For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാണായാമം പതിവാക്കിയാല്‍ ആയുസ്സ് കൂടുന്നത് ഇങ്ങനെ

|

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്ന ഒരു പരിശീലനമാണ് പ്രാണായാമം. ഇത് ഒരു സംസ്‌കൃത പദമാണ്, അതായത് 'ജീവശക്തിയുടെ വൈദഗ്ദ്ധ്യം' എന്ന് അര്‍ത്ഥം. നിങ്ങളുടെ ശ്വാസം നിയന്ത്രിക്കുന്നതിനുള്ള ഒരു പുരാതന രീതിയാണ് പ്രാണായാമം. ഇത് പരിശീലിക്കുന്നതിലൂടെ ഓരോ ശ്വാസത്തിന്റെയും സമയം, ദൈര്‍ഘ്യം, ആവൃത്തി എന്നിവ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബന്ധിപ്പിക്കുക എന്നതാണ് പ്രാണായാമത്തിന്റെ ലക്ഷ്യം. വിഷവസ്തുക്കളെ നീക്കം ചെയ്ത് ഇത് നിങ്ങളുടെ ശരീരത്തിന് ഓക്‌സിജന്‍ നല്‍കുന്നു.

Most read: ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്Most read: ഈ നാല് ശീലങ്ങള്‍ നിങ്ങളിലുണ്ടോ? ശ്വാസകോശം കേടാകുമെന്ന് ഉറപ്പ്

പ്രാണായാമം പരിശീലിക്കുന്നത് ലളിതമായി തോന്നാമെങ്കിലും പതിവ് പരിശീലനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. യോഗശാസ്ത്രമനുസരിച്ച്, ജീവശക്തിയെ നയിക്കുന്ന എല്ലാ കാര്യങ്ങളിലും പങ്കെടുക്കുക എന്നതാണ് പ്രാണായാമത്തിന്റെ ലക്ഷ്യം. ശരിയായ ശ്വസനരീതി പ്രാണായാമത്തില്‍ ഉള്‍പ്പെടുന്നു. പ്രാണായാമം നിങ്ങള്‍ ശരിയായി ശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ അത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ പുതിയ ഓക്‌സിജന്‍ നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലും എത്തുന്നു. പ്രാണായാമത്തിന്റെ പതിവ് പരിശീലനം നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ഗുണങ്ങള്‍ നല്‍കുന്നു.

 ശരീരത്തിന് ഊര്‍ജ്ജം

ശരീരത്തിന് ഊര്‍ജ്ജം

പ്രാണായാമം ശരീരത്തിലെ 80,000 നാഡികളെ ശുദ്ധീകരിക്കുന്നതായി പറയപ്പെടുന്നു. ശരീരത്തിന്റെ ഊര്‍ജ്ജപ്രവാഹത്തെ സന്തുലിതമാക്കുന്നതിനാല്‍, പ്രാണായാമം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും പ്രാണായാമം പരിശീലിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന നിരവധി ആരോഗ്യ വിദഗ്ധരും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുമുണ്ട്. സ്ഥിരതയി പ്രാണായാമം പരിശീലിച്ചാല്‍ സ്ഥിരതയുള്ള മനസ്സും രോഗമില്ലാത്ത ശരീരവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ദഹനവ്യവസ്ഥ സന്തുലിതമാക്കുന്നു

ദഹനവ്യവസ്ഥ സന്തുലിതമാക്കുന്നു

ശാരീരിക ക്ഷമത കൈവരിക്കാന്‍ സഹായിക്കുന്ന ഒരു പരിശീലനമാണ് പ്രാണായാമം. ഓക്‌സിജന്‍ നിങ്ങളുടെ എല്ലാ അവയവങ്ങളിലും എത്തുന്നതിനാല്‍, പ്രാണായാമം ദഹനവ്യവസ്ഥയെ സന്തുലിതമാക്കുകയും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് പ്രാണായാമം.

Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്Most read:കണ്ണിന് കാവലാണ് കുങ്കുമപ്പൂ; ഉപയോഗം ഇങ്ങനെയെങ്കില്‍ ഫലം ഉറപ്പ്

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഏകാഗ്രത, ഓര്‍മശക്തി, മാനസികാരോഗ്യം എന്നിവ കുറയുമ്പോള്‍ പ്രാണായാമം പരിശീലിക്കുക. ഇത് നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. നമ്മെ നയിക്കാന്‍ കഴിവുള്ള ശക്തമായ ഉപകരണമാണ് നമ്മുടെ മനസ്സ്. ശരീരത്തിലെ ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ നമ്മുടെ മാനസിക ഞരമ്പുകള്‍ക്ക് ശാന്തത നല്‍കാന്‍ പ്രാണായാമം സഹായിക്കുന്നു. ഇതിനര്‍ത്ഥം രക്തചംക്രമണം വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മനസ്സിനെ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്, പ്രാണായാമം അനുയോജ്യമായ ഒരു പരിശീലനമാണ്. ഹൈ ബി.പി ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാല്‍, ഇത് നിയന്ത്രിക്കാന്‍ പ്രാണായാമം സഹായിക്കുന്നു. പ്രാണായാമം ഒരു ധ്യാനാവസ്ഥയായതിനാല്‍, ഇത് ശരീരത്തെ ശാന്തമാക്കുകയും ശരീരത്തെ പൂര്‍ണ്ണമായും വിശ്രമിക്കുന്ന ഹോര്‍മോണുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തോടൊപ്പം, പ്രമേഹം, വിഷാദം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ചെറുക്കാനും പ്രാണായാമത്തിന്റെ പതിവ് പരിശീലനത്തിലൂടെ സാധിക്കും.

Most read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read:കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു

ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു

ഒരു വ്യക്തിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പ്രാണായാമത്തിന് കഴിയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാരണം, പ്രാണായാമം ഒരു വ്യക്തിയെ വ്യവസ്ഥാപിതമായി ശ്വസിക്കാന്‍ സഹായിക്കുന്നു. നമ്മളില്‍ പലരുടെയും പ്രധാന പ്രശ്‌നം നമ്മള്‍ എങ്ങനെ ശ്വസിക്കുന്നു എന്നതാണ്. യോഗാശാസ്ത്രം അനുസരിച്ച്, നമ്മുടെ ദീര്‍ഘായുസ്സ് നമ്മുടെ ശ്വസന നിരക്കിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.

അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാണായാമം വളരെ നല്ല വ്യായാമമാണ്. ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രാണായാമം നിങ്ങളെ സഹായിക്കുന്നു. പതിവായി പ്രാണായാമം പരിശീലിക്കാന്‍ തുടങ്ങുമ്പോള്‍, പല ഭക്ഷണങ്ങളോടുമുള്ള നമ്മുടെ ആസക്തി കുറയുന്നു. നമ്മുടെ ശരീരം ക്ഷീണിച്ച അവസ്ഥയില്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നാം ശ്രമിക്കും. എന്നിരുന്നാലും, പ്രാണായാമം പരിശീലിക്കുന്നുവെങ്കില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോടുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

പ്രാണായാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണിത്. നിങ്ങളുടെ ശ്വാസകോശം ശരിയായി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല ശ്വസന രീതിയാണ് പ്രാണായാമം. ശ്വസന പ്രശ്‌നങ്ങളോ ആസ്ത്മയോ ഉള്ളവര്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാണ്.

ശരീരം വിഷവിമുക്തമാക്കുന്നു

ശരീരം വിഷവിമുക്തമാക്കുന്നു

നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗമാണ് പ്രാണായാമം. ശരീരത്തെ വിഷവിമുക്തമാക്കുന്നതിനുള്ള യോഗയിലെ പല രീതികളില്‍ ഏറ്റവും പ്രസിദ്ധമായത് പ്രാണായാമമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതും പ്രാണായാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണ്.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

സൈനസൈറ്റിസിനെ ചെറുക്കുന്നു

സൈനസൈറ്റിസിനെ ചെറുക്കുന്നു

പ്രാണായാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണ് സൈനസൈറ്റിസ് ചികിത്സ. സൈനസൈറ്റിസ് ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഭാസ്ത്രിക എന്നറിയപ്പെടുന്ന പ്രാണായാമം പരിശീലിക്കുന്നത്. പ്രാണായാമം നിങ്ങളുടെ നാസികാദ്വാരം, മൂക്കൊലിപ്പ് എന്നിവ വൃത്തിയാക്കാന്‍ സഹായിക്കുന്നു.

പ്രാണായാമം എങ്ങനെ ചെയ്യാം

പ്രാണായാമം എങ്ങനെ ചെയ്യാം

1. തറയില്‍ കാലുകള്‍ പിണഞ്ഞ് ഇരിക്കുക.

2. തള്ളവിരല്‍ കൊണ്ട് വലത് നാസാരന്ധ്രം അടയ്ക്കുക.

3. നിങ്ങളുടെ ഇടത് നാസാരന്ധ്രത്തില്‍ നിന്ന് ശ്വസിക്കുക. നിങ്ങളുടെ പുറം നേരെയാക്കാനും ശരീരം വിശ്രമിക്കാനും ഇടത് കൈ ഇടത് കാല്‍മുട്ടില്‍ വയ്ക്കാനും ഓര്‍മ്മിക്കുക.

4. അടുത്തതായി, നിങ്ങളുടെ വലത് കൈയിലെ മോതിരവിരല്‍ ഉപയോഗിച്ച് ഇടത് നാസാരന്ധ്രം അടയ്ക്കുക, തുടര്‍ന്ന് വലത് നാസാരന്ധ്രത്തില്‍ നിന്ന് ശ്വാസം വിടുക.

5. ഇത് 15 മിനിറ്റ് ആവര്‍ത്തിക്കുക. ആവശ്യമെങ്കില്‍ ഓരോ 5 മിനിറ്റിലും ഒരു ഇടവേള എടുക്കുക.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

English summary

Health Benefits of Doing Pranayama Daily in Malayalam

Pranayama is a practice that dwells into giving energy to every cell of our body. Here are some health benefits of doing pranayama daily.
X
Desktop Bottom Promotion