For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്; ശരീരത്തിന് നേട്ടങ്ങള്‍ ഇത്

|

വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഓറഞ്ച് ജ്യൂസ്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ഒരു ആന്റി-ഓക്സിഡന്റാണ്. അങ്ങനെ നമ്മുടെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. അനന്തമായ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടമായി ഓറഞ്ച് ജ്യൂസ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ പോഷകമൂല്യം വിറ്റാമിന്‍ സിയില്‍ മാത്രം ഒതുങ്ങുന്നില്ല.

Most read: അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷംMost read: അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷം

നാരുകള്‍, വിറ്റാമിന്‍ എ, ഫോളേറ്റ്, തയാമിന്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇത്. പ്രോട്ടീന്‍, ചെമ്പ്, മഗ്‌നീഷ്യം, ഫ്‌ളേവനോയ്ഡുകള്‍, ഹെസ്‌പെറെഡിന്‍ എന്നിവയാണ് ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മറ്റ് പ്രധാന പോഷകങ്ങള്‍. ഒരു ഗ്ലാസ് ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഉന്മേഷം മാത്രമല്ല, ആരോഗ്യവും നിങ്ങള്‍ക്ക് നല്‍കുന്നു. ആരോഗ്യകരമായ ശരീരത്തിനായി ദിവസവും ഓറഞ്ച് ജ്യൂസ് പതിവാക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഓറഞ്ച് ജ്യൂസില്‍ കൊഴുപ്പും കലോറിയും ഇല്ല. അതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച പാനീയമാണ്. കൂടാതെ, ഓറഞ്ചില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വയര്‍ കൂടുതല്‍ നേരം നിറയ്ക്കുന്നു. നിങ്ങള്‍ക്ക് പൂര്‍ണ്ണത അനുഭവപ്പെടുന്നു. കുറഞ്ഞ അളവിലുള്ള കലോറി ഉപഭോഗം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഓറഞ്ചില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകള്‍ക്ക് മികച്ചതാണ്. ഇത് മാത്രമല്ല, സന്ധി വേദന തടയുകയും വേദനകളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്ന ഫ്‌ളേവനോയിഡുകളും ഓറഞ്ചിലുണ്ട്. എല്ലു വേദനയുള്ളവര്‍ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് വളരെ നല്ലതാണ്.

Most read:തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്Most read:തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ഒരു ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും, കാരണം അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി. നമ്മുടെ ശരീരത്തിന് ദിവസവും ധാരാളം വിറ്റാമിന്‍ സി ആവശ്യമാണ്, അതിന്റെ കുറവ് നമ്മുടെ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. ഓറഞ്ചില്‍ അസ്‌കോര്‍ബിക് ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ടിഷ്യു വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദഹനവ്യവസ്ഥയ്ക്ക് അത്യുത്തമം

ദഹനവ്യവസ്ഥയ്ക്ക് അത്യുത്തമം

ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കായി നിങ്ങളുടെ ശരീരത്തിന് നല്ല അളവില്‍ വെള്ളം ആവശ്യമുണ്ട്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഫൈബര്‍ ലഭിക്കുന്നു, ഇത് ദഹനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും വയറിളക്കം, അല്ലെങ്കില്‍ ദഹനക്കേട് പോലുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു.

Most read:യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്Most read:യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഉയര്‍ന്ന വിറ്റാമിന്‍ സി ഭക്ഷണക്രമം ക്യാന്‍സര്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഓറഞ്ച് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും, കാരണം അതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിന് അത്യുത്തമം

ഹൃദയാരോഗ്യത്തിന് അത്യുത്തമം

ഓറഞ്ചില്‍ വിറ്റാമിന്‍ ബി 9, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഓറഞ്ചില്‍ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിലേക്ക് നല്ല ഓക്‌സിജന്റെ പ്രവാഹം നിലനിര്‍ത്തുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കണ്ണിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്. ഓറഞ്ചില്‍ വിറ്റാമിന്‍ എയും കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ബാക്ടീരിയകളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.

മെച്ചപ്പെട്ട രക്തചംക്രമണം

മെച്ചപ്പെട്ട രക്തചംക്രമണം

ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശരീരത്തിന് തുടര്‍ച്ചയായ രക്തം ആവശ്യമാണ്. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ് പുതിയ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും അതുപോലെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിലും ഒരു പ്രധാന ഘടകമാണ്. ഡിഎന്‍എ സൃഷ്ടിക്കുന്നതിനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഫോളേറ്റ് ആവശ്യമാണ്. രക്തയോട്ടം ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ഓറഞ്ച് ജ്യൂസ്.

Most read:തളര്‍ച്ചയില്ലാതെ നവരാത്രി വ്രതം എടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:തളര്‍ച്ചയില്ലാതെ നവരാത്രി വ്രതം എടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യത്തിന് രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിവുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സാധാരണ നിലയിലാക്കുന്നതിനുമുള്ള ഘടകമാണ് പൊട്ടാസ്യം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഹെസ്‌പെറെഡിന്‍ ആന്റിഓക്സിഡന്റ് മൊത്തത്തിലുള്ള രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഓറഞ്ച് ജ്യൂസിലെ ചില ഘടകങ്ങള്‍ ചെറിയ രക്തക്കുഴലുകളെ സജീവമാക്കുകയും മൊത്തത്തിലുള്ള രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിനും ഗുണം ചെയ്യും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ ചര്‍മ്മത്തെ യുവത്വമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ, മറ്റ് ചര്‍മ്മപ്രശ്‌നങ്ങളില്‍ ബ്ലാക്ക്‌ഹെഡ്‌സ്, കറുത്ത പാടുകള്‍, ചുളിവുകള്‍, പിഗ്മെന്റേഷന്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളും തടയുന്നു.

English summary

Health Benefits of Drinking Orange Juice Daily in Malayalam

Oranges are packed with the goodness of vitamins and minerals which are essential for our overall well being. Here are the health benefits of drinking orange juice daily.
Story first published: Thursday, October 28, 2021, 10:21 [IST]
X
Desktop Bottom Promotion