For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഒരു ഗ്ലാസ്സ് ഗ്രാമ്പൂ വെള്ളം ശരീരത്തിന്

|

കാണാന്‍ ആള് കുഞ്ഞനാണെങ്കിലും ഒരു അത്ഭുത സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഇന്ത്യന്‍ വീടുകളിലെ അടുക്കളകളില്‍ ഇത് പാചകത്തിനായി ഉപയോഗിച്ചുവരുന്നു. ഭക്ഷണങ്ങളില്‍ രുചി വര്‍ധനവിന് ഉപയോഗിക്കുന്ന ഗ്രാമ്പൂ നിരവധി ഔഷധ ഗുണങ്ങള്‍ കൂടി നിറഞ്ഞതാണ്. കരയാമ്പൂ എന്നും ഇത് അറിയപ്പെടുന്നു. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഈ സുഗന്ധവ്യഞ്ജനം ദന്ത, മോണ പ്രശ്‌നങ്ങള്‍ നീക്കാനും ഉപയോഗിക്കുന്നു. പഴങ്ങളില്‍ കാണപ്പെടുന്ന വിറ്റാമിന്‍ സി, കെ, ഫൈബര്‍, മാംഗനീസ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഗ്രാമ്പൂവില്‍ അടങ്ങിയിട്ടുണ്ട്.

Most read: ഗുളികയോട് ബൈ പറയൂ; വേദനയ്ക്ക് വീട്ടിലുണ്ട് പരിഹാരംMost read: ഗുളികയോട് ബൈ പറയൂ; വേദനയ്ക്ക് വീട്ടിലുണ്ട് പരിഹാരം

ഗ്രാമ്പൂ ഒരു കേമന്‍

ഗ്രാമ്പൂ ഒരു കേമന്‍

കറികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയില്‍ ഗ്രാമ്പൂ വ്യാപകമായി ഉപയോഗിക്കുന്നു. ഇവ നമ്മുടെ പല്ലുകളെയും മോണകളെയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. നിങ്ങള്‍ ഗ്രാമ്പൂ ഉണക്കി കേടായ പല്ലിന് സമീപം അല്ലെങ്കില്‍ കേടായ മോണകള്‍ക്ക് സമീപം വയ്ക്കുകയാണെങ്കില്‍, അത് പതുക്കെ മരുന്നായി പ്രവര്‍ത്തിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. ഈ ഗുണങ്ങള്‍ കൊണ്ടാണ് ടൂത്ത് പേസ്റ്റ് തയ്യാറാക്കാന്‍ ഗ്രാമ്പൂ ഉപയോഗിക്കുന്നത്.

ശരീരത്തിന് ഉത്തമം

ശരീരത്തിന് ഉത്തമം

ഗ്രാമ്പൂ തലവേദന കുറയ്ക്കുകയും ബിപി നിയന്ത്രിക്കുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. കരള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും ഗ്രാമ്പു ഫലപ്രദമാണ്. ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന എണ്ണ അടങ്ങിയിരിക്കുന്നു. ഇത് വേദന, വീക്കം എന്നിവ കുറയ്ക്കുന്നു. അള്‍സറിന് മറുമരുന്നായും ഗ്രാമ്പൂ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വളര്‍ച്ച തടയുന്നതിലൂടെ കാന്‍സറിനെ തടയാനും ഗ്രാമ്പൂ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ശരീരഭാരം കുറയ്ക്കാനും അസ്ഥികള്‍ ശക്തമായി നിലനിര്‍ത്താനും നിങ്ങള്‍ക്ക് ഗ്രാമ്പൂ കഴിക്കാവുന്നതാണ്.

<strong>Most read:വിറ്റാമിന്‍ കെ: ശരീരത്തിന് ഇത്രയും ഗുണമോ?</strong>Most read:വിറ്റാമിന്‍ കെ: ശരീരത്തിന് ഇത്രയും ഗുണമോ?

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

  • ഗ്രാമ്പൂവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കും
  • ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. അത് അണുബാധകളില്‍ നിന്നും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും
  • പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ ഗ്രാമ്പൂ ചേര്‍ക്കാം. കാരണം ഇത് ആരോഗ്യകരമായ ഭക്ഷണവുമായി സംയോജിപ്പിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
  • ഒന്നിലധികം ദന്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഗ്രാമ്പൂ.
  • ദഹന പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, ഓക്കാനം എന്നിവ നീക്കാനും ഗ്രാമ്പൂ ഫലപ്രദമാണ്.
  • ഗ്രാമ്പൂ വെള്ളത്തിന്റെ ഗുണങ്ങള്‍

    ഗ്രാമ്പൂ വെള്ളത്തിന്റെ ഗുണങ്ങള്‍

    നിങ്ങളുടെ ഭക്ഷണത്തില്‍ ഗ്രാമ്പൂ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. അതുപോലെ തന്നെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് ഗ്രാമ്പൂ ഉപയോഗിച്ച് തയാറാക്കുന്ന വെള്ളം. ഈ പാനീയം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഗ്രാമ്പൂ വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും, പ്രത്യേകിച്ച് ശൈത്യകാലത്ത്. ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും സാധാരണയായി ഗ്രാമ്പൂ വെള്ളം ഉപയോഗിക്കുന്നു, കാരണം ഇത് ഉപാപചയ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. രണ്ട് ഗ്രാമ്പൂ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഇത് കുടിക്കുക.

    Most read:കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകുംMost read:കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകും

    ശരീരഭാരം കുറയ്ക്കാന്‍ ഗ്രാമ്പൂ പാനീയം

    ശരീരഭാരം കുറയ്ക്കാന്‍ ഗ്രാമ്പൂ പാനീയം

    ശരീരഭാരം കുറയ്ക്കാന്‍ ഗ്രാമ്പൂ, കറുവപ്പട്ട, ജീരകം എന്നീ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു പാനീയം തയ്യാറാക്കാം. ഈ മൂന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ വറുത്ത് പൊടിക്കുക. എല്ലാ ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ മിശ്രിതം എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. പാനീയം തണുപ്പിക്കുക. രുചിക്കായി നിങ്ങള്‍ക്ക് ഈ പാനീയത്തില്‍ ചെറിയ അളവില്‍ തേന്‍ ചേര്‍ക്കാം. ഗ്രാമ്പൂ ചായയും ആരോഗ്യകരമായ ഒരു ഓപ്ഷനാണ്.

    ശ്രദ്ധിക്കാന്‍

    ശ്രദ്ധിക്കാന്‍

    എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗ്രാമ്പൂ നിയന്ത്രിത അളവില്‍ ഉപയോഗിക്കണം. ഗ്രാമ്പൂ വെള്ളം ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥത നേരിടുന്നുണ്ടെങ്കില്‍ പിന്നീട് ഉപയോഗിക്കാതിരിക്കുക.

    Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍

English summary

Health Benefits of Drinking Clove Water

Clove water is also associated with numerous health benefits. Here are some reasons why you must try clove water.
X
Desktop Bottom Promotion