For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്തിപ്പഴം പാലില്‍ ചേര്‍ത്ത്: ആണ്‍കരുത്തിനും ആരോഗ്യത്തിനും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പാല്‍, പഴം, ചിക്കന്‍, മീന്‍ എന്നിവയെല്ലാം ആരോഗ്യം നല്‍കുന്നത് തന്നെയാണ്. എന്നാല്‍ പാലില്‍ ചില പഴങ്ങളും ചേരുവകളും ചേരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാലില്‍ അത്തിപ്പഴം ചേര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്.

പാലിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴം മികച്ചതാണ്. ഇത് ഡ്രൈഫ്രൂട്‌സിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് എന്നത് തന്നെയാണ് സത്യം. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. വളരെ ആരോഗ്യകരമായ ഒരു സൂപ്പര്‍ ഫുഡാണ് അത്തിപ്പഴം. വിറ്റാമിന്‍ എ, സി, കെ, കോപ്പര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ ഭക്ഷണക്രമത്തില്‍ മികച്ചതാണ് എന്തുകൊണ്ടും അത്തിപ്പഴം. ഇത് എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിലുപരി ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

എങ്ങനെയാണ് നിങ്ങള്‍ അത്തിപ്പഴം പാല്‍ തയ്യാറാക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി അത്തിപ്പഴത്തിന്റെ കുറച്ച് കഷണങ്ങള്‍ എടുക്കുക. ഇത് ഏകദേശം 4-5 മണിക്കൂര്‍ പാലില്‍ മുക്കിവയ്‌ക്കേണ്ടതാണ്. ഇനി ഇവ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തില്‍ പൊടിക്കുക. പേസ്റ്റ് രൂപത്തിലാക്കിയയ ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് പാല്‍ ചേര്‍ക്കുക.നല്ലതുപോലെ യോജിപ്പിച്ച് ചേര്‍ക്കേണ്ടതാണ്. പിന്നീട് ഇത് തിളപ്പിച്ച് കുറച്ച് കുങ്കുമപ്പൂവ് ചേര്‍ക്കണം. മറ്റ് മധുരം ചേര്‍ക്കേണ്ടതില്ല, കാരണം അത്തിപ്പഴത്തിന്റെ മധുരം ഇതില്‍ തന്നെ ചേരുന്നത് കൊണ്ട് മറ്റ് പ്രശ്‌നങ്ങളില്ല. ഇത് ദിവസവും ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

നല്ലതുപോലെ ഉറങ്ങാം

നല്ലതുപോലെ ഉറങ്ങാം

അത്തിപ്പഴത്തെ പാലുമായി സംയോജിപ്പിക്കുന്നത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ ബെഡ്ടൈം പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്തിപ്പഴ പാലില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡുണ്ട്. ഈ ട്രിപ്‌റ്റോഫാന്‍ സെറോടോണിന്‍ ആയി മാറുന്നു. സെറോടോണിന്‍, മെലറ്റോണിന്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറക്ക ഹോര്‍മോണായ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു അതോടൊപ്പം മികച്ച ഉറക്കവും നല്‍കുന്നു.

കരുത്തിനും ആരോഗ്യത്തിനും

കരുത്തിനും ആരോഗ്യത്തിനും

പുരുഷന്‍മാരിലെ കരുത്തിനും ആരോഗ്യത്തിനും എല്ലാ ദിവസവും നിങ്ങള്‍ക്ക് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാവുന്നതാണ്. അത്തിപ്പഴം പാല്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഊര്‍ജ്ജസ്വലതയില്ലാതിരിക്കുന്നവര്‍ക്ക് എന്തുകൊണ്ടും സ്മാര്‍ട്ടാവാനും ഊര്‍ജ്ജസ്വലതക്കും മികച്ചതാണ് അത്തപ്പഴം പാല്‍

പ്രതിരോധശേഷിക്ക് മികച്ചത്

പ്രതിരോധശേഷിക്ക് മികച്ചത്

പ്രതിരോധശേഷി, എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന് മികച്ചതാണ് അത്തിപ്പഴം പാല്‍. ഇത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സന്ധികളുടെയും പേശികളുടെയും വേദന കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസത്തിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് അത്തിപ്പഴം പാല്‍.

ഫൈബര്‍ കലവറ

ഫൈബര്‍ കലവറ

ഫൈബര്‍ കലവറയാണ് അത്തിപ്പഴം. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ വിശപ്പിനെ ഇല്ലാതാക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് കഴിക്കാവുന്നതാണ്.

കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കലോറി വളരെ കുറവാണ് അത്തിപ്പഴത്തില്‍. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നാരുകളുടെ മികച്ച ഉറവിടമായിരിക്കുമ്പോള്‍ തന്നെ, കലോറിയും കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പാനീയമാണ് ഇത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മികച്ചതാണ് അത്തിപ്പഴം പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച ദഹനത്തിനും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു

ഇന്നത്തെ കാലത്ത് പലരിലും സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അത്തിപ്പഴം പാല്‍ കഴിക്കാവുന്നതാണ്. അത്തിപ്പഴത്തില്‍ ഉള്ള സോഡിയവും പൊട്ടാസ്യവും എല്ലാം മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഹൃദയാരോഗ്യത്തിന് മികച്ചത്

ഹൃദയാരോഗ്യത്തിന് മികച്ചത്

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടിയും നമുക്ക് അല്‍പം അത്തിപ്പഴം പാല്‍ കഴിക്കാവുന്നതാണ്. ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ എന്നും രാവിലെ അത്തിപ്പഴം പാല്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നുണ്ട്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രമേഹത്തെ പെട്ടെന്ന് കുറക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അത്തിപ്പഴം പാല്‍ കഴിക്കാവുന്നതാണ്. ഉയര്‍ന്ന അളവില്‍ ഷുഗര്‍ കണ്ടന്റ് ഉണ്ടെങ്കില്‍ പോലും അത് ഒരിക്കലും പ്രമേഹത്തിന് കാരണമാവില്ല. മാത്രമല്ല പ്രമേഹം കുറക്കുകയാണ് ഇത് ചെയ്യുന്നത്.

ഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടുംഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടും

കൗമാരത്തില്‍ പ്രോട്ടീന്‍ ഭക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകതകൗമാരത്തില്‍ പ്രോട്ടീന്‍ ഭക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത

English summary

Health Benefits Of Drinking Anjeer Milk In Malayalam

Here in this article we are sharing some health benefits of drinking anjeer milk in malayalam. Take a look.
Story first published: Saturday, February 19, 2022, 15:42 [IST]
X
Desktop Bottom Promotion