For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്

|

പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നുവെന്ന് നമുക്കെല്ലാം അറിയാം. ക്യാരറ്റ് കഴിക്കുന്നത് കണ്ണുകള്‍ക്ക് നല്ലത് എന്ന പോലെ, എല്ലാ പച്ചക്കറികള്‍ക്കും അതിന്റേതായ പ്രത്യേക ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയുന്ന മറ്റ് നിരവധി ഗുണങ്ങളും പച്ചക്കറിയിലുണ്ട്.

Most read: രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരംMost read: രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരം

എന്നാല്‍, ഈ ഗുണങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനായി നിങ്ങള്‍ക്ക് ഇവ ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്. അത്തരത്തില്‍ ശരീരത്തിന് പലവിധ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബ്രോക്കോളി ജ്യൂസ്. ബ്രോക്കോളി ജ്യൂസ് പച്ചക്കറി പോലെ തന്നെ പോഷകഗുണമുള്ളതാണ്. ബ്രോക്കോളി ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബ്രോക്കോളി ജ്യൂസിന്റെ പോഷകഗുണം

ബ്രോക്കോളി ജ്യൂസിന്റെ പോഷകഗുണം

വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ബ്രോക്കോളി. ബ്രോക്കോളിയുടെ ഗുണം അത് ജ്യൂസിന്റെ രൂപത്തിലും നിലനില്‍ക്കുന്നു. ബ്രോക്കോളി കുടിക്കുന്നതിന്റെ ഒരു പ്രധാന ഗുണം ബ്രൊക്കോളി വിത്ത് സത്തില്‍ കോശങ്ങളുടെ പുനരുല്‍പാദനത്തിനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു എന്നതാണ്.

ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുന്നു

ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കുന്നു

ബ്രോക്കോളിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുകയും ഓക്‌സിജന്‍ നല്‍കുകയും ധമനികളില്‍ രക്തം കൊണ്ടുപോകുകയും ചെയ്യും. ബ്രോക്കോളി ജ്യൂസ് നിങ്ങള്‍ക്ക് ഊര്‍ജ്ജവും പോഷകങ്ങളും വേഗത്തില്‍ നല്‍കുന്നു. ഇത് ദഹനത്തിന്റെ ജോലി കുറയ്ക്കുന്നു.

Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ബ്രൊക്കോളി ജ്യൂസില്‍ ഫോളേറ്റ്, വിറ്റാമിന്‍ ബി9 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ ഉല്‍പാദനത്തില്‍, പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ സഹായകമായേക്കാവുന്ന അവശ്യ പോഷകങ്ങള്‍ ഇത് നല്‍കുന്നു. ഉയര്‍ന്ന അളവില്‍ ഫോളേറ്റ് അടങ്ങിയിട്ടുള്ള ബ്രൊക്കോളി ജ്യൂസ് നിങ്ങളുടെ കരളിനെ പല അണുബാധകളില്‍ നിന്നും രോഗങ്ങള്‍ക്കുള്ള സാധ്യതയില്‍ നിന്നും സംരക്ഷിക്കും. ഫോളേറ്റിന് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും കഴിവുണ്ട്.

കാന്‍സര്‍ പ്രതിരോധം

കാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ വരാനുള്ള അപകടസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പോഷകങ്ങള്‍ ബ്രൊക്കോളി ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ദിവസത്തില്‍ രണ്ടുതവണയെങ്കിലും ഈ ജ്യൂസ് കഴിക്കുന്നതിലൂടെ ക്യാന്‍സറിനെതിരെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന വൈറ്റമിന്‍ ബി 12, റൈബോഫ്‌ളേവിന്‍ എന്നിവ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിറ്റാമിന്‍ ബി 6 ല്‍ യഥാര്‍ത്ഥത്തില്‍ പിരിഡോക്‌സിന്‍, ബി 9 എന്നിവയുണ്ട്. ചിലതരം കാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ആണ് ഇവ.

Most read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തിMost read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തി

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു

വിറ്റാമിന്‍ കെ അടങ്ങിയ ബ്രൊക്കോളി കൂടുതല്‍ ആര്‍ഡിഎ ഉണ്ടാക്കാന്‍ സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നതും സാധാരണ നിലയിലുള്ള രക്തസ്രാവം നിലനിര്‍ത്തുന്നതും ആരോഗ്യകരമായ രക്തം കട്ടപിടിക്കുന്നതിനും ഇത് സഹായിക്കുന്നു. ബ്രോക്കോളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ മുറിവുകള്‍, ചതവുകള്‍ എന്നിവ വേഗത്തില്‍ സുഖപ്പെടുത്തും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം

പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്കും പാല്‍ ഒട്ടും ഇഷ്ടപ്പെടാത്തവര്‍ക്കും ബ്രോക്കോളി ജ്യൂസ് കഴിക്കാവുന്നതാണ്. ബ്രോക്കോളിക്ക് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പല്ലുകളെ കാക്കാനും കഴിയും. ഇത് നിങ്ങളുടെ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

Most read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ലMost read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ല

കോശസംരക്ഷണം വര്‍ദ്ധിപ്പിക്കുന്നു

കോശസംരക്ഷണം വര്‍ദ്ധിപ്പിക്കുന്നു

ബ്രൊക്കോളി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് നിങ്ങളുടെ രക്തത്തിലെ ആന്റിഓക്സിഡന്റിന്റെ അളവ് വര്‍ദ്ധിപ്പിക്കും. വിഷ സംയുക്തങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ സൃഷ്ടിക്കാനും ഇതിന് കഴിയും. ബ്രോക്കോളി ജ്യൂസ് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുകയും ചെയ്യും. ഈ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്നു. കോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുന്നതിനാല്‍ മുറിവുകളുടെ വീണ്ടെടുക്കലും അസ്ഥികളുടെ വികാസവും നല്ലരീതിയില്‍ നടക്കുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ബ്രോക്കോളി ജ്യൂസ് കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. സിയാക്‌സാന്തിന്‍, ല്യൂട്ടിന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ക്ക് നിങ്ങളുടെ കണ്ണിന് നല്ലതാണ്. മലിനീകരണത്തിന്റെയും പ്രകോപനങ്ങളുടെയും ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ബ്രോക്കോളി ജ്യൂസ് നിങ്ങളുടെ കണ്ണിലെ അണുബാധ മൂലമുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കും. സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും അമിതമായ സൂര്യപ്രകാശത്തില്‍ നിന്നുമുള്ള കണ്ണിന്റെ കേടുപാടുകള്‍ തടയാനും ഇത് ഫലപ്രദമാണ്.

Most read:പുരുഷന്മാരില്‍ അധികമായുണ്ടാകും പ്രോസ്‌റ്റേറ്റ് കാന്‍സര്‍; രക്ഷനേടാന്‍ ഈ ശീലം വളര്‍ത്തൂMost read:പുരുഷന്മാരില്‍ അധികമായുണ്ടാകും പ്രോസ്‌റ്റേറ്റ് കാന്‍സര്‍; രക്ഷനേടാന്‍ ഈ ശീലം വളര്‍ത്തൂ

English summary

Health Benefits Of Drinking Broccoli Juice in Malayalam

Broccoli juice can create a big impact on your health. Know the benefits of drinking broccoli juice here.
Story first published: Tuesday, September 20, 2022, 12:08 [IST]
X
Desktop Bottom Promotion