For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔഷധമാണ് കായം കലക്കിയ വെള്ളം; കുടിച്ചാല്‍ നേട്ടം നിരവധി

|

ഭക്ഷണത്തിന് സ്വാദും മണവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കായം. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഇത്. നമ്മുടെ ആരോഗ്യത്തിനും ചില അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കായം എന്ന് നിങ്ങള്‍ക്കറിയാമോ? ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ് ഇത്. അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും പൗരാണിക ഗ്രന്ഥങ്ങളില്‍, ചുമ, ജലദോഷം, അള്‍സര്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാണ് കായം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവ ചികിത്സിക്കുന്നതിനായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഗുണം ചെയ്യും.

Most read: കറുവ ഇല കത്തിച്ച് പുക ശ്വസിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അത്ഭുതംMost read: കറുവ ഇല കത്തിച്ച് പുക ശ്വസിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അത്ഭുതം

ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ കായം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. നിങ്ങളുടെ കറികളിലോ ഭക്ഷണത്തിലോ കായം ചേര്‍ക്കുന്നത് കൂടാതെ, കായം കലക്കിയ വെള്ളം കഴിക്കുന്നതും നിങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ചെറുചൂടു വെള്ളത്തില്‍ ഒരു നുള്ള് കായം കലക്കി കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത്തരം ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വെള്ളം എങ്ങനെ തയാറാക്കാം

വെള്ളം എങ്ങനെ തയാറാക്കാം

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം എടുത്ത് അതില്‍ 1/2 ടീസ്പൂണ്‍ കായം പൊടി ചേര്‍ക്കുക. ഈ വെള്ളത്തിന്റെ പരമാവധി ആരോഗ്യ നേട്ടങ്ങള്‍ക്കായി ഒഴിഞ്ഞ വയറ്റില്‍ വേണം വെള്ളം കുടിക്കാന്‍. ദിവസവും രാവിലെ നിങ്ങള്‍ക്ക് ഇത് കുടിക്കാവുന്നതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ദഹന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കായം നിങ്ങളെ സഹായിക്കുന്നു. കായം കഴിക്കുന്നത് ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നല്‍കി ദഹനനാളത്തില്‍ നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളും പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് ദഹന പ്രക്രിയയെ നിയന്ത്രിക്കുകയും ആമാശയത്തിലെ പിഎച്ച് നില സാധാരണ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.

Most read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂMost read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ കായം കലക്കിയ വെള്ളം സഹായിക്കുന്നു. ഉയര്‍ന്ന ഉപാപചയ നിരക്കിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. കായം വെള്ളം കുടിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുകയും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

കാന്‍സറിനെതിരെ പ്രതിരോധം

കാന്‍സറിനെതിരെ പ്രതിരോധം

കായം ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ്, ഇത് പതിവായി കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് നിങ്ങളെ കാന്‍സറില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

ജലദോഷം തടയുന്നു

ജലദോഷം തടയുന്നു

ശൈത്യകാലങ്ങളില്‍ വേഗത്തില്‍ ജലദോഷം പിടിപെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍, കായം കലക്കിയ വെള്ളം കുടിക്കുക. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ജലദോഷം പിടിക്കുന്നതില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

തലവേദന കുറയ്ക്കുന്നു

തലവേദന കുറയ്ക്കുന്നു

കായത്തിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ തലവേദനയെ നേരിടാന്‍ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലയിലെ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നു. പതിവായി തലവേദന അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതില്‍ നിന്ന് മോചനം നേടുന്നതിനായി നിങ്ങള്‍ കുറച്ച് കായം കലക്കിയ വെള്ളം കുടിക്കുക.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

ആര്‍ത്തവ വേദനയ്ക്ക് ആശ്വാസം

ആര്‍ത്തവ വേദനയ്ക്ക് ആശ്വാസം

ചില സമയങ്ങളില്‍ ആര്‍ത്തവ വേദന കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നടുവ്, അടിവയറ്റിലെ വേദന എന്നിവ ഒഴിവാക്കാനുള്ള മികച്ച പരിഹാരമാണ് കായം. ഇത് ശരീരത്തില്‍ സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കുകയും ആര്‍ത്തവ വേദനയില്‍ നിന്ന് ഇത് ആശ്വാസം നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ ആര്‍ത്തവ സമയത്ത് കായം കലക്കിയ വെള്ളം കുടിക്കുന്നത് ഇതിനായി ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കായം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് പാന്‍ക്രിയാസ് കോശങ്ങളെ ഉത്തേജിപ്പിക്കുകയും കൂടുതല്‍ ഇന്‍സുലിന്‍ സ്രവിക്കുകയും ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുകയും ചെയ്യുന്നു.

Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തം കട്ടപിടിക്കുന്നത് തടയുന്ന സംയുക്തങ്ങള്‍ കായത്തിലുണ്ട്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. കായം കലക്കിയ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ കായം വെള്ളം നന്നായി പ്രവര്‍ത്തിക്കും. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗവുമാക്കാവുന്നതാണ്.

English summary

Health Benefits of Drinking Hing or Asafoetida Water Everyday in Malayalam

Did you know, drinking hing water is great for your overall health? Read on to know more.
Story first published: Thursday, July 1, 2021, 10:00 [IST]
X
Desktop Bottom Promotion