണ്ട്. പലരും ഭക്ഷണത്തില്‍ മോരും തൈരും എല്ലാം ധാരാളം ചേര്‍ക്കുന്നുണ്ട്. പക്ഷേ ഇത് എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങള്‍ അറിഞ്ഞോ അറിയാതേയോ കഴിക്കുന്ന മോരും തൈരും എല്ലാം പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങളാണ് നല്‍കുന്നത്.

Health Benefits Of Drinking Triphala Butter Milk

വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി മോര് സ്ഥിരമാക്കുന്നതിലും തെറ്റില്ല. വയറ്റില്‍ ഗ്യാസ്, ദഹനക്കേട്, മലബന്ധം എന്നിവയുണ്ടെങ്കില്‍ മോര് കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ മോര് വെറുതേ കുടിക്കുന്നതിനേക്കാള്‍ അതില്‍ ഒരു തുളസിയിലയോ അല്ലെങ്കില്‍ അല്‍പം ത്രിഫല പൊടിയോ ചേര്‍ത്താല്‍ അതിന്റെ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. രാത്രി മോര് കുടിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. എന്നാല്‍ രാത്രിയില്‍ വയറിന് അസ്വസ്ഥത ഉയര്‍ത്തുന്ന ആളുകള്‍ ഉണ്ടെങ്കില്‍ പാലിന് പകരം മോര് കുടിച്ചാല്‍ അത് നല്‍കുന്ന ആശ്വാസം നിസ്സാരമല്ല. ദിവസവും ഒരു ഗ്ലാസ്സ് മോര് ത്രിഫല ചേര്‍ത്ത് കുടിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. അവ എന്തൊക്കെയാണെന്നും എങ്ങനെ ഇത് തയ്യാറാക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

പൊതുവായ ഗുണങ്ങള്‍

പൊതുവായ ഗുണങ്ങള്‍

എപ്പോഴും ഗ്യാസും ദഹന പ്രശ്‌നങ്ങളും ഉള്ളവരെങ്കില്‍ അവര്‍ ഇനി രാത്രിയിലോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷമോ ഒരു ഗ്ലാസ്സ് ത്രിഫലയിട്ട മോര് കുടിച്ചാല്‍ ഇതിനെല്ലാം ഒരു പരിഹാരമാണ്. ത്രിഫല ചേര്‍ത്ത മോര് വെള്ളം കുടിച്ചാല്‍ ഗ്യാസും ദഹനക്കേടും മാറുന്നു. ഇത് കൂടാതെ അമിത ഭാരം എന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയും മോര് സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും ത്രിഫല ചേര്‍ത്ത മോര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രതിസന്ധി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്നു. എന്നാല്‍ ചിലരില്‍ ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നു. ദഹനക്കേടും മലബന്ധവും ഉള്ളവര്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് ത്രിഫല ചേര്‍ത്ത മോര് വെള്ളം കുടിക്കാവുന്നതാണ്. അല്‍പം കട്ടിയുള്ള മോര് കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് ദഹനത്തെ സഹായിക്കുകയും വയറിനെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതൊന്ന് സ്ഥിരമാക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

അമിതവണ്ണത്തെ കുറക്കുന്നു

അമിതവണ്ണത്തെ കുറക്കുന്നു

അമിതവണ്ണം പലര്‍ക്കും ആത്മവിശ്വാസം കുറക്കുന്നതാണ്. പലരും ഡയറ്റും യോഗയും വ്യായാമവും എല്ലാം ചെയ്യുന്നതിലൂടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് പെടാപാടു പെടുന്നു. എന്നാല്‍ ശരീരഭാരം കുറക്കുന്നതിന് തീരുമാനമെടുക്കുന്നവര്‍ക്ക് മികച്ച ഒരു പ്രതിവിധിയാണ് എപ്പോഴും ത്രിഫല. കാരണം ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ത്രിഫല ചേര്‍ത്ത ഒരു ഗ്ലാസ്സ് മോര് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം ചെറുകുടലിനെയും വന്‍കുടലിനെയും ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ദിനവും കുടിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ മോര് വെള്ളം ദിനവും കുടിക്കാവുന്നതാണ്.

വയറ്റിലെ തണുപ്പ്

വയറ്റിലെ തണുപ്പ്

വയറ്റിലെ തണുപ്പ് പലപ്പോഴും നിങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. പലപ്പോഴും വയറ്റിലെ എരിച്ചിലും മറ്റും നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ എപ്പോഴും നിലനിര്‍ത്തുന്നതിന് വേണ്ടി ത്രിഫല ചേര്‍ത്ത മോര് കുടിക്കുന്നത് വയറിനെ ശാന്തമാക്കുന്നുണ്ട്. ഇതുകൂടാതെ, വയറ്റില്‍ എരിവുള്ള ഭക്ഷണം മൂലമുണ്ടാകുന്ന എരിച്ചിലിനും ആശ്വാസം നല്‍കുന്നതാണ് എന്തുകൊണ്ടും മോര് വെള്ളം. മോരില്‍ ചേര്‍ക്കുന്ന ജീരകം, ഉപ്പ് എന്നിവയെല്ലാം നിങ്ങളുടെ ദഹനവ്യവസ്ഥയെ സുഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ അനാരോഗ്യകരമായ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് മോര് മതി.

കൊളസ്‌ട്രോള്‍ കുറവ്

കൊളസ്‌ട്രോള്‍ കുറവ്

കൊളസ്‌ട്രോള്‍ കുറക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലം നമ്മുടെ ആരോഗ്യത്തെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ജീവിത ശൈലി രോഗങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇത് ഹൃദയാഘാതത്തിലേക്കും അപകടകരമായ അവസ്ഥയിലേക്കും വരെ നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ത്രിഫല ചേര്‍ത്ത മോര് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുകയും ശരീരത്തിലെ വീക്കവും കുറക്കുന്നതിനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

എങ്ങനെയാണ് ത്രിഫല ചേര്‍ത്ത മോര് വെള്ളം തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അതിന് വേണ്ടി ത്രിഫല പൊടി ഒരു കപ്പ് വെള്ളത്തില്‍ ഒരു മണിക്കൂറോളം കുതിര്‍ത്ത് വെക്കുക. ഇതിന് ശേഷം ഇതിലേക്ക് മോരും അല്‍പം ഉപ്പും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. പിന്നീട് അല്‍പം തുളസിയില ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കാവുന്നതാണ്. ഒരു നുള്ള് കുരുമുളകും നമുക്ക് ഇതിലേക്ക് ചേര്‍ക്കാം. ഇത്രയുമായാല്‍ നിങ്ങളുടെ ത്രിഫല ചേര്‍ത്ത മോര് വെള്ളം തയ്യാര്‍. വേണമെങ്കില്‍ തണുപ്പിച്ച് കുടിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്.

തടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫലതടി കുറക്കാന്‍ സമയമെടുക്കും, പക്ഷേ കുറക്കും ത്രിഫല

ഹനം സൂപ്പറാക്കും ഉപ്പിലിട്ട പൈനാപ്പിള്‍ഹനം സൂപ്പറാക്കും ഉപ്പിലിട്ട പൈനാപ്പിള്‍

English summary

Health Benefits Of Drinking Triphala Butter Milk And How To Prepare In Malayalam

Here in this article we are sharing some health benefits of drinking triphala butter milk and how to prepare in malayalam. Take a look.
X
Desktop Bottom Promotion