For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ഈ സ്‌പെഷ്യല്‍ സര്‍ബ്ബത്ത്: ആയുസ്സും ആരോഗ്യവും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എങ്ങനെയെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കുന്നതും. അതുകൊണ്ട് തന്നെ വേനല്‍ക്കാല ആരോഗ്യ സംരക്ഷണം എന്ന് പറയുന്നത് അല്‍പം അപകടം നിറഞ്ഞത് തന്നെയാണ്. പ്രത്യേകിച്ച് വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

Health Benefits Of Drinking Fennel Seed sharbat

പക്ഷേ എല്ലാ ദിവസവും വെള്ളം കുടിക്കുമ്പോള്‍ ഇന്ന് അല്‍പം മാറി ചിന്തിച്ച് നോക്കിയാലോ? അതിന് വേണ്ടി നമുക്ക് ഇന്ന് ആരോഗ്യകരമായ ഒരു സ്‌പെഷ്യല്‍ സര്‍ബ്ബത്ത് തയ്യാറാക്കിയാലോ? വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പെരുംജീരക സര്‍ബ്ബത്ത് തയ്യാറാക്കാവുന്നതാണ്. അനാരോഗ്യകരവും അധികം മധുരമുള്ളതുമായ പാനീയങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എങ്ങനെ ഈ സര്‍ബ്ബത്ത് വീട്ടില്‍ തയ്യാറാക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

1/4 കപ്പ് പെരുംജീരകം

1/4 കപ്പ് ക്രിസ്റ്റല്‍ ഷുഗര്‍

3 ഏലം

1 ടീസ്പൂണ്‍ ഉപ്പ്

1 ടീസ്പൂണ്‍ നാരങ്ങ നീര്

2 ടീസ്പൂണ്‍ ചിയ സീഡ്‌സ്

തണുത്ത വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെന്‍ഡറില്‍, പെരുംജീരകം എടുത്ത് അതിലേക്ക് ചിയ സീഡ്‌സും മിക്‌സ് ചെയ്യുക. ഇത് ഒരു പത്ത് മിനിറ്റ് കുതിര്‍ക്കുക. ഇതിന് ശേഷം അടുത്തതായി, ഏലക്കയും ക്രിസ്റ്റല്‍ ഷുഗറും ചേര്‍ക്കുക. മിനുസമാര്‍ന്ന പൊടി ആക്കി ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം ഒരു വലിയ പാത്രത്തില്‍ മുകളില്‍ മിക്‌സ് ചെയ്ത് വെച്ച സര്‍ബ്ബത്ത് മിക്‌സ് ചേര്‍ത്ത് അതിലേക്ക് ഉപ്പ്, നാരങ്ങ നീര്, വെള്ളം എന്നിവ ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഇത് അരിച്ചെടുത്ത് നിങ്ങള്‍ക്ക് സര്‍ബ്ബത്ത് ആയി കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ഭക്ഷണ ശീലം മൂലം ഉണ്ടാവുന്നതായിരിക്കാം. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്തെ പ്രതിസന്ധികളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും മികച്ച ദഹനത്തിനും നമുക്ക് സര്‍ബ്ബത്ത് കുടിക്കാവുന്നതാണ്. കാരണം പെരുംജീരകം മികച്ച ദഹനം നല്‍കുന്നുണ്ട്. ഇത് കൂടാതെ ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലിനിനും പല്ലിനും ഗുണം നല്‍കുന്നുണ്ട്. അതൊടൊപ്പം തന്െന നാരുകളുടെ കലവറയായതിനാല്‍ ഇത് മലബന്ധം പോലുള്ള പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും സഹായിക്കകുന്നു.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ആന്റി ഓക്‌സിഡന്റ് കലവറയാണ് പെരുംജീരകം. ഇതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അമിതവണ്ണമെന്ന പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ബ്ബത്ത് മികച്ചതാണ്. അമിതവണ്ണത്തേയും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് നമുക്ക് ദിവസവും ഈ പാനീയം കുടിക്കാവുന്നതാണ്. ഇത് കൂടാതെ നിര്‍ജ്ജലീകരണമെന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് ഈ സര്‍ബ്ബത്ത്. ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ശരീരത്തെ തണുപ്പിക്കുന്നതിനും ചൂട് കുറക്കുന്നതിനും ഉഷ്ണത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് ദിവസവും പെരുംജീരകം സര്‍ബ്ബത്ത് കുടിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ മധുരവും ഉപ്പും കൃത്യ അളവില്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചെറിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പല വിറ്റാമിനുകളും, ധാതുക്കളും, നാരുകളും എല്ലാം നിങ്ങളില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഈ സര്‍ബ്ബത്തില്‍ ഇതെല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

അണുബാധക്ക് പരിഹാരം

അണുബാധക്ക് പരിഹാരം

ഏത് സമയത്തും അണുബാധ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. ഇത് പലപ്പോഴും വൈറല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസമേകുന്നതിന് വേണ്ടി നമുക്ക് ഈ സര്‍ബ്ബത്ത് സഹായകമാവുന്നുണ്ട്. ഇത് എല്ലാ വിധത്തിലുള്ള അണുബാധകളേയും ഇല്ലാതാക്കി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ വേനല്‍ക്കാലത്ത് നല്‍കുന്നുണ്ട്. ഇത് കൂടാതെ പെരുംജീരകം വിത്തുകളില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയമിടിപ്പ് കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ ചില ശീലങ്ങള്‍ മാറ്റുകയും ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമ്പോള്‍ അത് പലപ്പോഴും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ ഡോക്ടറെ കണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രതിരോധം തീര്‍ക്കുന്നതിന് ശ്രമിക്കുമ്പോള്‍ നല്ലൊരു ഡോക്ടറെ കണ്ട് ഇത് ശീലമാക്കുന്നത് പ്രശ്‌നമില്ല എന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കാം.

ആര്‍ത്തവ ദിനങ്ങളില്‍ പെട്ടെന്ന് ഏറ്റക്കുറച്ചിലോ, ഒന്ന് ശ്രദ്ധിക്കൂആര്‍ത്തവ ദിനങ്ങളില്‍ പെട്ടെന്ന് ഏറ്റക്കുറച്ചിലോ, ഒന്ന് ശ്രദ്ധിക്കൂ

മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍

Read more about: drink summer വേനല്‍
English summary

Health Benefits Of Drinking Fennel Seed sharbat In Summer In Malayalam

Here in this article we are sharing some health benefits of drinking fennel seed drink in summer. Take a look.
Story first published: Tuesday, March 29, 2022, 15:06 [IST]
X
Desktop Bottom Promotion