For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കട്ടന്‍ചായ ദിവസവുമെങ്കില്‍ അത് ശരീരത്തിലുണ്ടാക്കും മാറ്റങ്ങള്‍

|

നമ്മളില്‍ പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയിലാണ്. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ചായ കുടിക്കുന്നതിന്റെ സുഖം മറ്റൊന്നിലും കിട്ടില്ല. പക്ഷേ പലരും കട്ടന്‍ ചായയും പാല്‍ച്ചായയും എല്ലാം കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ കട്ടന്‍ ചായ ദിവസവും കഴിക്കുന്നത് നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ദിവസവും ഇത് കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കും.

 മധ്യവയസ്സില്‍ സ്ത്രീകള്‍ കരുതിയിരിക്കണം ഈ പ്രമേഹ ലക്ഷണങ്ങള്‍ മധ്യവയസ്സില്‍ സ്ത്രീകള്‍ കരുതിയിരിക്കണം ഈ പ്രമേഹ ലക്ഷണങ്ങള്‍

താരതമ്യപ്പെടുത്താവുന്ന കഫീന്‍ ഉള്ളടക്കം കാരണം ചില ആളുകള്‍ ഇത് കോഫിക്ക് പകരമായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് പ്രതിദിനം വളരെയധികം കട്ടന്‍ ചായ കുടിക്കുന്ന വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ സാധാരണ അവസ്ഥയില്‍ കഴിക്കുന്നത് പോലെ കട്ടന്‍ ചായ കഴിക്കുന്ന വ്യക്തിയാണെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഇത് ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. എന്തൊക്കെയാണ് ദിനവും കട്ടന്‍ ചാട കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും

ലോകജനസംഖ്യയുടെ 26% പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ഇത് ചില ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കണക്കാക്കപ്പെടുന്നു. ഇതിന്റെ ഫലം വളരെ ചെറുതാണെങ്കിലും, സ്ഥിരമായി കട്ടന്‍ ചായ കുടിക്കുന്നത് ഇത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമിതമായി കുടിക്കാതിരിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ദിനവും ഒരു ഗ്ലാസ്സ് എന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ എന്തുകൊണ്ടും ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 കൊളസ്‌ട്രോളിനെ കുറക്കും

കൊളസ്‌ട്രോളിനെ കുറക്കും

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും വെല്ലുവിളി നേടുന്നവര്‍ പലപ്പോഴും പ്രായമായവര്‍ തന്നെയായിരിക്കും. എന്നാല്‍ ഇവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യം അറിയാമോ? ഓരോ 3 മുതിര്‍ന്നവരില്‍ ഒരാള്‍ക്കും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ട്. എന്നാല്‍ പുരുഷന്മാര്‍ പൊതുവെ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന അവസ്ഥയില്‍ കൊളസ്‌ട്രോള്‍ ഉള്ളവരാണ് . ഇവരിലാണ് അപകട സാധ്യതയും കൂടുതല്‍. നിങ്ങളുടെ ഭക്ഷണത്തില്‍ ബ്ലാക്ക് ടീ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

പല്ലിലെ പോടിന് വിട

പല്ലിലെ പോടിന് വിട

പലരുടേയും പല്ലിലുണ്ടാവുന്ന പോട് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് കട്ടന്‍ ചായ ശീലമാക്കാവുന്നതാണ്. മൊത്തത്തിലുള്ള വായുടെ ആരോഗ്യത്തിന് ചായ വളരെ മികച്ചതാണ്. എന്നാല്‍ കട്ടന്‍ പല്ലിലെ പോടിന് കാരണമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന സംയുക്തങ്ങള്‍ ബ്ലാക്ക് ടീയില്‍ ധാരാളം ഉണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും പല്ലിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹത്തെ തടയാന്‍

പ്രമേഹത്തെ തടയാന്‍

പ്രമേഹത്തിന് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. 422 ദശലക്ഷം ആളുകള്‍ പ്രമേഹ രോഗികളാണ് ഉള്ളത്. രോഗനിര്‍ണയം നടത്തിയ 90% കേസുകളിലും ടൈപ്പ് 2 കാരണമാകുന്നു, എന്നിരുന്നാലും, ബ്ലാക്ക് ടീ ഉപഭോഗം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തി, തന്മൂലം ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും നമുക്ക് കട്ടന്‍ ചായ ശീലമാക്കാവുന്നതാണ്.

തലവേദനയുടെ കാരണം

തലവേദനയുടെ കാരണം

എന്നാല്‍ കട്ടന്‍ ചായക്ക് ഗുണങ്ങള്‍ മാത്രമല്ല, അത് ചില പാര്‍ശ്വഫലങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ ദിവസവും വലിയ അളവില്‍ കട്ടന്‍ ചായ കുടിക്കുന്നത് അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. അവയില്‍ ചിലത് തലവേദന, മൈഗ്രെയ്ന്‍, അസ്വസ്ഥത എന്നിവയാണ്. എല്ലാം ഉയര്‍ന്ന കഫീന്‍ ഉള്ളടക്കം മൂലമാണ്. അതുകൊണ്ട് തലവേദന മാറ്റാനാണ് കട്ടന്‍ ചായ കുടിക്കേണ്ടതെങ്കില്‍ അത് അല്‍പം മാത്രം കുടിച്ചാല്‍ മതി. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് കുടിക്കുമ്പോള്‍ അളവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്.

ഉറക്കത്തിന് തടസ്സം

ഉറക്കത്തിന് തടസ്സം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. കട്ടന്‍ ചായ കുടിക്കുമ്പോള്‍ അത് നിങ്ങളില്‍ എന്തൊക്കെ തരത്തിലാണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് എന്നുള്ളതിനേക്കാള്‍ അതെങ്ങനെ നിങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നുള്ളതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും, കട്ടന്‍ചായ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദ നിലയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സപ്പെടുത്തുകയും ഉറങ്ങാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുകയും ചെയ്യാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Health benefits of drinking Black Tea Everyday in Malayalam

Here in this article we are discussing about health benefits of drinking black tea everyday in Malayalam. Take a look.
X
Desktop Bottom Promotion