Just In
- 2 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 12 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 13 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
- 1 day ago
ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍
Don't Miss
- Movies
പത്ത് ലക്ഷം പ്രതിഫലം കരുതിയ കഥാപാത്രം, ജഗതിയുടെ സീനുകള്‍ വെട്ടിക്കുറച്ചതിനെ പറ്റി സംവിധായകന്
- News
കൊള്ളാലോ സർക്കാർ!!ഗർഭനിരോധന ഉറയും ഗുളികയും; നവദമ്പതികൾക്ക് ഒഡീഷ സർക്കാറിന്റെ സമ്മാനം ഇങ്ങനെ...
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Finance
നിഫ്റ്റിയുടെ കൈയകലത്ത് 18,000; വിപണിയില്‍ ഈയാഴ്ച ശ്രദ്ധിക്കേണ്ട 8 ഘടകങ്ങള്‍
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ യോഗയുടെ പങ്ക് വളരെ വലുതാണ്. ഓരോ യോഗാസനവും നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ശക്തിയും വഴക്കവും വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ യോഗാസനങ്ങളുടെ രാജാവ് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? യോഗാസനങ്ങളുടെ രാജാവായി ശീര്‍ഷാസനത്തെ കണക്കാക്കുന്നു. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കുന്നു. നിരവധി രോഗശാന്തി ഗുണങ്ങള്‍ ഉള്ളതാണ് ഈ ആസനം.
Most
read:
ഉയരം
കൂട്ടാന്‍
സഹായിക്കും
ഈ
യോഗാസനങ്ങള്‍
ഹഠയോഗയുടെ കീഴില്‍ വരുന്ന ഈ ആസനം പരിശീലിക്കാനും അല്പം ബുദ്ധിമുട്ടാണെന്നത് മറ്റൊരു കാര്യം. നിങ്ങള്‍ ഈ ആസനം പരിശീലിക്കുന്നുവെങ്കില്, ഒരു വിദഗ്ധ യോഗ അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ശീര്‍ഷാസനം പരിശീലിക്കുക. ഈ യോഗാസനം ശരിയായ രീതിയിലും വിദഗ്ധ സുരക്ഷയിലും ചെയ്യുകയാണെങ്കില്‍ അത് ആത്യന്തികമായ രോഗശാന്തി ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ശീര്‍ഷാസനം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുന്നുവെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പിറ്റിയൂട്ടറി പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു
പിറ്റിയൂട്ടറി ഗ്രന്ഥിയെ മാസ്റ്റര്‍ ഗ്രന്ഥി എന്ന് വിളിക്കുന്നു. കാരണം ഇത് മറ്റ് അനുബന്ധ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇവയാണ് അഡ്രീനല്‍ ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, എന്‍ഡോക്രൈന്‍ സിസ്റ്റം നിര്‍മ്മിക്കുന്നത്. ഹോര്‍മോണുകളെ നേരിട്ട് രക്തപ്രവാഹത്തിലേക്ക് സ്രവിക്കുന്ന നാളമില്ലാത്ത ഗ്രന്ഥിയാണിത്. മസ്തിഷ്കത്തിന്റെ അടിഭാഗത്ത് കടല വലിപ്പമുള്ള ഒരു ഗ്രന്ഥിയാണിത്. വിശപ്പില്ലായ്മ, ബലഹീനത, ഓക്കാനം, മൂഡ് സ്വിങ്, ശരീരവേദന, വേദനാജനകമായ ആര്‍ത്തവം, വരണ്ട ചര്‍മ്മം എന്നിവയാണ് പിറ്റിയൂട്ടറി ഗ്രന്ഥി തകരാറിലായാലുള്ള ചില ലക്ഷണങ്ങള്‍. ശീര്‍ഷാസനം ചെയ്യുന്നത് നിങ്ങളുടെ നാഡീവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നു. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു. ശീര്‍ഷാസനം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് പിറ്റിയൂട്ടറി ഗ്രന്ഥികളുടെ തകരാറുകള്‍ പരിഹരിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു
ലിംഫാറ്റിക് സിസ്റ്റത്തിലൂടെയാണ് നമ്മുടെ ശരീരം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. ശീര്‍ഷാസനം ചെയ്യുന്നത് നിങ്ങളുടെ ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ, ശരീരത്തിലെ മാലിന്യങ്ങള്‍ വേഗത്തിലും കൂടുതല്‍ കാര്യക്ഷമതയോടെയും നീങ്ങുന്നു. വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരം ലഭിക്കുന്നു. ദഹനവ്യവസ്ഥയില്‍ നിന്ന് ഫാറ്റി ആസിഡുകള്‍ കൊണ്ടുപോകാനും വെളുത്ത രക്താണുക്കള്‍ ഉപയോഗിച്ച് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നത് ലിംഫാറ്റിക് സിസ്റ്റമാണ്. ലിംഫാറ്റിക് സിസ്റ്റത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ ശീര്‍ഷാസനം സഹായിക്കുന്നു.
Most
read:കൂര്‍ക്കംവലി
സ്വാഭാവികമായി
നിര്‍ത്താം;
ഈ
യോഗാസനങ്ങള്‍
ഫലപ്രദം

സമ്മര്‍ദ്ദം നീക്കുന്നു
സാധാരണ അവസ്ഥയില്‍ ശരീരത്തിന്റെ അടിഭാഗം, കാലുകള്‍, ശരീരഭാഗം, തുടര്‍ന്ന് തല എന്നിവയിലൂടെ രക്തം നീങ്ങാന്‍ അല്പം ബുദ്ധിമുട്ടാണ്. ശരീരത്തിലെ പല രോഗങ്ങള്‍ക്കും കാരണം രക്തചംക്രമണത്തിലെ അപാകതയാണ്. ശീര്‍ഷാസനം പരിശീലിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം സാധാരണമാക്കുന്നു. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിലെ പ്രത്യേക രക്തക്കുഴലുകള്‍ വിശ്രമിക്കുകയും കംപ്രസ് ചെയ്യുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിലേക്ക് കൃത്യമായുള്ള രക്തയോട്ടം നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

ആരോഗ്യമുള്ള തലച്ചോറ്
തലച്ചോറിലേക്ക് മെച്ചപ്പെട്ട രക്തപ്രവാഹം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു. ശീര്‍ഷാസനം ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു. ഇത് തലവേദനയും മൈഗ്രേനും നീക്കുന്നു. ആരോഗ്യകരമായ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയും ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Most
read:പ്രശ്നങ്ങള്‍
തീര്‍ത്ത്
സുന്ദരമായ
ചര്‍മ്മം
നേടാന്‍
ഉത്തമം
ഈ
യോഗാസനങ്ങള്‍

ശ്രദ്ധ വര്‍ധിപ്പിക്കുന്നു
ശീര്‍ഷാസനം ചെയ്യുന്നതിലൂടെ ശരീരത്തിലെ എത്തുന്ന രക്തയോട്ടം വര്‍ദ്ധിക്കുന്നു. മാനസിക ശേഷി മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കൂടുതല്‍ സഹായകമാണ്. ഉത്കണ്ഠ, ഭയം, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനൊപ്പം, ഈ യോഗാസനം നിങ്ങളുടെ മനസ്സിനെ ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

കണ്ണിന്റെ ആരോഗ്യം
ശീര്‍ഷാസനം ചെയ്യുന്നത്, ഒരു വ്യക്തിയില്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പോഷകങ്ങളാല്‍ സമ്പന്നമായ ആരോഗ്യകരമായ രക്തം കണ്ണുകളിലേക്ക് നീക്കുന്നതിനും സഹായിക്കുന്നു. ഈ മെച്ചപ്പെട്ട രക്തയോട്ടം കണ്ണിലെത്തുന്നതിലൂടെ, ഏതെങ്കിലും കാഴ്ച വൈകല്യമോ മറ്റ് സാധാരണ നേത്ര പ്രശ്നങ്ങളോ ഉണ്ടാകുന്നത് തടയുന്നു.
Most
read:പ്രഭാതം
നിങ്ങളെ
മടിയാനാക്കുന്നോ?
ഊര്‍ജ്ജത്തിനുള്ള
വഴി
ഈ
യോഗാസനം

തോളും കൈകളും ശക്തിപ്പെടുത്തുന്നു
നിങ്ങള്‍ ശീര്‍ഷാസനം പരിശീലിക്കുമ്പോള്‍, പരമാവധി ശക്തി ഉപയോഗിച്ച് നിങ്ങള്‍ കൈത്തണ്ടകള്‍ നിലത്തേക്ക് കുത്തുന്നു. ഈ അവസ്ഥയില്‍ കഴുത്തില്‍ നിന്നും തലയില്‍ നിന്നും സമ്മര്‍ദ്ദം അകറ്റാന്‍ തോളുകള്‍ പിന്നിലേക്ക് വയ്ക്കുന്നു. ശീര്‍ഷാസനം ചെയ്യുന്നത്, പേശികളുടെ സഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ശരീരം ശക്തിപ്പെടാനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു
ശീര്‍ഷാസനം പരിശീലിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം ദഹന അവയവങ്ങളില്‍ വിപരീതമായി മാറുന്നു. ഇതിലൂടെ സംഭവിക്കുന്നത് എന്തെന്നാല്‍, കുടുങ്ങിക്കിടക്കുന്ന ഗ്യാസ്, അനാരോഗ്യകരമായ പറ്റിപ്പിടിച്ച വസ്തുക്കള്‍ എന്നിവ ദഹനവ്യവസ്ഥയില്‍ നിന്ന് അനായാസം പുറത്തുവരുന്നു എന്നതാണ്. ദഹന അവയവങ്ങള്‍ വളരെയധികം മെച്ചപ്പെടുമ്പോള്‍ പോഷകങ്ങളുടെ ആഗിരണവും വര്‍ദ്ധിക്കുന്നു. ദഹനാരോഗ്യം വളര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ശീര്‍ഷാസനം പരിശീലിക്കുക എന്നതാണ്.
Most
read:കോവിഡിനെ
തടയാന്‍
വേണ്ടത്
പ്രതിരോധശേഷി;
അതിനുത്തമം
ഈ
യോഗാമുറകള്‍

ശ്രദ്ധിക്കാന്‍
കഴുത്തിലും നട്ടെല്ലിനും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ശീര്‍ഷാസനം പരിശീലിക്കരുത്. ആര്‍ത്തവസമയത്തോ ഗര്ഭിണിയായിരിക്കുമ്പോഴോ സ്ത്രീകള്‍ ഈ ആസനം ചെയ്യരുത്. നിങ്ങള്‍ യോഗാഭ്യാസത്തില്‍ തുടക്കക്കാരനാണെങ്കില്‍, പെട്ടെന്നു തന്നെ ശീര്‍ഷാസനം പരീക്ഷിക്കരുത്. ആദ്യം അടിസ്ഥാന യോഗാപോസുകള്‍ പഠിക്കുക. തുടര്‍ന്ന് ശീര്‍ഷാസനം പോലുള്ള കൂടുതല്‍ ബുദ്ധിമുട്ടുള്ള ആസനങ്ങളിലേക്ക് കടക്കുക.