For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീ

|

ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ലോകമെമ്പാടുമുള്ള ആളുകള്‍ കാലങ്ങളായി ഗ്രീന്‍ ടീ ഉപയോഗിച്ചു വരുന്നു. ചായയില്‍ മാറ്റങ്ങള്‍ പരീക്ഷിക്കുന്ന മലയാളിയും ഇപ്പോള്‍ മുമ്പത്തേക്കാളേറെ ഗ്രീന്‍ ടീയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാവിലെ സാധാരണ ചായയ്ക്കു പകരമായി ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ലഭിക്കുന്ന മെച്ചം മനസിലാക്കിയതാണ് ഇതിനു കാരണം. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകളും കഫീനും മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുമെന്നും ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തില്‍ കത്തിക്കുമെന്നും വളരെയധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Most read: തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍Most read: തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍

ഒരു ദിവസം 100 കലോറി വരെ കത്തിച്ച് വയറിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ ദിവസം രണ്ടു കപ്പ് ഗ്രീന്‍ ടീ തന്നെ ധാരാളം. അല്‍പം നാരങ്ങ കൂടി ഇതിലേക്ക് ചേര്‍ക്കുന്നതിലൂടെ ഗുണങ്ങള്‍ ഇരട്ടിയാകുന്നു. ഗ്രീന്‍ ടീ നമ്മുടെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുവെന്നു പറഞ്ഞല്ലോ. എന്തൊക്കെയാണ് ഇവ എന്ന് അറിയണ്ടേ? ഈ ലേഖനത്തിലൂടെ ഗ്രീന്‍ ടീയും നാരങ്ങയും ചേര്‍ത്ത് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നു വായിച്ചറിയൂ.

ദഹനത്തെ മെച്ചപ്പെടുത്തുന്നു

ദഹനത്തെ മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ടീ - നാരങ്ങ കൂട്ട് സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ എളുപ്പത്തില്‍ ശരീരത്തിലെത്തിക്കാന്‍ നാരങ്ങ ഗുണം ചെയ്യുന്നു. ഗ്രീന്‍ ടീയില്‍ നിന്ന് നിങ്ങളുടെ ശരീരം പുറത്തെടുക്കുന്ന കാറ്റെച്ചിനുകളെ (ആമാശയത്തിലെ ആസിഡ് ക്രമീകരിക്കുന്ന ഘടകം) വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ നീര് സഹായിക്കും.

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹം കുറയ്ക്കുന്നു

പ്രമേഹത്തിന്റെ ഫലമായി ഉണ്ടാവുന്ന വൃക്കകളുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ ഈ പാനീയം നിങ്ങളെ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രമേഹത്തിന്റെ മറ്റ് ദോഷകരമായ ഫലങ്ങളെ നിയന്ത്രിക്കാനും ഈ പാനീയത്തിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ മികച്ചതാണെന്ന് എല്ലാവവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. നാരങ്ങയുടെ ഗുണങ്ങള്‍ കൂടി ചേരുന്നതോടെ ഫലങ്ങള്‍ ഒന്നുകൂടെ വര്‍ധിക്കുന്നു. കൊഴുപ്പ് കത്തിക്കാനും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. വിശപ്പിനെ ചെറുക്കാന്‍ സഹായിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ അടങ്ങിയതാണ് നാരങ്ങ.

Most read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴംMost read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴം

ചര്‍മ്മത്തിനും മുടിക്കും

ചര്‍മ്മത്തിനും മുടിക്കും

ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും ഗ്രീന്‍ ടീ- നാരങ്ങ കൂട്ട് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിനും മുടിക്കും വിലപ്പെട്ട ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ് ഗ്രീന്‍ ലെമന്‍ ടീ. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുടിയുടെ വളര്‍ച്ചയെ സജീവമാക്കാനും മിനുസമാര്‍ന്ന മുടിയും തിളങ്ങുന്ന ചര്‍മ്മവും നേടുന്നതിനായും നിങ്ങള്‍ക്ക് ഈ പാനീയം കുടിക്കാവുന്നതാണ്.

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

മുറിവുകള്‍ ഭേദമാക്കാനും എല്ലുകളുടെയും പല്ലുകളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനും ഈ പാനീയം ഗുണം ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങകള്‍. നാരങ്ങകളില്‍ അടങ്ങിയിരിക്കുന്ന ബയോഫ്‌ളേവനോയ്ഡുകള്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നതും തടയുന്നു. നാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ വീക്കം, സന്ധിവാത ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

Most read:ഇരുമ്പ് ഇനി പ്രശ്‌നമേ ആകില്ല; രക്തയോട്ടം കൂട്ടാംMost read:ഇരുമ്പ് ഇനി പ്രശ്‌നമേ ആകില്ല; രക്തയോട്ടം കൂട്ടാം

കാന്‍സറിനെ തടയുന്നു

കാന്‍സറിനെ തടയുന്നു

ഗ്രീന്‍ ടീയില്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളിലെ കാന്‍സര്‍ ലക്ഷണങ്ങളെ നീക്കാന്‍ സഹായിക്കുന്നു. നാരങ്ങകളില്‍ കാന്‍സറിനെ ചെറുക്കുന്ന ഒരു ഫൈറ്റോകെമിക്കലായ ലിമോനെന്‍ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ പാരിസ്ഥിതിക വിഷവസ്തുക്കളില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നുമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

പി.എച്ച് ലെവല്‍ ക്രമപ്പെടുത്തുന്നു

പി.എച്ച് ലെവല്‍ ക്രമപ്പെടുത്തുന്നു

അസ്‌കോര്‍ബിക് ആസിഡ് അടങ്ങിയ നാരങ്ങ ശരീരത്തിലെ പി.എച്ച് നില ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ പൊതുവായ അസിഡിറ്റി ഇല്ലാതാക്കുന്നതിനും സന്ധികളില്‍ യൂറിക് ആസിഡ് ക്രമപ്പെടുത്താനും സഹായിക്കുന്നു.

കരള്‍ ആരോഗ്യത്തിന്

കരള്‍ ആരോഗ്യത്തിന്

ശരീരത്തിന്റെ സ്വാഭാവിക പി.എച്ച് പുനസ്ഥാപിക്കാന്‍ നാരങ്ങ കരളിനെ ശുദ്ധീകരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉണ്ടാക്കാന്‍ ഗുണം ചെയ്യുന്നു. കൂടാതെ, പാനീയത്തില്‍ അടങ്ങിയിരിക്കുന്ന ചില ആന്റി ഓക്‌സിഡന്റുകളായ ഇ.ജി.സി.ജി, ഇ.ജി.സി മുതലായവ ഓക്‌സിഡേഷന്‍ മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഈ പാനീയം പതിവായി കഴിക്കുന്നത് കേടായ കരള്‍ കോശങ്ങളെ നന്നാക്കാനും പുതിയവയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

Most read:അവഗണിക്കരുത് കുട്ടികളിലെ ഈ ലക്ഷണങ്ങള്‍: ന്യുമോണിയMost read:അവഗണിക്കരുത് കുട്ടികളിലെ ഈ ലക്ഷണങ്ങള്‍: ന്യുമോണിയ

ജലദോഷം, പനി ചികിത്സയ്ക്ക്

ജലദോഷം, പനി ചികിത്സയ്ക്ക്

ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്ന വിറ്റാമിന്‍ സി അടങ്ങിയതാണ് നാരങ്ങ. ഗ്രീന്‍ ടീയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ശക്തമായ രോഗപ്രതിരോധ ശേഷി നല്‍കുന്നു. പനി, ജലദോഷം എന്നിവയൈ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഈ പാനീയം കുടിക്കാവുന്നതാണ്.

ഹൃദ്രോഗങ്ങള്‍ തടയുന്നു

ഹൃദ്രോഗങ്ങള്‍ തടയുന്നു

ആരോഗ്യത്തിന് ഒരു അനുഗ്രഹമാണ് ഗ്രീന്‍ ടീ. ഈ പാനീയം നിങ്ങളുടെ ഹൃദയാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ധമനികളിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ പതിവായി ഈ പാനീയം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

Most read:ഫ്രിഡ്ജിലാണോ ഇവ സൂക്ഷിക്കാറ്? ശ്രദ്ധിക്കണംMost read:ഫ്രിഡ്ജിലാണോ ഇവ സൂക്ഷിക്കാറ്? ശ്രദ്ധിക്കണം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ചെറുനാരങ്ങ ചേര്‍ത്ത് ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഒരു പ്രധാന ഗുണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈ പാനീയം ശരീരത്തെ രോഗകാരികളായ സൂക്ഷ്മാണുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ആന്റിബയോട്ടിക്കുകള്‍ ഇല്ലാതെ പൊരുതാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പാനീയം പതിവായി കഴിക്കുന്നവര്‍ക്ക് അണുബാധകള്‍ വരാനുള്ള സാധ്യതയും കുറവാണ്. എങ്കിലും അസിഡിറ്റി, നെഞ്ചെരിച്ചില്‍, അള്‍സര്‍ എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ ഈ പാനീയം കഴിക്കുന്നത് നല്ലതല്ല.

English summary

Health Benefits of Drinking Green Tea With Lemon in Malayalam

Did you know that green tea with lemon offers numerous health benefits? Here are best health benefits of drinking green tea with lemon.
X
Desktop Bottom Promotion