For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് വെള്ളം ദിവസേന കുടിച്ചാല്‍ മാറ്റം അത്ഭുതം

|

ആരോഗ്യത്തെക്കുറിച്ച് ചിന്തയുള്ളവര്‍ ഒരിക്കലും ഒഴിവാക്കാത്ത ഒരു ഭക്ഷണമാണ് ഓട്‌സ്. അതിനാല്‍ത്തന്നെ ഇന്ന് നമ്മുടെ നാട്ടില്‍ ഏറെ ജനപ്രിയമായി മാറി ഈ പാശ്ചാത്യന്‍ വിഭവം. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കാനുമൊക്കെ സഹായിക്കുന്ന ഉത്തമ കൂട്ടാളിയാണ് ഓട്‌സ്. സാധാരണയായി ഓട്‌സ് പ്രഭാതഭക്ഷണമായോ സായാഹ്ന ഭക്ഷണമായോ ഉപയോഗിക്കുന്നു. നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് നിങ്ങള്‍ക്ക് ഓട്‌സ് പലവിധത്തില്‍ തയ്യാറാക്കാം.

Most read: കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാംMost read: കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാം

എന്നാല്‍ ഓട്‌സ് വെള്ളം നിങ്ങള്‍ കുടിച്ചിട്ടുണ്ടോ? ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ പാനീയം. ദിവസവും ഓട്‌സ് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താം. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ശോധന നിയന്ത്രിക്കാനും സഹായിക്കും. ഇതാ, ഓട്‌സ് വെള്ളം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ വായിച്ചറിയൂ.

ഓട്‌സ് വെള്ളത്തിന്റെ പോഷകമൂല്യം

ഓട്‌സ് വെള്ളത്തിന്റെ പോഷകമൂല്യം

പ്രതിദിനം 2 ഗ്ലാസ് ഓട്‌സ് വെള്ളം കുടിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇനിപ്പറയുന്നവ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കും

  • പ്രോട്ടീന്‍, വിറ്റാമിന്‍ ബി 6, ബി 9, ബി 1
  • മഗ്‌നീഷ്യം- ഭക്ഷണത്തിന്റെയും പ്രോട്ടീനുകളുടെയും മെറ്റബോളിസം, നാഡീ പ്രേരണകള്‍ എന്നിവ ഉള്‍പ്പെടെ 300 ഓളം എന്‍സൈമാറ്റിക് പ്രതിപ്രവര്‍ത്തനങ്ങളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
  • സിങ്ക്- പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനത്തെ സുഗമമാക്കാനും സഹായിക്കുന്നു. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
  • പോഷകമൂല്യം

    പോഷകമൂല്യം

    ഫോസ്ഫറസ്- വളര്‍ച്ചാ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണിത്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം നിലനിര്‍ത്താനും ഫോസ്ഫറസ് സഹായിക്കുന്നു.

    ഇരുമ്പ്-ഹീമോഗ്ലോബിന്‍, ചുവന്ന രക്താണുക്കള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുകയും പ്രോട്ടീനുകളെ മെറ്റബോളിസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

    Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍Most read:കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍

    ഓട്‌സ് വെള്ളം തയാറാക്കാന്‍

    ഓട്‌സ് വെള്ളം തയാറാക്കാന്‍

    ഓട്‌സ് വെള്ളം തയാറാക്കാന്‍ നിങ്ങള്‍ക്ക് ഈ സാധനങ്ങള്‍ മാത്രം മതി:

    ഓട്‌സ്- 1 കപ്പ്.

    വെള്ളം- 8 കപ്പ്

    കറുവപ്പട്ട- 1 ടീസ്പൂണ്‍

    ഇഞ്ചി - ½ ടീസ്പൂണ്‍

    തേന്‍- ½ ടേബിള്‍സ്പൂണ്‍.

    തയാറാക്കുന്ന വിധം

    തയാറാക്കുന്ന വിധം

    ആവശ്യത്തിന് വെള്ളത്തില്‍ 8 മണിക്കൂര്‍ നേരം ഓട്‌സ് മുക്കിവയ്ക്കുക. അതിനുശേഷം ഓട്‌സ് നീക്കി ഈ വെള്ളത്തില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിക്കുന്നതുവരെ മിശ്രിതമാക്കുക. തുടര്‍ന്ന് ഇത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.

     ഓട്‌സ് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

    ഓട്‌സ് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

    • ധാതുക്കളുടെയും പോഷകങ്ങളുടെയും മികച്ച ഉറവിടം
    • അമിനോ ആസിഡുകള്‍ അടങ്ങിയതിനാല്‍ നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നു
    • നിങ്ങളുടെ ശോധന സുഖമാക്കുകയും ഇതിലെ ലയിക്കാത്ത ഫൈബര്‍ മലബന്ധം തടയുകയും ചെയ്യുന്നു.
    • ഇതിലെ പ്രോട്ടീന്‍ പുതിയ കോശങ്ങള്‍ വികസിപ്പിക്കുന്നു.
    • ഉയര്‍ന്ന കാത്സ്യം അടങ്ങിയതിനാല്‍ ഓസ്റ്റിയോപൊറോസിസിനെ ഫലപ്രദമായി തടയുന്നു
    • ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
    • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

      രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

      പ്രമേഹം ഉള്ളവര്‍ക്ക് മികച്ച പാനീയമാണ് ഓട്‌സ് വെള്ളം. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.

      Most read:തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍Most read:തോള്‍ വേദന അലട്ടുന്നോ? പരിഹാരം ഈ മാറ്റങ്ങള്‍

      മലബന്ധം തടയാന്‍ സഹായിക്കുന്നു

      മലബന്ധം തടയാന്‍ സഹായിക്കുന്നു

      ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഉത്തമമാണ് ഓട്‌സ് വെള്ളം. ദഹനം നിയന്ത്രിക്കുന്നതില്‍ ഫൈബര്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മലബന്ധം തടയാനും സഹായിക്കും. മലബന്ധം ചെറുക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ ചേര്‍ക്കാന്‍ പലപ്പോഴും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നാരുകളുടെ നല്ല ഉറവിടമായ ഓട്‌സ് വെള്ളം മലബന്ധ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാന്‍ നിങ്ങളെ സഹായിക്കുന്നു.

      മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

      മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

      മോശം കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുന്നു. പ്രത്യേകിച്ച് ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു. ഭക്ഷണത്തില്‍ ഫൈബര്‍ ചേര്‍ക്കുന്നത് മോശം കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ എടുത്തുകാണിക്കുന്നു. ഓട്‌സ് വെള്ളത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

      Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?Most read:കുളിക്കുമ്പോള്‍ വൃത്തിയാക്കാറില്ലേ ഈ ഭാഗങ്ങള്‍?

      ശരീരഭാരം കുറയ്ക്കാന്‍

      ശരീരഭാരം കുറയ്ക്കാന്‍

      അമിതവണ്ണമുള്ളവര്‍ തീര്‍ച്ചയായും ഈ പാനീയം കുടിക്കുക. കാരണം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാഗമാണ് ഓട്‌സ്. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഓട്‌സ് വെള്ളം കുടിക്കുന്നതിലൂടെ ഇത് നിങ്ങളെ കൂടുതല്‍ നേരം വയറു നിറച്ച് നിലനിര്‍ത്തുന്നു.

English summary

Health Benefits of Drinking Oatmeal Water

Oatmeal water can not only lower your cholesterol levels but also help you lose weight. Read on the health benefits of drinking oatmeal water.
X
Desktop Bottom Promotion